Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാത്സംഗ കേസിൽ ഇരയായാ കന്യാസ്ത്രീയെ പൊതുസമക്ഷത്തിൽ ക്രൂരമായി അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽഎക്കെതിരെ ദേശീയ വനിതാ കമ്മീഷൻ; ദേശീയ ചാനലുകളിലും വിവാദ വാർത്താ താരമായതോടെ വിവാദ പരാമർശങ്ങളിൽ പി സി ജോർജ്ജിന് കമ്മീഷൻ സമൻസ് അയച്ചു; ഈ മാസം 20ന്‌ ഡൽഹിയിൽ ഓഫീസിൽ ഹാജരായി വിശദീകരണം നൽകണമെന്ന് അധ്യക്ഷ രേഖാ ശർമ്മയുടെ നിർദ്ദേശം

ബലാത്സംഗ കേസിൽ ഇരയായാ കന്യാസ്ത്രീയെ പൊതുസമക്ഷത്തിൽ ക്രൂരമായി അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽഎക്കെതിരെ ദേശീയ വനിതാ കമ്മീഷൻ; ദേശീയ ചാനലുകളിലും വിവാദ വാർത്താ താരമായതോടെ വിവാദ പരാമർശങ്ങളിൽ പി സി ജോർജ്ജിന് കമ്മീഷൻ സമൻസ് അയച്ചു;  ഈ മാസം 20ന്‌ ഡൽഹിയിൽ ഓഫീസിൽ ഹാജരായി വിശദീകരണം നൽകണമെന്ന് അധ്യക്ഷ രേഖാ ശർമ്മയുടെ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ച സംഭവത്തിൽ പൂഞ്ഞാർ എംഎ‍ൽഎയും കേരള ജനപക്ഷം നേതാവുമായ പി.സി ജോർജിനെതിരെ ദേശീയ വനിതാ കമ്മീഷന്റെ സമൻസ്. സെപ്റ്റംബർ 20ന് കമ്മീഷൻ മുൻപാകെ ഹാജരാകണമെന്നാണ് സമൻസിൽ അറിയിച്ചിട്ടുള്ളത്. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ അയച്ച സമൻസിൽ പി.സി ജോർജ് നടത്തിയ പ്രസ്താവനയിൽ ഹാജരാകാനും അല്ലാത്തപക്ഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവമാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവനയുമായി പി.സി ജോർജ് രംഗത്തെത്തിയത്. 13 തവണ പീഡിപ്പിച്ച കന്യാസ്ത്രീ 12 തവണ പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് പരാതി നൽകിയെന്നും 13തവണ മാത്രമാണ് പരാതി നൽകാൻ തയ്യാറായതെന്നും പി.സി ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രസ്താവന നടത്തിയിരുന്നു. കസ്യാസ്ത്രീകൾ കന്യകയാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം വിവാദ പ്രസ്താവന നടത്തിയിരുന്നു.

ഇതിന് പിന്നാലെ ദേശീയ മാധ്യമമായ റിപ്പബ്ലിക്ക് ചാനലിൽ അടക്കം നടത്തിയ ചർച്ചയിലും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും അവർ കന്യാസ്ത്രീയല്ലെന്നും കന്യാസ്ത്രീയായി കൂട്ടാക്കാൻ സാധിക്കില്ലെന്നുമാണ് വ്യക്തമാക്കിയത്. പരാതി നൽകിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎൽഎ ശ്രമിച്ചിരുന്നു. നേരത്തേയും കന്യാസ്ത്രീകൾക്കെതിരെ പി.സി സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. അതിന് ശേഷവും അവഹേളിക്കൽ തുടർന്നു.

അതേസമയം, കന്യാസ്ത്രീക്കെതിരായ വിവാദ പ്രസ്താവനയിൽ പി.സി. ജോർജിനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്നു പൊലീസ് പറഞ്ഞത്.. പി.സി. ജോർജിന്റെ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കോട്ടയം എസ്‌പി, ഡിജിപി ലോക്നാഥ് ബെഹ്റയെ നിലപാട് അറിയിച്ചു. കന്യാസ്ത്രീ പരാതി നൽകിയാൽ കേസെടുക്കാനാവുമെന്നാണു പൊലീസിന്റെ നിലപാട്. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിലാണു ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ മോശമായ ഭാഷയിൽ പി.സി. ജോർജ് പ്രതികരിച്ചത്.

പി.സിക്കെതിരെ പ്രതിഷേധം ഉയർന്നതോടെ സ്വമേധയാ കേസെടുക്കാനാവുമോയെന്നു പരിശോധിക്കാൻ ഡിജിപി കോട്ടയം എസ്‌പിക്കു നിർദ്ദേശം നൽകിയിരുന്നു. അപമാനിക്കപ്പെട്ടയാൾ പരാതി നൽകിയാൽ മാത്രമേ ഇത്തരം കേസുകൾ നിലനിൽക്കൂവെന്നാണു പൊലീസിന്റെ നിഗമനം. കോട്ടയത്തുവച്ചായിരുന്നു പി.സി. ജോർജ് കന്യാസ്ത്രീയെ അപമാനിച്ചു സംസാരിച്ചത്. ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി ജോർജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.

ഇതിനൊപ്പം സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ കന്യകാത്വം പരിശോധിക്കണമെന്നും പറഞ്ഞു. ഇത് ദേശീയ തലത്തിൽ തന്നെ ഏറെ ചർച്ചയായി. കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ കേരളാ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോട്ടയത്തു വാർത്താസമ്മേളനത്തിലാണു മോശം പദങ്ങളുപയോഗിച്ചു ജോർജ് കന്യാസ്ത്രീയെ അപമാനിച്ചത്.

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ അധിക്ഷേപിക്കുന്ന ജനപ്രതിനിധിയുടെ നിലപാട് നാണക്കേടാണെന്നു വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ മുൻപ് പ്രതികരിച്ചിരുന്നു. ഈ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പി.സി ജോർജിന് സമൻസുമായി ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP