Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതിരോധത്തിന് കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ആടിനെ വിറ്റ് കിട്ടിയ 5510 രൂപ; നാടിന് കോവിഡ് വാക്‌സിനായി ഇത്തവണ നൽകിയത് 5000 രൂപ; റമദാൻ കാലത്ത് നാടിനും നാട്ടുകാർക്കും വേണ്ടി കൊല്ലം സ്വദേശിനി സുബൈദയുടെ കരുതൽ; വാക്‌സിൻ ചലഞ്ചിൽ അംഗമായത് ആടിനെ വിറ്റ പണം സംഭാവന നൽകി

കോവിഡ് പ്രതിരോധത്തിന് കഴിഞ്ഞ ഏപ്രിലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ആടിനെ വിറ്റ് കിട്ടിയ 5510 രൂപ; നാടിന് കോവിഡ് വാക്‌സിനായി ഇത്തവണ നൽകിയത് 5000 രൂപ; റമദാൻ കാലത്ത് നാടിനും നാട്ടുകാർക്കും വേണ്ടി കൊല്ലം സ്വദേശിനി സുബൈദയുടെ കരുതൽ; വാക്‌സിൻ ചലഞ്ചിൽ അംഗമായത് ആടിനെ വിറ്റ പണം സംഭാവന നൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കഴിഞ്ഞ റമദാൻ കാലത്ത് തന്റെ ആടുകളെ വിറ്റുകിട്ടിയ പണം നാടിനും നാട്ടുകാർക്കും വേണ്ടിയുള്ള കരുതലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ച കൊല്ലം സ്വദേശിനി സുബൈദ വീണ്ടും മാതൃകയാകുന്നു. വാക്സിൻ ചലഞ്ചിനായാണ് ഇത്തവണ തന്റെ ആടുകളെ വിറ്റ പണം സുബൈദ കൈമാറിയത്. 5000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സുബൈദ ജില്ലാ കലക്ടർക്ക് കൈമാറിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആടിനെ വിറ്റ് കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുബൈദ കൈമാറിയിരുന്നു. 2020ൽ ആടിനെ വിറ്റപ്പോൾ കിട്ടിയ 12,000 രൂപയിൽ 5000 വാടക നൽകി. 2000 രൂപ കറന്റ്ചാർജ് കുടിശികയും വീട്ടിയ ശേഷമാണ് അറുപതുകാരിയായ സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

സുബൈദ ആടിനെ വിറ്റ് പണം നൽകിയ വിവരം വാർത്താസമ്മേളനത്തിനിടയിലായിരുന്നു അന്നും മുഖ്യമന്ത്രി പരാമർശിച്ചത്. വീണ്ടും ഇതാ ഒരു റമദാൻ കാലത്ത് തന്റെ ആടുകളെ വിറ്റുകൊണ്ട് നാടിനും നാട്ടുകാർക്കും വേണ്ടി സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ്.

വാക്സിൻ ചലഞ്ചിനെക്കുറിച്ച് മുഖ്യമന്ത്രി  പറഞ്ഞത്:

''വാക്‌സിനുകൾ വാങ്ങുന്നതിലേയ്ക്കായി സിഎംഡിആർഎഫിലേക്ക് സംഭാവനകൾ ഇന്നലെ മുതൽ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നുമാത്രം ഒരുകോടിയിലധികം രൂപയാണ് ഇങ്ങനെ എത്തിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയൻ എന്ന നിലയിൽ അഭിമാനം തോന്നുന്ന മറ്റൊരു സന്ദർഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങൾ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകൾ നൽകുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും വാക്‌സിൻ വാങ്ങാനുള്ള സംഭാവന എത്തുകയാണ്.''

''ഇത്തരത്തിൽ വാക്‌സിൻ വാങ്ങുന്നതിനായി ജനങ്ങൾ നൽകുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആർഎഫിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്‌സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോൾ വാക്‌സിനേഷൻ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. വ്യക്തികൾ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോർക്കണം. വാക്‌സിനേഷൻ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേർതിരിവുകളെ മറികടന്ന് വാക്‌സിൻ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നിൽക്കാം.''

''ആവർത്തിച്ച് നടത്താനുള്ള ഒരു അഭ്യർത്ഥന എല്ലാവരും അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നതാണ്. നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ നിമിഷവും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ആർടിപിസിആർ ടെസ്റ്റ് നടത്തിയവർ റിസർട്ട് കിട്ടുന്നതുവരെ നിർബന്ധമായും ക്വാറന്റൈനിൽ കഴിയണം. രോഗം പടരുന്നതിന്റെ വേഗവും രീതിയും മാറിയിട്ടുണ്ട് എന്നതും ഓർമ വേണം. അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് നമ്മൾ ഓരോരുത്തരും എന്നു കാണണം. ഇക്കാര്യം മാധ്യമങ്ങളോടും കൂടി പറയുകയാണ്. സമൂഹത്തെ അപകടത്തിൽനിന്ന് രക്ഷിക്കുകയാണ് എല്ലാവരുടെയും കടമ.''

''കഴിഞ്ഞ വർഷം ഏപ്രിലിൽ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ പോർട്ട് കൊല്ലം സ്വദേശിനി സുബൈദ ഒരു വർഷത്തിനുശേഷം വാക്‌സിൻ വിതരണത്തിനും തന്റെ സംഭാവന നൽകി. ആടിനെ വിറ്റ് കിട്ടിയ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ജില്ലാ കലക്ടർക്ക് കൈമാറി.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP