Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു; വെള്ളാപ്പള്ളി നടേശനുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ രാജിക്കത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറി; ബിഡിജെഎസ് ജനറൽ സെക്രട്ടറി സ്ഥാനവും രാജിവെച്ചേക്കും; എസ്എൻഡിപിയിലെ ഭിന്നത ബിഡിജെഎസിലേക്കും നീങ്ങുമ്പോൾ കേരളത്തിൽ അതീവ ദുർബ്ബലമായി എൻഡിഎ മുന്നണി; മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിത് പിന്നാലെ എസ്എൻഡിപിയിലും അടിപൊട്ടുന്നു

സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു; വെള്ളാപ്പള്ളി നടേശനുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ രാജിക്കത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറി; ബിഡിജെഎസ് ജനറൽ സെക്രട്ടറി സ്ഥാനവും രാജിവെച്ചേക്കും; എസ്എൻഡിപിയിലെ ഭിന്നത ബിഡിജെഎസിലേക്കും നീങ്ങുമ്പോൾ കേരളത്തിൽ അതീവ ദുർബ്ബലമായി എൻഡിഎ മുന്നണി; മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിത് പിന്നാലെ എസ്എൻഡിപിയിലും അടിപൊട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എസ്എൻഡിപി യോഗത്തിലെ തമ്മിലടി ബിഡിജെഎസിലേക്കും നീങ്ങുന്നു. ബിഡിജെഎസ് നേതാവ് സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് രാജി.രാജിക്കത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു. ബിഡിജെഎസ് ജനറൽ സെക്രട്ടറിയായ സുഭാഷ് വാസു 2018ലാണ് സ്പൈസസ് ബോർഡിന്റെ തലപ്പത്ത് വരുന്നത്. ഇതിനവ് ശേഷം

എസ്എൻഡിപി യോഗത്തിൽ സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള അഭിപ്രായഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുഭാഷ് വാസു നേതൃത്വം നൽകുന്ന മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവിനെതിരെ ആരോപണങ്ങൾ ഉയർന്നതോടെയാണ് യൂണിയൻ പിരിച്ചു വിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. സുഭാഷ് വാസുവിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. യൂണിയൻ ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കം രേഖകൾ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബു മോഷ്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു സുഭാഷ് വാസു. എന്നാൽ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. എന്നാൽ വെള്ളാപ്പള്ളിക്കെതിരെ പരസ്യ പ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിരുന്നില്ല. എങ്കിലും അനൗദ്യോഗികമായി വെള്ളാപ്പള്ളി നടേശനെതിരെ ഇദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മൈക്രോ ഫിനാൻസ് കേസിൽ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയൻ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്. മൈക്രോ ഫിനാൻസ് തട്ടിപ്പ്, നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ സുഭാഷ് വാസുവിനെതിരെ ഉയർന്ന സാഹചര്യത്തിലാണ് യൂണിയൻ പിരിച്ചുവിടുന്നതെന്നാണ് എസ്എൻഡിപി യോഗം അന്ന് വിശദീകരിച്ചത്.

സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ എസ്എൻഡിപിയിൽ വിമതനീക്കം സജീവമാകുന്നതായി വാർത്തകളുണ്ടായിരുന്നു. സുഭാഷ് വാസുവിനെയും മുൻ ഡിജിപി ടിപി സെൻകുമാറിനെയും മുന്നിൽ നിർത്തി എസ്എൻഡിപി പിടിക്കാൻ ബിജെപി നീക്കം നടത്തുന്നതായും ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ നടപടികൾ. എസ്എൻഡിപിയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നായിരുന്നു സുഭാഷ് വാസുവിന്റെ ആരോപണം. സംഘടന പിളർത്താനുള്ള ശക്തി തനിക്കുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുഭാഷ് വാസുവിന് സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം നൽകിയിരുന്നു. നേരത്തെ സുഭാഷ് വാസുവിനെതിരെ തുറന്നടിച്ചു വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, സ്പൈസസ് ബോർഡ് ചെയർമാൻ, എസ്എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം, മാവേലിക്കര യൂണിയൻ തുടങ്ങിയ സ്ഥാനങ്ങൾ സുഭാഷ് വാസുവിന് നൽകി. അതുകൊണ്ട് അർഹതപ്പെട്ട സ്ഥാനങ്ങൾ കിട്ടുന്നില്ലെന്ന ആക്ഷേപത്തിൽ കഴമ്പില്ല. വെള്ളാപ്പള്ളി നടേശൻ എൻജീനിയറിങ് കോളജ് ഹൈജാക്ക് ചെയ്ത് കൈക്കലാക്കി. വാലല്ലത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്. ഇനി ഒരു മന്ത്രിവേണം അല്ലേയെന്നും പരിഹസിച്ചായിരുന്നു വെള്ളാപ്പള്ളി രംഗത്തുവന്നത്. കേരളത്തിൽ എസ്എൻഡിപിക്ക് 140 ഓളം യൂണിയനുകളുണ്ട്. അതിൽ 14 യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേർന്ന് തീരുമാനിച്ചാൽ വെള്ളാപ്പള്ളി നടേശൻ വെള്ളത്തിലാകില്ലെന്നും അദ്ദേഹം തുറന്നടിക്കുകയുണ്ടായി.

അടുത്ത കാലം വരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു. എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റിന് പുറമെ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. എന്നാൽ ബിഡിജെഎസിലെയും എസ്എൻഡിപിയിലെയും ഉന്നത പദവി നൽകാത്തതിനെ ചൊല്ലി സുഭാഷ് വാസുവും നേതൃത്വവുമായി അഭിപ്രായഭിന്നയുണ്ടായി. പിന്നാലെ എസ്എൻഡിപിയുടെ ഭാരവാഹികളിൽ ചിലരെ തന്റെ പക്ഷത്ത് നിർത്തി വെള്ളാപ്പള്ളിക്കെതിരെ സുഭാഷ് വാസു വിമതനീക്കം ശക്തമാക്കി. അതിനു ശേഷമാണ് മൈക്രോഫിനാൻസ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്ന് സുഭാഷ് വാസു ആരോപിക്കുന്നു. യോഗത്തിൽ വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ട്. വൈകാതെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. സംഘടന പിളർത്താനുള്ള അംഗബലം തന്റെ ഒപ്പമുണ്ടെന്നും സുഭാഷ് വാസു അവകാശപ്പെടുന്നു. നേരത്തെ എസ്എൻഡിപി വിട്ട് പുറത്ത് പോയ ഗോകുലം ഗോപലന്റെ അടക്കം പിന്തുണ സുഭാഷ് വാസുവിന് ഉണ്ടെന്നാണ് സൂചന. ഇതോടൊപ്പം ടി.പി സെൻകുമാറിനെ മുന്നിൽ നിർത്തി ബിജെപിയിലെ ഒരു വിഭാഗവും എസ്എൻഡിപി പിളർത്താൻ ശ്രമിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP