Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും സ്റ്റേഷനിൽ വൈകാതെ ഹാജർ; തിരുവല്ലയിൽ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കവേ വിഷം കഴിച്ചെന്ന് വെളിപ്പടുത്തൽ; ഗുരുതരാവസ്ഥയിലായ കമിതാക്കൾ മെഡിക്കൽ കോളേജിൽ; ആത്മഹത്യാശ്രമത്തിനും കേസ്

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും സ്റ്റേഷനിൽ വൈകാതെ ഹാജർ; തിരുവല്ലയിൽ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കവേ വിഷം കഴിച്ചെന്ന് വെളിപ്പടുത്തൽ; ഗുരുതരാവസ്ഥയിലായ കമിതാക്കൾ മെഡിക്കൽ കോളേജിൽ; ആത്മഹത്യാശ്രമത്തിനും കേസ്

എസ്.രാജീവ്‌

തിരുവല്ല: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിക്ക് പിന്നാലെ മൂന്ന് മക്കളുടെ അമ്മയായ യുവതിയും കാമുകനും സ്റ്റേഷനിൽ ഹാജരായത് വിഷം കഴിച്ച ശേഷം. വിഷം കഴിച്ചെന്ന് വെളിപ്പെടുത്തിയത് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കവെ. ഗുരുതരാവസ്ഥയിലായ കമിതാക്കളെ പൊലീസ് തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലാക്കിയതിന് പിന്നാലെ ഇരുവർക്കുമെതിരെ ആത്മഹത്യാ ശ്രമത്തിന് കേസും എടുത്തു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തെങ്ങേലി ലക്ഷം വീട് കോളനിയിൽ ജയന്തിി( 24) സമീപവാസിയായ വിഷ്ണു (22) എന്നിവരാണ് വിഷം കഴിച്ച നിലയിൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി യുവതിയുടെ ഭർത്താവ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് യുവതിയും കാമുകനും വൈകിട്ട് സ്റ്റേഷനിൽ ഹാജരായത്.

മൊഴിയെടുപ്പിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇരുവരും വിഷംകഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP