Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

'ജീവിതത്തിൽ ആദ്യമായാണ് ജയിലിൽ കയറുന്നത്, പഴയ ജയിൽ ഒന്നുമല്ല കേട്ടോ, സിനിമയിൽ കാണുന്ന ജയിൽ ഒന്നുമല്ല; എല്ലാവരും, വളരെ സ്‌നേഹത്തോടെ, സൗഹാർദ്ദത്തോടെ, കഴിയുന്ന സ്ഥാപനം; പോസിറ്റീവായി എടുക്കാൻ ആഗ്രഹിക്കുന്നു': ജയിൽ മോചിതനായ സുദർശ് നമ്പൂതിരിക്ക് പറയാനുള്ളത്

'ജീവിതത്തിൽ ആദ്യമായാണ് ജയിലിൽ കയറുന്നത്, പഴയ ജയിൽ ഒന്നുമല്ല കേട്ടോ, സിനിമയിൽ കാണുന്ന ജയിൽ ഒന്നുമല്ല; എല്ലാവരും, വളരെ സ്‌നേഹത്തോടെ, സൗഹാർദ്ദത്തോടെ, കഴിയുന്ന സ്ഥാപനം; പോസിറ്റീവായി എടുക്കാൻ ആഗ്രഹിക്കുന്നു': ജയിൽ മോചിതനായ സുദർശ് നമ്പൂതിരിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ജയിൽ വാസം മിക്കവരുടെയും പേടിസ്വപ്‌നമാണ്. ഒരിക്കൽ, ജയിലിൽ നടന്ന ഒരുപരിപാടിയിൽ, പങ്കെടുക്കവേ, എഴുത്തുകാരൻ ബി മുരളി പറഞ്ഞത് ഓർക്കുന്നു. ' നമ്മൾ എല്ലാവരും ഈ പരിപാടി കഴിയുമ്പോഴേക്കും വൈകുന്നേരം വീട്ടിലേക്ക് മടങ്ങും. ഇവിടെ വീട്ടിലേക്ക് മടങ്ങാനാവാതെ, കുടുംബത്തിന്റെ ഓർമകളുമായി ഒരുകൂട്ടം മനുഷ്യർ കഴിയുന്നുവെന്നത് ഓർക്കുമ്പോൾ ഉള്ളുപൊടിയുന്നു'. മുരളിയുടെ വാക്കുകൾ അവിടെ കൂടിയിരുന്ന തടവുകാരുടെ ഉള്ളിലും നൊമ്പരമായി പടർന്നിരിക്കണം. തിങ്കളാഴ്ച കൊച്ചിയിൽ ജില്ലാ ജയിലിൽ നിന്ന് മറുനാടൻ മലയാളിയിലെ മാധ്യമ പ്രവർത്തകനും, അവതാരകനുമായ സുദർശ് നമ്പൂതിരി പുറത്തിറങ്ങുന്ന കാഴ്ചകൾ കണ്ടപ്പോഴും തോന്നിയത് അതാണ്, സ്വാതന്ത്ര്യം തന്നെ അമൃതം.

ജയിലിന്റെ ഇടുങ്ങിയ വാതിൽ തലകുനിച്ച് കടന്ന് പിന്നീട് തലയുയർത്തി ഓടി വരുന്ന സുദർശ് നമ്പൂതിരിയെ വീട്ടുകാരും, മറുനാടൻ കുടുംബാംഗങ്ങളും സ്വീകരിക്കുന്ന വികാരനിർഭരമായ രംഗങ്ങൾ. സുദർശ് ജയിൽ മോചിതനാകുമ്പോൾ, പുറത്ത് അദ്ദേഹത്തിന്റെ അച്ഛനും കാത്തുനിന്നിരുന്നു. മറുനാടൻ ടീമംഗങ്ങൾ വാരിപ്പുണർന്നാണ് സുദർശിനെ സ്വീകരിച്ചത്. പിന്നീട് വീട്ടിലേക്ക്.

തിങ്കളാഴ്ച ഏഴുമണിയോടെയാണ് ജയിൽ മോചനം ഉണ്ടായത്. എസ്എസ്ടി പ്രിവൻഷൻ ഓഫ് ആട്രോസൈറ്റീസ് കേസിൽ ജാമ്യം കിട്ടിയതോടെയാണ് ജയിലിൽ നിന്നിറങ്ങിയത്. കോടതിയിൽ നിന്നുള്ള രേഖകൾ വൈകിട്ടോടെയാണ് ജയിൽ അധികൃതർക്ക് കൈമാറിയത്. തുടർന്നാണ് സുദർശ് നമ്പൂതിരി പുറത്തിറങ്ങിയത്. മുമ്പ് ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനത്തിലെ വാർത്തയുടെ പേരിലായിരുന്നു അറസ്റ്റ്.

ജൂൺ 21 ന്്, മറുനാടൻ മലയാളിയുടെ തിരുവനന്തപുരം പട്ടത്തെ ഓഫീസിലെത്തിയാണ് സുദർശ് നമ്പൂതിരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ പ്രതികളായ സുദർശ് നമ്പൂതിരി, സുമേഷ് മാർക്കോപോളോ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചു. അതിനിടെയായിരുന്നു അറസ്റ്റ്. സുമേഷ് മാർക്കോപ്പോളോയാണ് കേസിലെ ഒന്നാം പ്രതി. ഈ കേസിൽ സാങ്കേതികമായി രണ്ടാം പ്രതിസ്ഥാനത്തായി സുദർശ് നമ്പൂതിരിയും.

സുദർശ് നമ്പൂതിരിയുടെ വാക്കുകൾ:

ഏതായാലും, ജയിൽ അനുഭവം അത് വ്യത്യസ്തമായ അനുഭവമായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ജയിലിൽ കയറുന്നത്. പഴയ ജയിൽ ഒന്നുമല്ല കേട്ടോ. സിനിമയിൽ കാണുന്ന ജയിൽ ഒന്നുമല്ല. എല്ലാവരും, വളരെ സ്‌നേഹത്തോടെ, സൗഹാർദ്ദത്തോടെ, കഴിയുന്ന സ്ഥാപനമാണ് ജയിൽ. ധാരാളം ജോലിക്കാരുണ്ട്. നമ്മളെ സഹായിക്കാനൊക്കെ ആൾക്കാരുണ്ട്. ഭക്ഷണം നല്ല ഭക്ഷണമാണ്. പുതിയ ഒരു അനുഭവം. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ, കഴിഞ്ഞ 21 വർഷമായി മാധ്യമപ്രവർത്തനം നടത്തുന്ന വ്യക്തി എന്ന നിലയ്ക്ക്, ഒരുപുതിയ അനുഭവമായിരുന്നു ജയിൽ എന്നുപറയുന്നത്. തീർച്ചയായും മാധ്യമപ്രവർത്തനം, സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും, ജനങ്ങൾക്ക് വേണ്ടി സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും എന്നതിൽ സംശയമൊന്നുമില്ല. ഇതൊക്കെ എന്താണ്, ജീവിതത്തിന്റെയും തൊഴിലിന്റെയും, ഒക്കെ ഭാഗമായി തന്നെ, പോസിറ്റീവായി എടുക്കാൻ ആഗ്രഹിക്കുന്നു.

മറുനാടൻ പ്രേക്ഷകരോട് പറയാനുള്ളത്

തീർച്ചയായും മറുനാടന്റെ പ്രേക്ഷകർ, നിങ്ങളെന്നെ മിസ് ചെയ്‌തോ എന്നറിയില്ല. എന്നാൽ പോലും, മറുനാടൻ പ്രേക്ഷകരുടെയും, മറുനാടൻ കുടുംബത്തിന്റെയും, കൊച്ചി ബ്യൂറോ ചീഫ് ആർ പീയൂഷ്, ഓഫീസ് സൂപ്പർവൈസർ അഖിൽ ഇവർ എന്നെ സ്വീകരിക്കാൻ എത്തിയിരുന്നു. മറുനാടൻ ഓഫീസിൽ നിന്ന് എല്ലാ ജീവനക്കാരും വിളിച്ച് എന്റെ കുടുംബവുമായി ബന്ധപ്പെട്ട് എന്റെ ഭാര്യയെയും മാതാപിതാക്കളെയും ഒക്കെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും, എല്ലാ വിധ സഹകരണവും മറുനാടൻ കുടുംബം എനിക്ക് നൽകി എന്നത് വലിയ ഭാഗ്യമായി തന്നെ കരുതുന്നു. ഞങ്ങൾ അകത്ത് കിടക്കുകയാണ്. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. എന്റെ മറുനാടൻ കുടുംബമാണ് ഞങ്ങൾക്ക് രണ്ടുപേർക്കും, സുമേഷ് മറുനാടൻ കുടുംബത്തിലെ അംഗമല്ല, എന്നിട്ടുപോലും, സുമേഷിനുള്ള സമ്പൂർണമായ നിയമസഹായം പോലും, ക്യത്യമായി നൽകിയത് മറുനാടൻ കുടുംബമാണ്. തീർച്ചയായും എവ്വാ വിധ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

മറുനാടന് ഒപ്പം എന്നും കോടിക്കണക്കിന് പ്രേക്ഷകർ ഉണ്ടെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. അവരൊടൊപ്പം തീർച്ചയായും സത്യം വിളിച്ചുപറഞ്ഞുകൊണ്ട്, സുദർശ് നമ്പൂതിരി എന്ന മറുനാടൻ മലയാളിയുടെ അസോസിയേറ്റ് എഡിറ്ററുണ്ടാകും.

ജയിൽ വാസത്തിനിടെ സുദർശ് നമ്പൂതിരിക്ക് ചിക്കൻ പോക്‌സ് പിടികൂടിയിരുന്നു. അഡ്വ.ശാസ്തമംഗലം അജിത്താണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. സൂര്യ ടിവിയിലൂടെയാണ് സുദർശ് നമ്പൂതി മാധ്യമലോകത്തേക്ക് എത്തുന്നത്. പിന്നീട് ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നഓൺലൈൻ റേഡിയോയുടെ ഭാഗമായി. പല പ്രമുഖ മാധ്യമ പ്രവർത്തകർക്കൊപ്പവും പ്രവർത്തിച്ചു. ശ്രീകണ്ഠൻ നായരുടെ നിർദ്ദേശം അനുസരിച്ച് ഒരു പ്രമുഖ ചാനലിന് വേണ്ടി കാപ്ഷനും തയ്യാറാക്കി. അന്ന് തന്റെ അക്കൗണ്ടിൽ പതിനായിരം രൂപയെത്തിയ കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് മറുനാടൻ ഓഫീസിലേക്ക് പൊലീസ് എത്തിയത്. പരസ്യങ്ങൾക്കായി തലവാചകങ്ങൾ എഴുതുന്നത് സുദർശ് നമ്പൂതിരിക്ക് ഹോബിയായിരുന്നു. ശുദ്ധമായ ഭാഷയായിരുന്നു വാർത്താ അവതരണത്തിൽ കൈമുതൽ. കാര്യങ്ങളെ വ്യക്തമായി അവതരിപ്പിക്കാനും അപാര കഴിവുണ്ടായിരുന്നു.

മറുനാടനിൽ വന്ന് ആഴ്‌ച്ചകളേ ആയുള്ളൂവെങ്കിലും സുദർശ് നമ്പൂതിരി അതിവേഗം മറുനാടൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകനായി. പി വി അൻവറിന്റെ കള്ളക്കഥകൾ പൊളിച്ച വാർത്തകളെല്ലാം വൈറലായി. ഇതിനിടെയായിരുന്നു പൊലീസ് നടപടി. മാധ്യമ പ്രവർത്തനത്തിനൊപ്പം ക്ഷേത്ര പൂജാരിയുമായിരുന്നു സുദർശ് നമ്പൂതിരി. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിന് അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വർഷങ്ങളായി പൂജാരിയായിരുന്നു സുദർശ് നമ്പൂതിരി. മാധ്യമ പ്രവർത്തനത്തിനൊപ്പം തന്നെ അതും ജീവിത വ്രതമാക്കി മാറ്റി. എത്ര ജോലി തിരക്കുകളുണ്ടെങ്കിലും ക്ഷേത്രത്തിൽ പൂജകൾ വിഘ്‌നമുണ്ടാക്കാതെ നോക്കിയ വ്യക്തികൂടിയാണ് അദ്ദേഹം.

സഹപ്രവർത്തകരോടും വളരെ സൗമ്യമായി പെരുമാറുന്ന വ്യക്തിത്വമാണ് സുദർശ് നമ്പൂതിരിയുടേത്. മാധ്യമപ്രവർത്തന രംഗത്തെ പല അതികായന്മാർക്കൊപ്പവും ജോലി ചെയ്തിട്ടുണ്ടെങ്കിലും ജൂനിയറായ സഹപ്രവർത്തകർ അടക്കമുള്ളവരോട് സൗമ്യമായും പ്രൊഫഷണൽ ഈഗോകൾ ഒന്നുമില്ലാതെയും പെരുമാറുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മറ്റുള്ളവരോടായാലും സൗമ്യമായി സംവദിക്കുകയും സരസമായി ഇടപെടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ് സുദർശ് നമ്പൂതിരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP