Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോട്ടറിക്കച്ചവടക്കാരനായ ശശി മദ്യം കിട്ടാതെ കഴിഞ്ഞത് മൂന്നു നാൾ; ഒട്ടും സഹിക്കാനാകില്ലെന്ന് വന്നതോടെ തീരുമാനിച്ചത് ആത്മഹത്യ ചെയ്യാനും; പി എം ജെ കോംപ്ലക്‌സിലെ മൂന്നാം നിലയിൽനിന്നു ചാടിയ പൂവം സ്വദേശിയെ ​ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചത് മെഡിക്കൽ കോളജിലും

ലോട്ടറിക്കച്ചവടക്കാരനായ ശശി മദ്യം കിട്ടാതെ കഴിഞ്ഞത് മൂന്നു നാൾ; ഒട്ടും സഹിക്കാനാകില്ലെന്ന് വന്നതോടെ തീരുമാനിച്ചത് ആത്മഹത്യ ചെയ്യാനും; പി എം ജെ കോംപ്ലക്‌സിലെ മൂന്നാം നിലയിൽനിന്നു ചാടിയ പൂവം സ്വദേശിയെ ​ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചത് മെഡിക്കൽ കോളജിലും

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: മദ്യം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചയാളുടെ നില ​ഗുരുതരം. ഇന്ന് രാവിലെയാണ് ചങ്ങനാശ്ശേരി സ്വ​ദേശി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൂവം സ്വദേശി ശശിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രാവിലെ ഏഴ് മണിക്കു മുമ്പ് ചങ്ങനാശ്ശേരി പിഎംജെ കോംപ്ലക്സിലാണ് സംഭവം. ഇയാൾ ആൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ചങ്ങനാശ്ശേരിയിലെ ലോട്ടറി കച്ചവടക്കാരനാണിയാൾ. പി എം ജെ കോംപ്ലക്‌സിലെ മൂന്നാം നിലയിൽനിന്നു ശശി ചാടുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചത് അവിടെ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാർ അറിയിച്ചത് മൂലം പൊലീസ് എത്തി ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മദ്യംലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് അഞ്ച് പേർ ആത്മഹത്യ ചെയ്തിരുന്നു. കൊല്ലം ജില്ലയിൽ മാത്രം രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. ചവറ സ്വദേശി ബിജു വിശ്വനാഥൻ (50) സഹോദരിയുടെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഐഎസ്ആർഒയിലെ മുൻ കരാർ ജീവനക്കാരനാണ്.

കുണ്ടറ സ്വദേശി സുരേഷ് (38) ആണ് മദ്യ ലഭിക്കാത്തതിനെ തുടർന്നു കൊല്ലം ജില്ലയിൽ ആത്മഹത്യ ചെയത് മറ്റൊരാൾ. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് സുരേഷിനെ കണ്ടെത്തിയത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കെ.സി. വിജിൽ(28)ഉം ശനിയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം സ്റ്റേഡിയത്തിനു സമീപം തട്ടാന്റെ വളപ്പിൽ തൂങ്ങി മരിച്ച നിലയിലാണ് വിജിലിനെ കാണപ്പെട്ടത്.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് രാവിലെ മുതൽ ഇയാൾ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച കരിമുൾ പെരിങ്ങാല ചായ്ക്കര സ്വദേശി മുരളിയും (44), കേച്ചേരി തൂവാന്നൂർ കുളങ്ങരയിൽ സനോജും (37) മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൂങ്ങിമരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP