Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ

കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു കപട സന്യാസിയുടെ ആത്മകഥ. മാധ്യമ ലോകത്ത് ഏറ്റവും പുതിയ ചർച്ചയായി മാറുകായണ് സുനിൽ പരമേശ്വരന്റെ ഈ ആത്മകഥ. 2017ൽ പുറത്തിറങ്ങിയ ഈ പുസ്തകം വീണ്ടും ചർച്ചയാക്കുന്നത് മാധ്യമ സുഹൃത്തെ നോവലിലെ പരാമർശങ്ങളിലൂടെയാണ്. വിവിധ മാധ്യമ ഗ്രൂപ്പുകളിൽ ഈ നോവലിലെ വാചകങ്ങൾ സജീവ ചർച്ചയാവുകയാണ്. പേര് പറയാതെ സുഹൃത്തിനെതിരെ സുനിൽ പരമേശ്വരൻ ഉയർത്തുന്നത് ഗുരുതര ആരോപണങ്ങളാണ്. അങ്ങനെ പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷം സുനിൽ പരമേശ്വരന്റെ ആത്മകഥ പുതിയ തലത്തിലേക്ക് എത്തുന്നു.

മലയാളത്തിൽ മാന്ത്രിക നോവലുകൾ എഴുതിയ സിനിമകൾക്ക് കഥയും തിരക്കഥയും ഒരുക്കിയ എഴുത്തുകാരൻ. ഗ്രീൻ ടിവിയെന്ന പരസ്യ ഏജൻസിയുടെ ബുദ്ധി കേന്ദ്രം. പിന്നീട് എല്ലാം ഉപേക്ഷിച്ച് സന്യാസ വഴിയിലേക്ക് കടന്നു. ഇതിന് പിന്നിലെ പ്രധാന വില്ലൻ മാധ്യമ
സുഹൃത്തെന്നാണ് സുനിൽ പരമേശ്വരൻ വരച്ചു കാട്ടുന്നത്. കാന്തല്ലൂർ സ്വാമിയെന്ന് അറിയപ്പെടുന്ന സുനിൽ പരമേശ്വരൻ ഇപ്പോൾ ഇടുക്കിയിലെ ആശ്രമത്തിലാണ് താമസം. ആരാണ് മാധ്യമ സുഹൃത്ത് എന്ന വ്യക്തമാക്കിയിട്ടില്ലെങ്കിലും  പത്രവുമായി ബന്ധപ്പെട്ട ആർക്കോ എതിരെയാണ് ആരോപണങ്ങളെന്നാണ് വിവിധ ഗ്രൂപ്പുകൾ ചർച്ചയാക്കുന്നത്.

ഞാൻ  ശിവനാഡി എടുത്ത് എന്റെ ഇനിയുള്ള ഭാവി അറിയാൻ തീരുമാനിച്ചു. ശിവനാഡി വായിച്ചു കേട്ടു. പൂർവ്വ ജന്മം മുതൽ എല്ലാം....-അങ്ങനെ തുടങ്ങുന്ന ആത്മകഥയിലെ 17-ാം അധ്യായത്തിലാണ്  സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. ഞാൻ തിരുവനന്തപുരത്തു മടങ്ങിയെത്തി. കിടന്നിട്ട് ഉറക്കം വരാതായി. ഒരു തരം പക എന്റെ മനസ്സിൽ വന്നു നിറഞ്ഞു. ചിലരെ കൊല്ലാൻ ഞാൻ തീരുമാനിച്ചു. എങ്ങനെയെങ്കിലും തോക്ക് സംഘടിപ്പിക്കുക-അങ്ങനെ കഥ തുടങ്ങുന്നു. സുഹൃത്ത് എന്ന മാധ്യമ മുതലാളിയുടെ അധികാര ഗർവ്വിനോട് ഏറ്റുമുട്ടാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ എത്തിയ ശംഖുമുഖം കടപ്പുറത്ത് നിന്ന് ഹിമാലയത്തിലെ ശിവശക്തി സങ്കൽപ്പത്തിലേക്ക് നടന്നുകയറിയ സുനിൽ പരമേശ്വരൻ. ഈ  സുഹൃത്തിന്റെ കുതന്ത്രം കുതികാൽ വെട്ട് കൊലച്ചതി തുടങ്ങിയവയുടെ പൊള്ളുന്ന കഥ സുനിൽ പരമേശ്വരന്റെ ഒരു കപട സന്യാസിയുടെ ആത്മകഥ വിളിച്ചു പറയുന്നു.

ഞാൻ ഭാര്യയുടെ ഫ്‌ളാറ്റിൽ നിന്ന് മാറി. വെള്ളയമ്പലം ജംഗ്ഷനിലെ ഒരു ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസമാക്കി. എന്റെ താമസ സ്ഥലം ഒപ്പം നിഴലായി നടന്ന പഴയ സഹായിയോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ. നിലനിൽപ്പിനായി പരസ്യ കമ്പനിയിലെ ജോലി അയാൾക്ക് അത്യാവശ്യമായിരുന്നു. ഭാര്യയേയും ഒരു മകളേയും നോക്കാൻ സ്ഥിര വരുമാനം അവിടുത്തെ ശമ്പളം മാത്രമായിരുന്നു. ഒരു ദിവസം ഞാൻ ചതിയനും വഞ്ചകനുമായ ഓഫീസിലെ മാനേജരെ വിളിച്ചു. എനിക്ക് കോപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ഭ്രാന്തനെ പോലെ അവന് എതിരെ പൊട്ടിത്തെറിച്ചു. ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു. വാതിലിൽ കോളിങ് ബെൽ കേട്ടു. ഞാൻ വാതിൽ തുറന്നു... സാക്ഷാൽ  സുഹൃത്ത്. പിന്നിൽ പഴയ സഹായി.

അനന്തഭദ്രം എന്ന സിനിമയിൽ നടനും സംവിധാന സഹായിയും ആക്കിയതിന്റെ നന്ദിപത്രം തന്ന വിശ്വസ്തൻ.  സുഹൃത്ത് മുഖവുര ഇല്ലാതെ പറഞ്ഞു. ''ഞാൻ വന്നത് ഇയാളോട് ഒരു കാര്യം പറയാനാണ്. ഇങ്ങനെ താഴെ പറയും വിധം കാര്യങ്ങൾ നോവലിൽ വിശദീകരിക്കുന്നു.


നോവലിന്റെ 125-ാം പേജിലുമുണ്ട്  സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. കാമാസക്തനായി ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് ഈ ഭൂമിയിലെ സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്മാക്കി ചോരായ്ക്കി ഒഴുക്കി കള്ളഞ്ഞതിന്റെ ശാപത്തിൽ ഈയുള്ളവൻ കൂട്ടുനിന്നതിന്റെ ശിക്ഷയാകും. സ്വന്തം ചോരയിൽ ജനിച്ച രണ്ട് കുട്ടികളെ പിരിഞ്ഞു ജീവിക്കേണ്ടി വന്നത്. ഇങ്ങനെ പറഞ്ഞാണ് ഈ കഥ സുനിൽ പരമേശ്വരൻ അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP