Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്ലാം ഉപേക്ഷിക്കുന്നവർക്ക് വിധിച്ചിരുന്ന വധശിക്ഷയിൽ മാറ്റം വരുത്തി; ഒപ്പം സ്ത്രീ ചേലാ കർമ്മവും ചാട്ടവാറടിയും നിർത്തി; അമുസ്ലീങ്ങൾക്ക് മദ്യം കഴിക്കാൻ അനുമതിയും; രാജ്യത്തെ മൂന്ന് ശതമാനം വരുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കും; ഇസ്ലാമിക നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി സുഡാൻ

ഇസ്ലാം  ഉപേക്ഷിക്കുന്നവർക്ക് വിധിച്ചിരുന്ന വധശിക്ഷയിൽ മാറ്റം വരുത്തി; ഒപ്പം സ്ത്രീ ചേലാ കർമ്മവും ചാട്ടവാറടിയും നിർത്തി;  അമുസ്ലീങ്ങൾക്ക് മദ്യം കഴിക്കാൻ അനുമതിയും; രാജ്യത്തെ മൂന്ന് ശതമാനം വരുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കും; ഇസ്ലാമിക നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി സുഡാൻ

മറുനാടൻ ഡെസ്‌ക്‌

ഖാർത്തും: ഇസ്ലാമിക രാജ്യങ്ങളിൽ കാര്യമായ പരിക്കരണങ്ങൾ നടന്നുവരുന്ന കാലാമാണിത്. ചാട്ടവാറടി ശിക്ഷ നിർത്തലാക്കിയും സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് അനുവദിച്ചും സിനിമാശാലകൾ തുറന്നും സൗദി അറേബ്യപോലുള്ള രാഷ്ട്രങ്ങൾ ഏറെ മാറുകയാണ്. ആ മാറ്റം ആഫ്രിക്കയിലെ കടുത്ത മതമൗലികവാദം നിലനിൽക്കുന്ന സുഡാനിലേക്കുപോലും എത്തിയിരിക്കയാണ്. രാജ്യത്ത് 30 വർഷത്തിലേറെയായി നിലവിലുള്ള മുസ്ലിം നിയമാവലികൾ പരിഷ്‌കരിച്ച് സുഡാൻ, സ്ത്രീ ചേലാ കർമ്മം ഒഴിവാക്കൽ, മുസ്ലിം ഇതര മതസ്ഥർക്ക് മദ്യം കഴിക്കാൻ അനുമതി നൽകൽ, ചാട്ടവാറടി ശിക്ഷ നിർത്തലാക്കൽ തുടങ്ങിയ പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയിക്കയാണ്.

മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിൻവലിക്കുകയാണെന്നാണ് സുഡാൻ നിയമമന്ത്രി നസ്‌റിദീൻ അബ്ദുൽബരി അറിയിച്ചത്.പുതിയ നിയമ പരിഷ്‌കാരങ്ങൾ പ്രകാരം സുഡാനിലെ സ്ത്രീകൾക്ക് സ്വന്തം കുട്ടികളുമായി പുറത്തുപോവാൻ കുടുംബത്തിലെ പുരുഷ അംഗങ്ങളുടെ അനുമതി വേണ്ട. രാജ്യത്തെ മുസ്ലിം ഇതര മതസ്ഥർക്ക് സ്വകാര്യമായി മദ്യം കഴിക്കാം. എന്നാൽ മുസ്ലിങ്ങൾക്ക് മദ്യം കഴിക്കാൻ വിലക്കുണ്ട്. രാജ്യത്തെ മൂന്ന് ശതമാനം വരുന്ന ന്യൂന പക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന്റെയും ഭാഗമായാണ് നിയമ പരിഷ്‌കാരം.

ഏപ്രിലിൽ അനുമതി ലഭിച്ച നിയമപരിഷ്‌കാരം ഇപ്പോഴാണ് പ്രാബല്യത്തിൽ വരുന്നത്. സുഡാനിൽ ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. ഈ നിയമ വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒപ്പം ചാട്ടവാറടി ശിക്ഷയും ഒഴിവാക്കി. കഴിഞ്ഞ വർഷം നവംബറിൽ പൊതുവിടങ്ങളിൽ സ്ത്രീകൾക്കു നിഷ്‌കർശിച്ച നിയമാവലികളിലും സുഡാൻ മാറ്റം വരുത്തിയിരുന്നു.നീണ്ട മുപ്പത് വർഷം അധികാരത്തിലിരുന്ന ഒമർ അൽ ബാഷിർ 2019 ഏപ്രിലിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്നു പുറത്തു പോയതിനു പിന്നാലെയാണ് സുഡാനിൽ നിയമ പരിഷ്‌കാരങ്ങൾ വരുന്നത്. ബാഷിറിന് അഴിമതി ആരോപണത്തിൽ രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അഴിമതിയും അനധികൃതമായി വിദേശകറൻസി കൈയിൽ വെച്ചതുമുൾപ്പെടെയുള്ള കേസുകളിലാണ് സുഡാനീസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.ഭരണകാലയളവിൽ നടത്തിയ വംശഹത്യക്കും യുദ്ധ കുറ്റ കൃത്യങ്ങൾക്കുമെതിരെ 2009 ലും 2010 ലും ഇദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര കുറ്റവാളി കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP