Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഒരാളിൽ നിന്ന് വളരെയേറെ പേർക്ക് രോഗബാധ; സംസ്ഥാനത്ത് ഇതാദ്യമായി തലസ്ഥാനത്ത് പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ്; 54 പേർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കം വഴി; വൈറസ് ബാധിച്ചവരിൽ നാലുമാസം പ്രായമുള്ള കുട്ടിയും; അഞ്ചു ദിവസത്തിനിടെ ശേഖരിച്ച 600 സാംപിളുകളിൽ 119 എണ്ണവും പോസിറ്റീവ്; മാണിക്യ വിളാകം മേഖലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ലോക്ക് ഡൗൺ കർശനമാക്കാൻ കമാൻഡോകളും

ഒരാളിൽ നിന്ന് വളരെയേറെ പേർക്ക് രോഗബാധ; സംസ്ഥാനത്ത് ഇതാദ്യമായി തലസ്ഥാനത്ത് പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ്; 54 പേർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കം വഴി; വൈറസ് ബാധിച്ചവരിൽ നാലുമാസം പ്രായമുള്ള കുട്ടിയും; അഞ്ചു ദിവസത്തിനിടെ ശേഖരിച്ച 600 സാംപിളുകളിൽ 119 എണ്ണവും പോസിറ്റീവ്; മാണിക്യ വിളാകം മേഖലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ലോക്ക് ഡൗൺ കർശനമാക്കാൻ കമാൻഡോകളും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 64 പേരിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ. പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് എന്ന് മേയർ വി.ശ്രീകുമാർ പറഞ്ഞു. ഒരാളിൽ നിന്ന് വളരെയേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു; സ്ഥിതി ഗുരുതരമാണ്. ബുധനാഴ്ച ഇവിടെ രോഗം സ്ഥിരീകരിച്ച 54 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ നാലു മാസം പ്രായമുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. അഞ്ചു ദിവസത്തിനിടെ ഇവിടെ നിന്ന് ശേഖരിച്ച 600 സാംപിളുകളിൽ 119 എണ്ണവും കോവിഡ് പോസിറ്റീവായി.

പൂന്തുറയിലെ മാണിക്യ വിളാകം മേഖലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ കർശനമാക്കി. ഇവിടെ ടെസ്റ്റിങ് വർധിപ്പിക്കാൻ തീരുമാനിച്ചു. പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും, 6 ടീമുകളുടെ പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂന്തുറയിലേക്ക് ആർക്കും പ്രവേശനമില്ല

മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്നാണു തീരുമാനം. ആരോഗ്യപ്രവർത്തകരുടെ ആറു സംഘങ്ങളെയാണ് പൂന്തുറയിൽ രംഗത്തിറക്കിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വ്യാപകമായ രീതിയിൽ അണുനശീകരണ നടപടികൾ സ്വീകരിക്കും.
വെള്ളിയാഴ്ച പൂന്തുറയിലെ എല്ലാ വീടുകളിലും അണുനശീകരണം നടത്താനാണു തീരുമാനം. പൂന്തുറയ്ക്കു ചുറ്റുമുള്ള വാർഡുകളിലും അണുനശീകരണം നടത്തും. ടെലിഡോക്ടർ സേവനം 24 മണിക്കൂറും പൂന്തുറ നിവാസികൾക്കു നൽകും. കോവിഡ് പോസിറ്റീവായ എല്ലാവരെയും ഉടൻ ആശുപത്രികളിലേക്കു മാറ്റും.

സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചതായി ജില്ലാ കലക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലുള്ള പൂന്തുറ മേഖലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. ഈ മേഖലയിൽ നിന്നു തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നതു തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പ്രദേശത്തെ സമൂഹവ്യാപനം നടന്നു എന്ന് ബോധ്യമായതോടെ നിയന്ത്രിക്കാൻ പാടുപെടുകയാണ് സർക്കാർ. പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും പൂന്തുറയിലെ സ്ഥിതിഗതികൾ വിലയിരുത്തി.

ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ ദ്വിതീയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ആളുകൾ പൂന്തുറയിലേക്ക് എത്തുന്നത് കർശനമായി തടയുകയും അതിർത്തികൾ അടച്ചിടുകയും ചെയ്യും. ഇതുകൂടാതെ, കടൽവഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നാളെ മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷൻ നൽകുമെന്നും ഇതിന് കളക്ടർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. പൂന്തുറയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

10 അംഗ ദ്രുതകർമ സേനയെയാണ് പൂന്തുറയിൽ വിന്യസിച്ചിട്ടുള്ളത്. പ്രദേശത്ത് ആന്റിജൻ പരിശോധനയും ഊർജിതമായി നടത്തുന്നുണ്ട്. വിഴിഞ്ഞം ഭാഗത്ത് മത്സ്യവിപണനവുമായി ബന്ധപ്പെട്ട യാത്രചെയ്യുന്നവരുടെ ലിസ്റ്റ് തയാറാക്കി അവരെ പരിശോധിക്കും.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 64 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിനി 46 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 27 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. മുട്ടത്തറ സ്വദേശി 46 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ തെങ്കാശ്ശി സ്വദേശി 35 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

5. പൂന്തുറ സ്വദേശിനി 17 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. പൂന്തുറ സ്വദേശിനി 53 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

7. പൂന്തുറ സ്വദേശി 32 കാരൻ. പൂന്തുറയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

8. ബീമാപള്ളി സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

9. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

10. പൂന്തുറ സ്വദേശിനി 58 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

11. പൂന്തുറ സ്വദേശിനി 31 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. പൂന്തുറ സ്വദേശിനി 11 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. പൂന്തുറ സ്വദേശി 19 കാരൻ. പൂന്തുറ ആയുഷ് ഹോസ്പിറ്റലിൽ വോളന്റിയറായി പ്രവർത്തിക്കുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

14. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 11 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. പൂന്തുറ, ചെറിയമുട്ടം സ്വദേശി 46 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

16. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 48 കാരി. കുമരിച്ചന്ത, പൂന്തുറ എന്നിവിടങ്ങളിൽ നിന്നും നിന്നും തിരുമലയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

17. പൂന്തുറ സ്വദേശി 57 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. പൂന്തുറ സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

19. പൂന്തുറ, ചെറിയമുട്ടം സ്വദേശി 50 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

20. പൂന്തുറ സ്വദേശി 53 കാരൻ. കുമരിച്ചന്തയിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

21. പൂന്തുറ സ്വദേശി 30 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

22. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

24. പൂന്തുറ, ചെറിയമുട്ടം സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

25. പൂന്തുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. പൂന്തുറ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. പൂന്തുറ സ്വദേശിനി 53 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

28. പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

29. പൂന്തുറ സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. പൂന്തുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

31. പൂന്തുറ സ്വദേശി 44 കാരൻ. ആയുഷ് ആശുപത്രിയിൽ ഫാർമസിസ്റ്റ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

32. പൂന്തുറ സ്വദേശി 12 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

33. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. പൂന്തുറ, ചെറിയമുട്ടം സ്വദേശി 49 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

35. പൂന്തുറ, ചെറിയമുട്ടം സ്വദേശി 36 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

36. പൂന്തുറ സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

37. പൂന്തുറ സ്വദേശി 51 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

38. പൂന്തുറ സ്വദേശിനി 58 കാരി. പൂന്തുറ പൊലീസ് സ്റ്റേഷൻ പരിസരത്ത് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

39. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

40. പൂന്തുറ സ്വദേശി 42 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

41. പൂന്തുറ സ്വദേശി 58 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

42. പൂന്തുറ സ്വദേശി 63 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

43. പൂന്തുറ സ്വദേശി 52 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

44. പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

45. പൂന്തുറ സ്വദേശി 56 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

46. പൂന്തുറ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

47. പൂന്തുറ, പുത്തൻപള്ളി സ്വദേശി 36 കാരൻ. ഓട്ടോ ഡ്രൈവറാണ്. മത്സ്യവിൽപ്പനയും നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ, സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

49. പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

50. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 2 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

51. പൂന്തുറ ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

52. പൂന്തുറ, മാണിക്യവിളാകം സ്വദേശിനി 50 കാരി. കുമരിച്ചന്തയിൽ നിന്നും കരമനയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

53. പൂന്തുറ സ്വദേശി നാലുമാസം പ്രായം. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

55. പൂന്തുറ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

56. പൂന്തുറ, പുതുകാട് സ്വദേശിനി 56 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

57. പൂന്തുറ, പുതുകാട് സ്വദേശി 7 വസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

58. പൂന്തുറ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

59. പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

60. ആര്യനാട് സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

61. ആര്യനാട് സ്വദേശിനി 54 കാരി. നെടുമങ്ങാട് ചങ്ങ എൽ.പി സ്‌കൂളിലെ ഹെഡ്‌മാസ്റ്ററാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

62. കിടവിളാകം സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

63. ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ വട്ടപ്പാറ സ്വദേശി 39 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

64. മണക്കാട് സ്വദേശിനി 24 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP