Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുഷാറിനെ ദുബായിൽ കുടുക്കിയത് മറിയ; പറ്റിച്ചത് പാവം മുസ്ലിം സഹോദരനെ; തനിക്ക് തരാനുള്ളത് മൂന്നര ലക്ഷം ദിർഹം; വ്യാജ ചെക്ക് നൽകിയത് 16 പേർക്കും; എസ് എൻ ഡി പിയിൽ നിന്ന് ഊറ്റിയെടുത്ത സ്വത്തുകൊണ്ട് മക്കാവുവിൽ ഫ്‌ളാറ്റ് വാങ്ങി; ഈഴവ സമുദായത്തിന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി കുടുംബമെന്ന് പഴയ വിശ്വസ്തൻ; ബിഡിജെഎസിന്റെ മറവിൽ ചെയ്യുന്നത് എൻഡിഎയെ വഞ്ചിക്കൽ; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കും

തുഷാറിനെ ദുബായിൽ കുടുക്കിയത് മറിയ; പറ്റിച്ചത് പാവം മുസ്ലിം സഹോദരനെ; തനിക്ക് തരാനുള്ളത് മൂന്നര ലക്ഷം ദിർഹം; വ്യാജ ചെക്ക് നൽകിയത് 16 പേർക്കും; എസ് എൻ ഡി പിയിൽ നിന്ന് ഊറ്റിയെടുത്ത സ്വത്തുകൊണ്ട് മക്കാവുവിൽ ഫ്‌ളാറ്റ് വാങ്ങി; ഈഴവ സമുദായത്തിന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി കുടുംബമെന്ന് പഴയ വിശ്വസ്തൻ; ബിഡിജെഎസിന്റെ മറവിൽ ചെയ്യുന്നത് എൻഡിഎയെ വഞ്ചിക്കൽ; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഈഴവ സമുദായത്തിന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി കുടുംബമെന്ന ഗുരുതര ആരോപണവുമായി ബിഡിജെഎസ് ജനറൽ സെക്രട്ടറി സുഭാഷ് വാസു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും സിപിഎമ്മുമായി ഒത്തുകളിച്ചെന്നും സുഭാഷ് വാസു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആറ്റിങ്ങൾ, ആലപ്പുഴ മണ്ഡലങ്ങളിൽ സിപിഎമ്മിന് വേണ്ടി വെള്ളാപ്പള്ളി വോട്ടുകൾ മറിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ എസ് എൻ ഡി പിയിലെ ഭിന്നത പുതിയ തലത്തിലെത്തുകയാണ്. സുഭാഷ് വാസുവിനെ പരസ്യ വിമർശനത്തിന്റെ പേരിൽ ബിഡിജെഎസിൽ നിന്ന് പുറത്താക്കും. തീരുമാനം ഉടനുണ്ടാകുമെന്ന് ബിഡിജെഎസ് പ്രസിസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

ഗുരുതര ആരോപണങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ സുഭാഷ് വാസു ഉയർത്തിയത്. താൻ ആനയാണെന്നാണ് വെള്ളാപ്പള്ളി കൂടെ കൂടെ പറയുന്നത്. അദ്ദേഹം വെറും കുഴിയാന മാത്രമാണ്. എന്റെ കാഴ്ചപ്പാടിൽ ആന ശ്രീനാരായണ ഗുരുദേവനാണെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളി കുടുംബാംഗങ്ങൾക്ക് കൊലക്കേസിലുള്ള പങ്ക് വെളിപ്പെടുത്തും.വെള്ളാപ്പള്ളി നടത്തിയ അഴിമതി 16ന് മുൻ ഡിജിപി ടി പി സെൻകുമാർ വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പറഞ്ഞു. ഇതോടെ വെള്ളാപ്പള്ളിക്കും തുഷാറിനും എതിരായ നീക്കങ്ങളിൽ സെൻകുമാറിന്റെ പിന്തുണ സുഭാഷ് വാസുവിന് ഉണ്ടെന്നും വ്യക്തമായി. ഇതോടെ ഇക്കാര്യത്തിൽ ബിജെപിയുടെ നിലപാടും സംശയത്തിലായി. ബിജെപിക്കൊപ്പമാണ് സെൻകുമാറിന്റെ യാത്ര.

തന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറ തീർക്കുന്നതിന് വേണ്ടിയാണ് എൻഡിഎയുമായി തുഷാർ വെള്ളാപ്പള്ളി സഹകരിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു. അനധികൃത മാർഗത്തിലൂടെ തുഷാർ വെള്ളാപ്പള്ളി 500 കോടിയോളം രൂപ സമ്പാദിച്ചു. വർഷങ്ങൾക്ക് മുൻപ് ഒരു കോടി 80 ലക്ഷമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ആസ്തി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയിൽ നിന്ന് ഇക്കാര്യങ്ങൾ വ്യക്തമാണെന്നും സുഭാഷ് വാസു ആരോപിച്ചു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ഥാപനങ്ങൾ തുഷാർ വെള്ളാപ്പള്ളിയുടെ പേരിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ആർജിച്ച സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എൻഡിഎയുമായുള്ള സഹകരണം തുഷാർ വെള്ളാപ്പള്ളി തുടരുന്നത്. അല്ലാതെ ജനങ്ങളെ സേവിക്കാനോ, ഈഴവസമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനോ അല്ല അദ്ദേഹം എൻഡിഎയുമായി സഹകരിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു. ഇപ്പോൾ തന്നെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഭീഷണികൾക്ക് ഒന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും സുഭാഷ് വാസു പറഞ്ഞു.

അച്ഛന്റെ കാലം മുതൽ കൃത്യമായി ആദായനികുതി അടയ്ക്കുന്ന കുടുംബമാണ് തന്റേത്. ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ 13വർഷ കാലം എസ്എൻഡിപി യോഗത്തിന്റെ നേതൃപദവികൾ വഹിക്കുമ്പോൾ, ബിസിനസ് പൂർണമായി ഉപേക്ഷിച്ചത്. ഹോട്ടൽ, മദ്യം വ്യവസായങ്ങൾ ഉണ്ടായിരുന്ന താൻ കഴിഞ്ഞ 13 വർഷക്കാലം ഇതെല്ലാം ഉപേക്ഷിച്ച് ഗുരുദേവന്റെ വചനങ്ങൾ അനുസരിച്ചാണ് ജീവിച്ചത്. എന്നാൽ വെള്ളാപ്പള്ളി കുടുംബം ഇന്നും മദ്യവ്യവസായത്തെ കൂടെ കൊണ്ടുനടക്കുന്നു. അത്തരത്തിൽ ഗുരുദേവന്റെ ആശയങ്ങളെ പൂർണമായി തള്ളിയാണ് വെള്ളാപ്പള്ളി കുടുംബം മുന്നോട്ടുപോകുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.തുഷാർ വെള്ളാപ്പള്ളിയും കുടുംബവലും എൻ.ഡി.എയെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആറ് മണ്ഡലങ്ങളിൽ എസ്.എൻ.ഡി.പി സർക്കുലറുകൾ ഇറക്കി എൽ.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് തുഷാർ അടക്കം ചെയ്തത്. ബി.ഡി.ജെ.എസിനെ വിഢികളാക്കിയ അദ്ദേഹം പ്രസ്ഥാനത്തെ തന്നെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു പറഞ്ഞു.

തുഷാറിന്റെ സമ്പത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. 2002ൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുമ്പോൾ അവർ സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ സമ്പത്ത് ഒരു കോടി 80 ലക്ഷം രൂപയായിരുന്നു. ഇന്ന് ഏകദേശം 500 കോടിയുടെ സമ്പത്ത് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എൻ.ഡി.എയുമായി സഹകരിക്കുന്നത് നിയമാനുസൃതമല്ലാതെ സമ്പാദിച്ച സ്വത്ത് സമ്പത്ത് നഷ്ടപ്പെടുമോ എന്ന വ്യഥകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് കോന്നിയിൽ വസ്തുവുണ്ടെന്ന് കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. 2002 കാലഘട്ടത്തിൽ ഹരിപ്പാടുള്ള ഹോട്ടൽ വിറ്റ് വാങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി പ്രസ്ഥാനത്തിൽ നിന്ന് ഊറ്റിയെടുത്ത സ്വത്തുകൊണ്ട് വെള്ളാപ്പള്ളി കുടുംബം മക്കാവുവിൽ ഫ്ളാറ്റ് വാങ്ങിയിട്ടുണ്ടെന്ന് സുഭാഷ് വാസു ആരോപിച്ചു. ഇതിനൊപ്പം ദുബായിലെ കേസിൽ തുഷാറിനെ കുടുക്കിയതിന് പിന്നിലൊരു മറിയ ഉണ്ടെന്നും പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തുന്നില്ലെന്നും തനിക്കും മൂന്നരലക്ഷം ദിർഹം തരാനുണ്ടെന്നും സുഭാഷ് വാസു പറഞ്ഞു.

മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നത്. എസ്.എൻ.ഡി.പി യിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയാണ് എൻ.ഡി.എക്ക് ഒപ്പം നിൽക്കുന്നത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപിൽ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും സ്വത്തുണ്ട്. ഇതെല്ലാം അവർ അനധികൃതമായി സമ്പാദിച്ചതാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ പുറത്തുവരും. തുഷാർ വെള്ളാപ്പള്ളി പ്രവർത്തകരെ വഞ്ചിക്കുകയാണ്. പത്രസമ്മേളനം നടത്തുമ്പോൾ മാത്രമാണ് തുഷാർ പ്രസിഡന്റ് ആകുന്നതെന്നും ബി.ഡി.ജെ.എസിന് വേണ്ടി പ്രവർത്തിച്ചത് താനാണെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാർ പാർട്ടി പ്രസിഡന്റായി അഭിനയിക്കുകയാണ്. തുഷാറിന് അനധികൃത സ്വത്തുകളുണ്ട്?. ദുബായിൽ തുഷാറിന്റെ ബിസിനസിെന്റ കരാർ ഏറ്റെടുത്ത് നടത്തിയ വകയിൽ 3.60 ലക്ഷം ദിർഹം തനിക്ക് നൽകാനുണ്ട്. ഈ പണം ഇതുവരേയും തുഷാർ തന്നില്ലെന്നുമാത്രമല്ല, വധഭീഷണി മുഴക്കുകയാണ്?. ചെക്ക് കേസിൽപ്പെട്ട് തുഷാറിന് ദുബായിൽ കിടക്കേണ്ടി വന്നത് സ്വന്തക്കാർ മൂലമാണെന്നും സുഭാഷ് വാസു പറഞ്ഞു.

നേരത്തെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു രാജിവെച്ചിരുന്നു. ബിഡിജഎസ്സിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായ്ക്ക് അയക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് പത്രസമ്മേളനം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനുമായി സുഭാഷ് വാസു അഭിപ്രായ ഭിന്നതയിലാണ്. എസ്എൻഡിപിയിൽ വിമത നീക്കം ശക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിട്ടിരുന്നു. രേഖകൾ മോഷ്ടിച്ചെന്നാരോപിച്ച് ഇയാൾക്കെതിരെ താലൂക്ക് യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

2018 ജൂലൈയിലാണ് സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സ്പൈസസ് ബോർഡ് ചെയർമാൻ പദവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP