Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് തറവാട്ടിൽ എത്തിയത് മുത്തച്ഛന്റെ ചരമവാർഷികത്തിൽ പങ്കെടുക്കാൻ; ബാഗ് വീട്ടിൽ വച്ച് മിഠായി വാങ്ങി കൂട്ടുകാരെ കാണാൻ റോഡരികിൽ എത്തിയപ്പോൾ ഇടിച്ചിട്ടത് അമിത വേഗതയിൽ ക്രൂരന്മാർ സഞ്ചരിച്ച കാർ; സമീപവാസികൾ ഓടിയെത്തിയപ്പോൾ പരിക്കേറ്റ കുട്ടിയുമൊത്ത് പോയത് കുതന്ത്രം മനസ്സിൽ സൂക്ഷിച്ച്; തലയിൽ നിന്ന് രക്തം വാർന്നൊഴുകിയത് കണ്ടിട്ടും മനസാക്ഷിയില്ലാത്ത ഡ്രൈവർ കളിച്ചത് പഞ്ചർ നാടകം; ഇതുകൊലപാതകം തന്നെ; കൈതക്കുഴിയിൽ നടന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് തറവാട്ടിൽ എത്തിയത് മുത്തച്ഛന്റെ ചരമവാർഷികത്തിൽ പങ്കെടുക്കാൻ; ബാഗ് വീട്ടിൽ വച്ച് മിഠായി വാങ്ങി കൂട്ടുകാരെ കാണാൻ റോഡരികിൽ എത്തിയപ്പോൾ ഇടിച്ചിട്ടത് അമിത വേഗതയിൽ ക്രൂരന്മാർ സഞ്ചരിച്ച കാർ; സമീപവാസികൾ ഓടിയെത്തിയപ്പോൾ പരിക്കേറ്റ കുട്ടിയുമൊത്ത് പോയത് കുതന്ത്രം മനസ്സിൽ സൂക്ഷിച്ച്; തലയിൽ നിന്ന് രക്തം വാർന്നൊഴുകിയത് കണ്ടിട്ടും മനസാക്ഷിയില്ലാത്ത ഡ്രൈവർ കളിച്ചത് പഞ്ചർ നാടകം; ഇതുകൊലപാതകം തന്നെ; കൈതക്കുഴിയിൽ നടന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പരീക്ഷ കഴിഞ്ഞിറങ്ങിയ ഏഴാം ക്ലാസുകാരനെ ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ ചീറിപാഞ്ഞു വന്ന കാർ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാറിൽ കയറ്റിയ ശേഷം പാതിവഴിയിൽ ഇറക്കി വിട്ടു. ഇതാണ് കുട്ടിയുടെ ജീവനെടുത്തത്. പാലാക്കാട് ചിറ്റൂർ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത്തിന്റെ മരണം (12) നാടിന്റെ നൊമ്പരമാകുന്നത് ഇതുകൊണ്ട് കൂടിയാണ്. മനസാക്ഷി ഇല്ലായ്മയുടെ പര്യായമായി മാറുകയാണ് ഈ സംഭവം.

Stories you may Like

അപ്പുപ്പിള്ളയൂർ എയുപി സ്‌കൂൾ വിദ്യാർത്ഥിയായ സുജിത് പരീക്ഷ കഴിഞ്ഞ ശേഷം ഇരട്ടകുളത്തെ തറവാവട്ടിൽ മുത്തശ്ശന്റെ ചരമവാർഷിക ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽ വച്ചശേഷം കൂട്ടുകാരുടെ അടുത്തേക്ക് പോകാൻ റോഡരികിൽ നിൽക്കുമ്പോഴാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൈതക്കുഴിക്ക് സമീപം റോഡരുകിൽ നിന്ന സുജിതിനെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചു.

ശബ്ദംകേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ സുജിതിനെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറുടമ കാറിൽ കയറ്റി. സഹായിയായി പരമൻ എന്നയാളെയും കയറ്റി. പാതിവഴിയിൽ കാറിന്റെ ടയർ പഞ്ചറായി എന്നു പറഞ്ഞ് ഇവരെ രണ്ടു പേരേയും ഇറക്കിയ ശേഷം കാർ വിട്ടുപോയി. ഇതോടെ ചതിക്കപ്പെടുകായായിരുന്നുവെന്ന് പരമനും തിരിച്ചറിഞ്ഞു. തലയിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു സുജിത്. മറ്റൊരു വാഹനത്തിൽ സഹായി സുജിത്തിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞെങ്കിലും ഡ്രൈവർ അത് കേൾക്കാതെ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്ന് പരമൻ പറയുന്നു. അരകിലോമീറ്റർ മുന്നോട്ടുപോയ ശേഷം ടയർ പഞ്ചറായി എന്നു പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. പെട്ടെന്നു തന്നെ എതിരെവന്ന വാൻ കൈകാണിച്ചുനിർത്തി അതിൽ നാട്ടുകല്ലിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പരമൻ പറഞ്ഞു. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറാണ് കുട്ടിയെ ഇടിച്ചിട്ടതെന്ന് മനസ്സിലായതും പരമന്റെ മൊഴിയിലാണ്. അഷ്റഫ് എന്നയാളുടെ പേരിലുള്ളതാണ് കാറെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതാണ് പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത്.

അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. സംഭവത്തിൽ മലപ്പുറം പുത്തനത്താണി സ്വദേശി നാസറാണ് പിടിയിലായത്. അപകടം ഉണ്ടായ സമയത്ത് ഇദ്ദേഹമാണ് വാഹനം ഓടിച്ചിരുന്നത്. കാർ പുത്തനത്താണ് സ്വദേശി അഷ്റഫിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നാസറിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കാറിൽ നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വഴിയരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെയാണ് കാർ ഇടിച്ചുവീഴ്‌ത്തിയത്. ശബ്ദം കേട്ട് അയൽവാസിയായ പരമൻ ഓടിയെത്തിയതിനെ തുടർന്നാണ് ഇവർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായത്.

കുട്ടിക്കൊപ്പം പരമനും കാറിൽ കയറി. എന്നാൽ വഴിമധ്യേ ടയർ പഞ്ചറായി എന്നുപറഞ്ഞ് വഴിയിൽ കുട്ടിയെ ഇവർ ഇറക്കിവിടുകയായിരുന്നു. എന്നാൽ ടയറിന് ഒരു കുഴപ്പവും ഉണ്ടായില്ലെന്ന് പരമൻ പറഞ്ഞു. മാത്രമല്ല ആരും തന്റെയൊപ്പം കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും ഇവർ തയ്യാറായില്ല. ഫോൺ നമ്പർ പോലും നൽകാതെ മുങ്ങുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP