Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവിനാശി അപകടത്തിൽ മരിച്ച ഹനീഷിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് 24 കാരിയായ ശ്രീപാർവതി; അപകടമുണ്ടായത് ദമ്പതികളുടെ വിവാഹത്തിന്റെ മൂന്നാം മാസം; ഹനീഷ് അപകടത്തിൽ പെട്ടത് ബെംഗളൂരുവിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങവേ; ഭർത്താവിന്റെ വേർപാടിന് ശേഷം അതീവ ദുഃഖിതയായിരുന്നു ശ്രീപാർവതിയെന്ന് ബന്ധുക്കൾ

അവിനാശി അപകടത്തിൽ മരിച്ച ഹനീഷിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് 24 കാരിയായ ശ്രീപാർവതി;  അപകടമുണ്ടായത് ദമ്പതികളുടെ വിവാഹത്തിന്റെ മൂന്നാം മാസം; ഹനീഷ് അപകടത്തിൽ പെട്ടത് ബെംഗളൂരുവിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങവേ; ഭർത്താവിന്റെ വേർപാടിന് ശേഷം അതീവ ദുഃഖിതയായിരുന്നു ശ്രീപാർവതിയെന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊയമ്പത്തൂർ അപകടത്തിൽ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പിൽ ഹനീഷിന്റെ ഭാര്യ ശ്രീപാർവതിയെ (24) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ രണ്ടാംനിലയിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 20നായിരുന്നു കൊയമ്പത്തൂർ അവിനാശിയിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസും ട്രക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ഹനീഷ് മരിച്ചത്. വിവാഹത്തിന്റെ മൂന്നാം മാസത്തിലായിരുന്നു ഹനീഷിന്റെ മരണം. ഇതിന് ശേഷം ശ്രീപാർവതി ദുഃഖിതയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിക്കും

തൃശ്ശൂർ ജില്ലയിൽ നിന്ന് ആറ് പേരുടെ ജീവനാണ് വാഹനാപകടത്തിൽ പൊലിഞ്ഞത്. ഒല്ലൂർ സ്വദേശി ഇഗ്‌നി റാഫേൽ ഭാര്യ ബിൻസിയടെ സർട്ടിഫിക്കറ്റുകൾ വാങ്ങി വിദേശത്തേക്ക് കൊണ്ട് പോകാനായി എത്തിയപ്പോൾ നസീഫ് മുഹമ്മദ് അലി സഹോദരന്റെ ഗൃഹപ്രവേശനത്തിന് വരികയായിരുന്നു. പാസ്‌പോർട്ട് ആവശ്യത്തിന് വിദേശത്ത് നിന്നെത്തിയ യേശുദാസും, വിദേശത്തേക്ക് പോകാനിരിക്കുന്ന ഭർത്താവിനെ യാത്രയാക്കാൻ വന്ന അനുവും, അവധിക്കായി നാട്ടിലേക്ക് മടങ്ങിയ ജോഫിയും ഹനീഷും വിധിക്ക് മുന്നിൽ കീഴടങ്ങി.

19 പേരാണ് അപകടത്തിൽ മരിച്ചത്. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്.ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് പുലർച്ചെ അപകടത്തിൽ പെട്ടത്. പാലക്കാട്, തൃശൂർ, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിൽ ഏറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP