Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടി സുഹൈൽഖാൻ; പോളണ്ടിൽ നടക്കുന്ന പ്രഫഷണൽ പഞ്ചഗുസ്തി വേൾഡ് കപ്പിൽ ഹെവി വെയിറ്റ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്ന ആദ്യ ഇന്ത്യകാരനാകുക കണ്ണൂരുകാരനായ ഈ 25കാരൻ

പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടി സുഹൈൽഖാൻ; പോളണ്ടിൽ നടക്കുന്ന പ്രഫഷണൽ പഞ്ചഗുസ്തി വേൾഡ് കപ്പിൽ ഹെവി വെയിറ്റ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്ന ആദ്യ ഇന്ത്യകാരനാകുക കണ്ണൂരുകാരനായ ഈ 25കാരൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡൽഹിയിൽ നടന്ന പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടി ഇന്ത്യയിൽ ഒന്നാമൻ ആയിരിക്കുകയാണ് കേരളത്തിലെ കണ്ണൂർ കാരൻ 25 വയസ്സുള്ള സുഹൈൽ ഖാൻ. ഡിസംബറിൽ പോളണ്ടിൽ വച്ച് നടക്കുന്ന പ്രഫഷണൽ പഞ്ചഗുസ്തി വേൾഡ് കപ്പിൽ ഹെവി വെയിറ്റ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്ന ആദ്യ ഇന്ത്യകാരൻ ആണ് സുഹൈൽ ഖാൻ. ദുബായിൽ ബോഡി ഗാർഡായി ജോലി ചെയ്യുകയാണ് സുഹൈൽ ഖാൻ. സൽമാൻ ഖാൻ, സഞ്ജയ് ദത്തു, സുനിൽ ഷെട്ടി, മുൻ മിസ്സ് വേൾഡ്, യുസുഫ് അലി,ഹൃതിക് റോഷൻ എന്നിവരുടെ എല്ലാം ബോഡി ഗാർഡായി സുഹൈൽ പ്രവർത്തിച്ചിട്ടുണ്ട്.

വേൾഡ് കപ്പിൽ യുഎഇക്ക് വേണ്ടി മത്സരിക്കാൻ ഒരുപാട് ഓഫർ കിട്ടിയിട്ടുണ്ടെങ്കിലും സ്വന്തം രാജ്യമായ ഇന്ത്യക്ക് വേണ്ടി മത്സരിക്കാൻ ആണ് സുഹൈൽന് താല്പര്യം. സുഹൈൽനെ സ്‌പോൺസർ ചെയ്യാൻ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനി ആയ സീഗൾ ഇന്റർനാഷണൽ ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടന്റ് എന്ന സ്ഥാപനം എല്ലാ വിധ സഹായവും ആയി മുന്നോട്ട് വന്നിട്ടുണ്ട്. ലോക പഞ്ചഗുസ്തി റാങ്കിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും കേരളീയനായ സുഹൈൽ ഖാൻ ആണ്.

യുഎഇക്ക് വേണ്ടി മത്സരിക്കാൻ ഓഫർ കിട്ടിയിയെങ്കിലും ജന്മനാടിന് വേണ്ടി മത്സരിക്കാനാണ് ആഗ്രഹമെന്ന് സുഹൈൽഖാൻ മറുനാടനോട് പറഞ്ഞു. ഇന്ത്യയുടെ പതാകയുമായി മത്സരിക്കാനാണ് ആഗ്രഹം. അതിന് ഇക്കുറി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ക്കൂൾ, കോളേജ് തലത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, പവർലിഫ്റ്റിങ്ങ് വിഭാഗങ്ങളിൽ നിരവധി തവണ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ സുഹൈൽ കണ്ണൂർ എസ്.എൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ അന്തർ സർവ്വകലാശാല കായിക മത്സരത്തിൽ നിരവധി സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്ന സുഹൈൽ, അന്താരാഷ്ട്ര പ്രശസ്തരായ സെലിബ്രിറ്റികൾക്കും, നയതന്ത്രജ്ഞരുടേയും പേഴ്‌സണൽ സുരക്ഷ കൈകാര്യം ചെയ്യുന്ന ദുബായ് അയേൺഫിസ്റ്റ് സെക്യൂരിറ്റി ഗ്രുപ്പിലെ അംഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP