Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ട്രാൻസ്‌ജെൻഡർ യുവതി; ഒടുവിൽ അന്നാരാജുവിനെ അനുനയിപ്പിച്ച് താഴെയിറക്കിയപ്പോൾ കാരണം ഇങ്ങനെ; എല്ലാം തെറ്റിദ്ധാരണയെന്ന് പൊലീസും

ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ട്രാൻസ്‌ജെൻഡർ യുവതി; ഒടുവിൽ അന്നാരാജുവിനെ അനുനയിപ്പിച്ച് താഴെയിറക്കിയപ്പോൾ കാരണം ഇങ്ങനെ; എല്ലാം തെറ്റിദ്ധാരണയെന്ന് പൊലീസും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതിയുടെ ആത്മഹത്യാശ്രമം. അന്ന എന്ന യുവതിയാണ് ആത്മഹത്യാശ്രമം നടത്തിയത്. ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയിൽ ആലുവ പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

വീടിന് നേരെയുണ്ടായ ഗുണ്ടാ അക്രമണത്തെ കുറിച്ച് പരാതി നൽകാനെത്തിയ കളമശ്ശേരി സ്വദേശി അന്നാ രാജുവാണ് മരത്തിന് മുകളിൽ കയറി ഒരു മണിക്കൂറോളം ആത്മഹത്യ ഭീഷണി മുഴക്കിയത്. എന്നാൽ പരാതി, പെട്ടിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ട പൊലീസുദ്യോഗസ്ഥൻ മോശമായ ഭാഷയിൽ സംസാരിച്ചുവെന്നും ഗുണ്ടകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നുമാരോപിച്ചായിരുന്നു സാഹസത്തിനുള്ള ശ്രമം.

തന്നെ നിരന്തരം ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് അന്നയുടെ പരാതി. പരാതി സ്വീകരിച്ച് നടപടിയെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകി. തുടർന്ന് ഫയർഫോഴ്‌സ് ഇവരെ താഴെയിറക്കി. എന്നാൽ പരാതി ബോക്‌സിലിടാൻ ആവശ്യപ്പെട്ടത് അവരെ അപമാനിച്ചതായി തെറ്റിദ്ധരിച്ചുവെന്ന് പൊലീസ് പറഞ്ഞു. കൊറോണയായതിനാലാണ് പരാതി നേരിട്ട് സ്വീകരിക്കാത്തതെന്നും പൊലീസ് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്സ് എത്തി ബലം പ്രയോഗിച്ച് താഴെയിറക്കി. ഇതോടെ 50 ഓളം ട്രാൻസ്‌ജെൻഡറുകൾ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധവുമായി തടിച്ചു കൂടി. സംഭവം നടന്നത് കളമശ്ശേരി സ്റ്റേഷൻ പരിധിയിലാണെന്ന് പൊലീസ് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP