Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്യായ ലാഭമുണ്ടാക്കാൻ ഒന്നാം പ്രതിയും മൂന്നാംപ്രതിയും ഗൂഢാലോചന നടത്തി; രണ്ടാം പ്രതി പോസ്റ്റ് ഷെയർ ചെയ്ത് സഹായിച്ചു; മൂന്ന് ലക്ഷം രൂപ നേരിട്ടും പത്ത് ലക്ഷം അല്ലാതേയും തട്ടിച്ചെടുത്തു; കാൻസർ മറയിലെ സോഷ്യൽ മീഡിയ തട്ടിപ്പിൽ സുനിതാ ദേവദാസിനെ രണ്ടാം പ്രതിയാക്കി കേസെടുത്ത് പൊലീസ്; കാനഡയിലെ സിപിഎം സൈബർ പോരാളിക്കെതിരെ വിശദ അന്വേഷണത്തിന് പിണറായി പൊലീസ്; ശ്രീമോൾ മരാരിയുടെ തട്ടിപ്പിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമ്പോൾ

അന്യായ ലാഭമുണ്ടാക്കാൻ ഒന്നാം പ്രതിയും മൂന്നാംപ്രതിയും ഗൂഢാലോചന നടത്തി; രണ്ടാം പ്രതി പോസ്റ്റ് ഷെയർ ചെയ്ത് സഹായിച്ചു; മൂന്ന് ലക്ഷം രൂപ നേരിട്ടും പത്ത് ലക്ഷം അല്ലാതേയും തട്ടിച്ചെടുത്തു; കാൻസർ മറയിലെ സോഷ്യൽ മീഡിയ തട്ടിപ്പിൽ സുനിതാ ദേവദാസിനെ രണ്ടാം പ്രതിയാക്കി കേസെടുത്ത് പൊലീസ്; കാനഡയിലെ സിപിഎം സൈബർ പോരാളിക്കെതിരെ വിശദ അന്വേഷണത്തിന് പിണറായി പൊലീസ്; ശ്രീമോൾ മരാരിയുടെ തട്ടിപ്പിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മാരാരിക്കുളം: ചികിത്സാസഹായവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലുയർന്ന വിവാദം പൊലീസ് അന്വേഷണത്തിൽ. മാരാരിക്കുളം സ്വദേശിയായ വീട്ടമ്മയ്ക്കും സുഹൃത്തിനും മാധ്യമ പ്രവർത്തകയ്ക്കും എതിരേയാണ് മാരാരിക്കുളം പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കാനഡയിൽ ഉള്ള സുനിതാ ദേവദാസ് അടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം. തിരുവനന്തപുരം സ്വദേശിയായ പായിച്ചിറ നവാസ് ഡി.ജി.പി.ക്ക് പരാതി നൽകിയതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

രണ്ടുമാസമായി നവമാധ്യമങ്ങളിൽ തർക്കത്തിനിടയാക്കിയ സംഭവമാണ് കേസിന് കാരണമായത്. ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിൽ സജീവമായ മാരാരിക്കുളത്തെ ശ്രീമോൾ എന്ന വീട്ടമ്മ തനിക്ക് അർബുദമാണെന്നും ചികിത്സാസഹായം വേണമെന്നും പറഞ്ഞ് ഒക്ടോബറിൽ പോസ്റ്റിട്ടിരുന്നു. ഇപ്പോൾ കാനഡയിലുള്ള മലയാളി മാധ്യമപ്രവർത്തകയായ സുനിതാ ദേവദാസ് പോസ്റ്റ് ഷെയർ ചെയ്തപ്പോൾ സംഭവം വൈറലായി. നാലുലക്ഷം രൂപയോളം വീട്ടമ്മയുടെ അക്കൗണ്ടിലുമെത്തി. ഒരുവർഷത്തെ പരിശോധനകൾക്കിടയിൽ രോഗം അർബുദമാണെന്ന് തെളിയിക്കാൻ കഴിയാതെ വന്നപ്പോൾ നവമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി. മാധ്യമപ്രവർത്തകയും വീട്ടമ്മയ്‌ക്കെതിരേ രംഗത്തുവന്നു. പണം മടക്കി ആവശ്യപ്പെട്ട ചിലർക്ക് വീട്ടമ്മ പണം തിരികെ നൽകുകയും ചെയ്തു. ഇതാണ് കേസിന് ആധാരം.

പോസ്റ്റ് ഷെയർ ചെയ്തതിനാണ് മാധ്യമ പ്രവർത്തകയ്ക്ക് എതിരേയുള്ള കേസ്. സുഹൃത്തായ പഞ്ചായത്ത് ജീവനക്കാരനെതിരെയുള്ള കേസ് നവമാധ്യമങ്ങളിൽ വീട്ടമ്മയെ സഹായിച്ചതിനാണ്. ഗ്രാമപ്പഞ്ചായത്ത് നൽകിയ വീട്ടിലാണ് സഹായം തേടിയ വീട്ടമ്മയുടെ താമസം. ഇപ്പോൾ അവർ സ്ഥലത്തില്ല. കൂലിവേലക്കാരനായ ഭർത്താവും സ്ഥലത്തില്ല. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. പ്രായമായ അമ്മയും ഏഴും അഞ്ചും വയസ്സുമുള്ള മക്കളുമാണ് വീട്ടിലുള്ളത്. പരാതിക്കാരൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും രേഖകൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും മാരാരിക്കുളം എസ്‌ഐ. പി.ജി.മധു പറഞ്ഞു.

പ്രതികൾക്ക് അന്യായലാഭവും പൊതുജനങ്ങൾക്ക് സാമ്പത്തികവുമായി നഷ്ടവും ഉണ്ടാക്കണമെന്നുള്ള ഉദേശത്തോടെ കരുതലോടെ ഒന്നാം പ്രതി ആലോചിച്ചുറപ്പിച്ച് നടത്തിയ തട്ടിപ്പാണിതെന്നാണ് എഫ് ഐ ആർ. മൂന്നാം പ്രതിയുടെ സഹായത്തോടെയാണ് ഇത് നടന്നത്. രണ്ടാം പ്രതി പോസ്റ്റ് ഷെയർ ചെയ്ത് സഹായിച്ചു. കാൻസർ രോഗത്തിന്റെ പേര് പറഞ്ഞ് ആളുകളെ ചതിച്ച് മൂന്ന് ലക്ഷം രൂപ നേരിട്ടും പത്ത് ലക്ഷത്തോളം രൂപ അല്ലേതേയും ഉണ്ടാക്കിയെന്നാണ് എഫ് ഐ ആർ. ഇതിൽ ശ്രീമോൾ ഒന്നാം പ്രതിയും സുനിതാ ദേവദാസ് രണ്ടാം പ്രതിയും അനിൽ ടിവി മൂന്നാം പ്രതിയുമാണ്. എല്ലാവരോടും മാപ്പ്.... മരിക്കണോ ജീവിക്കണോ എന്നുപോലും അറിയില്ല.... ഇനിയുമെന്നെ ദ്രോഹിക്കരുതേ.... ഇതായിരുന്നു വിവാദത്തിൽ ശ്രീമോൾ മാരാരിക്ക് സോഷ്യൽ മീഡിയയിലെ വിമർശകരോട് പറയാനുണ്ടായിരുന്നത്. സിപിഎം സൈബർ പോരാളിയായ സുനിതാ ദേവദാസിനെ ചാരിറ്റി വിവാദത്തിൽ കുടുക്കിയത് അന്വേഷിക്കാൻ പിണറായിയുടെ പൊലീസ് തയ്യാറാകുമ്പോൾ ഈ തട്ടിപ്പിന് പുതിയ മാനം വരികയാണ്.

ക്യാൻസർ എന്ന് കള്ളം പറഞ്ഞ് സോഷ്യൽ മീഡിയ വഴി തട്ടിപ്പ് നടത്തിയ സംഘത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ വനിതസഖാവാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. ള്ളത്തരം കൈയോടെ പിടിച്ചപ്പോൾ പണം തിരികെ നൽകുമെന്ന് ഇടത് ആക്റ്റിവിസ്റ്റ് സുനിത ദേവദാസ് അറിയിക്കുകയും ചെയ്തു. തനിക്ക് ക്യാൻസറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച് ഫേസ്‌ബുക്കിൽ ഇവർ പോസ്റ്റിടുകയായിരുന്നു. ഒപ്പം,അസുഖത്തെ തുടർന്ന് തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഇവരുടെ പോസ്റ്റ് സിപിഎം അനുഭാവമുള്ളവർ വനിത സഖാവിന്റെ അക്കൗണ്ട് നമ്പർ അടക്കം ചില ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. ഇതാണ് വിവാദമാകുന്നത്.

പൈസ ആവശ്യപ്പെട്ടുള്ള സുനിതയുടെ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തതോടെ ആലപ്പുഴക്കാരി വനിത സഖാവിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം എത്തി. എന്നാൽ ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ക്യാൻസർ പോയിട്ട് ഒരു ചെറിയ പനി പോലും ഇല്ലെന്നുള്ള മെസ്സേജുകൾ പുറത്തുവന്നു തുടങ്ങി. ഇതോടെ സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റ് സുനിത ദേവദാസ് ഫേസ്‌ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നു. പണം നൽകിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ വനിത സഖാവും പോസ്റ്റ് മുക്കി. എന്നാൽ, സഹായിച്ചവരെല്ലാം പണം തിരികെ ആവശ്യപ്പെട്ട് രംഗത്തു വരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP