Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ പ്രതിസന്ധി തരണം ചെയ്താലും അടുത്തൊന്നും സാമ്പത്തികരംഗം പൂർവ്വാവസ്ഥയിൽ ആകില്ലെന്ന് കരുതി ആശങ്കപ്പെട്ടു; ആത്മഹത്യ ചെയ്ത ജർമ്മൻ മന്ത്രി തോമസ് ഷെയ്ഫറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; കോവിഡ്19 വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്ത് വിട പറഞ്ഞത് ഹെസ്സെ സംസ്ഥാനത്തിന്റെ ഭാവി മുഖ്യമന്ത്രിയായി പരിഗണിക്കപ്പെട്ട വ്യക്തിത്വം

കൊറോണ പ്രതിസന്ധി തരണം ചെയ്താലും അടുത്തൊന്നും സാമ്പത്തികരംഗം പൂർവ്വാവസ്ഥയിൽ ആകില്ലെന്ന് കരുതി ആശങ്കപ്പെട്ടു; ആത്മഹത്യ ചെയ്ത ജർമ്മൻ മന്ത്രി തോമസ് ഷെയ്ഫറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; കോവിഡ്19 വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്ത് വിട പറഞ്ഞത് ഹെസ്സെ സംസ്ഥാനത്തിന്റെ ഭാവി മുഖ്യമന്ത്രിയായി പരിഗണിക്കപ്പെട്ട വ്യക്തിത്വം

മറുനാടൻ ഡെസ്‌ക്‌

ബെർലിൻ: കോവിഡ് 19 സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ ഓർത്ത് ആത്മഹത്യ ചെയ്ത ജർമ്മൻ ധനമന്ത്രി തോമസ് ഷെയ്ഫറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കോവിഡ് പ്രതിസന്ധി തരണം ചെയ്താലും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചോർത്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഇക്കാര്യം അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിക്കുന്നതായാമ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഹെസ്സെ സംസ്ഥാനത്തിന്റെ ഭാവി മുഖ്യ മന്ത്രിയായും പരിഗണിച്ചിരുന്ന വ്യക്തിയായരുന്നു തോമസ് ഷെയ്ഫർ. സംസ്ഥാനം നേരിടാൻ പോകുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തന്നെയിൽ അതീവ ആശങ്കാകുലനായിരുന്നനു അദ്ദേഹം. കൊറോണാ പ്രതിസന്ധി തരണം ചെയ്താലും അടുത്തൊന്നും സാമ്പത്തിക രംഗം പൂർവ്വാവസ്ഥയിൽ ആകില്ല എന്നദ്ദേഹം ഭയന്നു. ഈ ഭീതിയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.

അവധി ദിവസങ്ങളിലും രാത്രി 10 മണി വരെ തന്റെ ഓഫീസിൽ ഉണ്ടായിരിക്കുന്ന തോമസ് ഷെയ്ഫർ ഏറ്റവും സമർഥനായ ഭരണാധികാരിയായിരുന്നു എന്നാണ് പൊതുവേയുള്ള അഭിപ്രായം. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ആളും അവരുടെ നന്മ ആഗ്രഹിച്ച ആളും കൂടിയായിരുന്നു അദ്ദേഹം. അതേസമയം കൊറോണ മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി അദ്ദേഹത്തിന്റ ഇതുവരെയുള്ള യശസ് ഇല്ലാതാക്കും എന്ന് അദ്ദേഹം ഭയന്നു. മറ്റു പ്രശ്‌നങ്ങൾ ഒന്നുമില്ലാതിരുന്ന ഇദ്ദേഹത്തിന്റെ ആത്മഹത്യ പെട്ടന്നുള്ള തീരുമാനം ആയിരുന്നു എന്നാണു കണ്ടെത്തിയിട്ടുള്ളത് ബുധനാഴ്‌ച്ച സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്ന വീഡിയോയിൽ അങ്ങേയറ്റം ആഹ്ലാദവാനായിരുന്നു.

അതുപോലെ ശക്തമായ സുരക്ഷാവലയം ഉള്ള ഒരു മന്ത്രിയുടെ മൃതദേഹം എങ്ങിനെ റെയിൽവേപാളയത്തിൽ കണ്ടു എന്നതും ദുരൂഹമായിരുന്നു. ഇന്നലെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ കണ്ണീരോടെ അറിയിച്ചതു അടുത്ത സുഹൃത്തുകൂടിയായിരുന്ന മുഖ്യമന്ത്രി ഫോൾക്കർ ബൗഫിയർ ആയിരുന്നു. ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ നേതാവാണ്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്‌സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫർട്ട്. 10 വർഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് തോമസ് ആണ്. ഭാര്യയും രണ്ടു മക്കളുമുണ്ട് തോമസ് ഷോഫർക്ക്.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമാണ് ജർമ്മനി. ജനസംഖ്യയുടെ 70% വരെ ബാധിക്കാനിടയുള്ള കൊറോണ വൈറസിനെ നേരിടാൻ ജർമ്മനി സജ്ജമായിരിക്കുകയാണെന്ന് ചാൻസലർ ഏഞ്ചെല മെർക്കൽ നേരത്തേ പറഞ്ഞിരുന്നു. ജനങ്ങൾക്ക് വേണ്ടതെല്ലാം സര്ക്കാർ ചെയ്യും. അവസാനം ഞങ്ങളുടെ ബജറ്റിൽ എന്താണ് അവശേഷിക്കുന്നതെന്ന് അപ്പോൾ നോക്കാമെന്നായിരുന്നു അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. വൈറസ് പടരുമ്പോൾ ജനങ്ങളുടെ പ്രതിരോധശേഷി കുറയും. പ്രതിരോധ കുത്തിവയ്‌പ്പുകളോ ചികിത്സയോ ഇല്ലെങ്കിൽ, ജനസംഖ്യയുടെ 60 മുതൽ 70% വരെ രോഗബാധിതരാകും. വ്യക്തിപരമായ ശുചിത്വവും സമ്പർക്കങ്ങളും നിരീക്ഷിക്കാൻ മെർക്കൽ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP