Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറും മൺകുടമല്ലിത് സ്‌നേഹം തുളുമ്പുന്ന തണ്ണീർക്കുടം: വഴിയാത്രക്കാർക്ക് ദാഹജലം നൽകി മാതൃക തീർത്ത് മാങ്ങാട്ടുചിറയിലെ സുമതി ടീച്ചർ; മല്ലപ്പള്ളി-മുരണി റോഡിലെ നന്മയുടെ കഥ

വെറും മൺകുടമല്ലിത് സ്‌നേഹം തുളുമ്പുന്ന തണ്ണീർക്കുടം: വഴിയാത്രക്കാർക്ക് ദാഹജലം നൽകി മാതൃക തീർത്ത് മാങ്ങാട്ടുചിറയിലെ സുമതി ടീച്ചർ; മല്ലപ്പള്ളി-മുരണി റോഡിലെ നന്മയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മല്ലപ്പള്ളി- മുരണി റോഡിലൂടെ സഞ്ചരിച്ചാൽ മങ്ങാട്ടു ചിറയെന്ന വീടിന്റെ പടിക്കൽ ഒരു ചെറിയ ഷെഡ് കാണാം. അതിന്റെ കെട്ടിയുയർത്തിയ തറയിൽ അടച്ചു വച്ചിരിക്കുന്ന ഒരു മൺകുടം. ആദ്യമായി ഈ വഴി കടന്നു പോകുന്നവർക്ക് മനസിലാകാൻ എന്ന വണ്ണം ദാഹജലം എന്നൊരു ബോർഡും ഷെഡിൽ തൂക്കിയിട്ടിരിക്കുന്നു. കൊടുംവേനലിൽ മനസും ശരീരവും വെന്തുരുകി വരുന്നവർക്ക് നന്മയുടെ തണുത്ത ജലം നൽകുന്നത് മങ്ങാട്ടുചിറ വീടിന്റെ നാഥ സുമതിയാണ്.

വഴിയാത്രക്കാർക്ക് ദാഹമകറ്റാൻ തണുത്ത വെള്ളം നൽകാൻ ഈ റിട്ട. അദ്ധ്യാപികയെ പ്രേരിപ്പിച്ചത് സ്വാനുഭവങ്ങൾ തന്നെ. ഗതാഗത സൗകര്യങ്ങൾ ഇത്രയൊന്നും പുരോഗമിക്കാത്ത, മുക്കിന് മുക്കിന് കൂൾബാറുകൾ ഇല്ലാത്ത ആ സമയത്ത് ഒരിറ്റു ദാഹജലം തേടി നിരവധിപേർ തന്റെ വീട്ടിലെത്തുമായിരുന്നുവെന്ന് സുമതി ഓർമിക്കുന്നു. വ്യക്തിപരമായ ദീർഘദൂര യാത്രയിലൊന്നിൽ കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടേണ്ടി വന്ന കയ്‌പേറിയ അനുഭവവും സുമതിക്കുണ്ടായി. അന്ന് അവർ ഒരു തീരുമാനമെടുത്തു. ആർക്കും ഇങ്ങോട്ട് ചോദിക്കാതെ തന്നെ കുടിവെള്ളം നൽകുക.

ഇതിനായി റോഡിനോട് ചേർന്നുള്ള സ്വന്തം പറമ്പിൽ മൺകുടത്തിൽ തണുത്ത വെള്ളം നിറച്ച് തുളസിയില ഇട്ട് വയ്ക്കുവാൻ തുടങ്ങി. എട്ടുവർഷം മുമ്പ് തുടങ്ങിയ ശീലം പിന്നീട് മുടക്കാതായി. ആദ്യമൊക്കെ തറകെട്ടി അതിലാണ് മൺകുടം വച്ചിരുന്നത്. അടുത്ത കാലത്തായി ചെറിയൊരു ഷെഡ് പണിത് കുടവും ഗ്ലാസും കുടിവെള്ളം എന്നെഴുതിയ ബോർഡും വച്ചു. വേനൽ കടുക്കുന്ന സമയത്ത് ദിവസം ആറു തവണയെങ്കിലും കുടത്തിൽ വെള്ളം നിറയ്‌ക്കേണ്ടി വരുമെന്ന് സുമതി പറയുന്നു. അങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തണുപ്പു കിട്ടാൻ വെള്ളത്തിൽ ഐസ് കട്ടകൾ ഇടും.

ഇടയ്ക്ക് ചെന്ന് കുടം പരിശോധിക്കുന്നതിനാൽ വെള്ളം തീർന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നില്ല. മൺകുടത്തിന്റെ പഴമയും നന്മയും കുളിർമയും പങ്കു വയ്ക്കുന്നതിനൊപ്പം ജലം പ്രകൃതിയാണെന്നും അതു പകർന്നു നൽകുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോയെന്ന ചാരിതാർഥ്യം അനുഭവിക്കുന്നുണ്ടെന്നും സുമതി പറയുന്നു.

മക്കളുടെ അകമഴിഞ്ഞ പിന്തുണയും അമ്മയുടെ സേവനത്തിന് ഉണ്ട്. മാസത്തിലൊരിക്കൽ ഒഴിവു സമയത്ത് മുരണി എൽ.പി.എസിലെ കുട്ടികൾക്ക് സന്മാർഗപാഠം പറഞ്ഞു കൊടുക്കുന്നുമുണ്ട് ഈ ഗുരുശ്രേഷ്ഠ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP