Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്മർ ബംബർ ലോട്ടറിയുടെ ആറുകോടി തേടിയെത്തിയത് മലപ്പുറത്തെ ബാർബറെ; സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ഭാഗ്യം കടാക്ഷിക്കുന്നത് ഇതാദ്യമെന്ന് സുബൈറിന്റെ പ്രതികരണം; കോവിഡ് കാലത്തെ ഭാഗ്യകടാക്ഷത്തിൽ കോരിത്തരിച്ച് ഈ 'കോടീശ്വരനായ' ബാർബർ

ജംഷാദ് മലപ്പുറം

മലപ്പുറം: ഈ വർഷത്തെ കേരള സർക്കാരിന്റെ സമ്മർ ബംബർ ലോട്ടറിയുടെ ബംബർ സമ്മാനമായ ആറുകോടി രൂപ മലപ്പുറം പെരിന്തൽമണ്ണയിലെ ബാർബാർഷോപ്പ് ജീവനക്കാരന്.പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിൽ 7 ആം വാർഡിൽ കളത്തിൽ മുഹമ്മദ് നബീസ ദമ്പതികളുടെ മകനായ മുഹമ്മദ് സുബൈറിനാണ് കേരള സർക്കാരിന്റെ സമ്മർ ബമ്പർ ലഭിച്ചത്. 20 വർഷത്തിൽ അധികമായി ബാർബർ ഷോപ്പ് നടത്തിവരുകയാണ് സുബൈർ ലോട്ടറി സ്ഥിരമായിഎടുക്കുന്ന ആളാണെങ്കിലും ഭാഗ്യം കടാക്ഷിക്കുന്നത് ആദ്യമാണ്.

സമ്മാനം ലഭിച്ച ടിക്കറ്റ് ഒരാഴ്‌ച്ച മുമ്പ് മണ്ണാർക്കാട് ആക്സിസ് ബാങ്കിൽ ഏല്പിച്ചിട്ടുണ്ടെന്നും സുബൈർ പറഞ്ഞു ഉമൈബ യാണ് സുബൈറിന്റൈ ഭാര്യ റബീഹ് ഏക മകനാണ് മുഹമ്മദ് നബീസ ദമ്പതികളുടെ പത്തുമക്കളിൽ നാലാമത്തെ മകനാണ് സുബൈർ മകന് ലഭിച്ച ഭാഗ്യത്തിൽ സന്തോഷ മുണ്ടെന്നും സുബൈറിന്റ് മാതാപിതാക്കൾ പറഞ്ഞു.

ഈ കോവിഡ കാലത്ത് വലിയ ബുദ്ധിമുട്ടിട്ടിൽ കഴിയുന്ന ഈ കുടുംബത്തിന് വലിയ മധുരം നൽകി കൊണ്ടാണ് ഈ സമ്മാനത്തുക സുബൈറിനെയും കുടുബത്തേയും തേടി എത്തിയത്.സാധാരണ കുടുംബത്തിൽ പെട്ട സുബൈറിന് ഈ ബാർബർ ഷാപ്പിൽ നിന്നും നിത്യ വരുമാനമായി ലഭിക്കുന്ന വരുമാനമാണ് ഉണ്ടായിരുന്നത്.വളരെ ചെറിയ ഒരു വീട്ടിൽ കഴിയുന്ന സുബൈറും കുടുംബവും ഇപ്പോൾവലിയ ആശ്വാസത്തിലാണ്.

ജൂൺ 26ന് നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ സമ്മർ ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ആറു കോടി ലഭിച്ചത് തൂതയിൽ വിറ്റ ടിക്കറ്റിനായിരുന്നു. എസ്.ഇ 208304 എന്ന നമ്പറിനാണ് സമ്മാനം. ചെർപ്പുളശ്ശേരി ശാസ്താ ലോട്ടറി ഏജൻസിയിൽ നിന്നും വാങ്ങി തൂതയിലെ ഏജന്റായ സുബാഷ് ചന്ദ്രബോസാണ് ഈ ടിക്കറ്റ് വിറ്റത്. എട്ട് വർഷത്തോളമായി ലോട്ടറി വിൽപ്പന നടത്തുന്ന സുബാഷിന് ആദ്യമായാണ് ഇത്രയും വലിയ തുകയുള്ള സമ്മാന ടിക്കറ്റ് കിട്ടുന്നത്. ഭാഗ്യശാലി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു സുഭാഷും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP