Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഡൽ പരീക്ഷ എഴുതി ഇറങ്ങിയ കുട്ടികളെ ഞെട്ടിച്ച് ചാട്ടുളി പോലെ സ്‌കൂൾ അധികൃതരുടെ വാക്കുകൾ; 'നിങ്ങൾ എഴുതിയത് മോഡലല്ല വാർഷിക പരീക്ഷ'; 'തോറ്റവരെല്ലാം പ്ലസ്‌വണിൽ തുടരണം'; നൂറുമേനി ജയം കൊയ്യാനുള്ള അൽ അമീൻ സ്‌കൂളിന്റെ തന്ത്രം വിദ്യാർത്ഥികൾ പൊളിച്ചത് ഇങ്ങനെ

മോഡൽ പരീക്ഷ എഴുതി ഇറങ്ങിയ കുട്ടികളെ ഞെട്ടിച്ച് ചാട്ടുളി പോലെ സ്‌കൂൾ അധികൃതരുടെ വാക്കുകൾ; 'നിങ്ങൾ എഴുതിയത് മോഡലല്ല വാർഷിക പരീക്ഷ'; 'തോറ്റവരെല്ലാം പ്ലസ്‌വണിൽ തുടരണം'; നൂറുമേനി ജയം കൊയ്യാനുള്ള അൽ അമീൻ സ്‌കൂളിന്റെ തന്ത്രം വിദ്യാർത്ഥികൾ പൊളിച്ചത് ഇങ്ങനെ

ആർ.പീയൂഷ്

കൊച്ചി: പഠനത്തിൽ മികവ് കുറഞ്ഞ കുട്ടികളെ പുറത്താക്കി പരീക്ഷയിൽ നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ സി.ബി.എസ്.ഇ സ്‌കൂളുകൾ നടത്തുന്ന തന്ത്രം പല സ്ഥലങ്ങളിലും സർവ്വ സാധാരണമാണ്. ഇതിനെതിരെ പലരും പ്രതികരിക്കാൻ മടിക്കുന്നതാണ് ഇവർക്ക് പ്രോത്സാഹനമേകുന്നത്. എന്നാൽ അത്തരത്തിൽ കുട്ടികളെ പുറത്താക്കാൻ ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്‌ക്കൂൾ ഒരു ശ്രമം നടത്തി. എന്നാൽ വിദ്യാർത്ഥികളും മാതാപിതാക്കളും എസ്.എഫ്.ഐയും സമരം നടത്തിയതോടെ ഇവർ മുട്ടു മടക്കുകയായിരുന്നു.

സിനിമ നിർമ്മാതാവ് എ.എ സിയാദ് കോക്കറുടേതാണ് ഈ സ്‌കൂൾ. പഠനത്തിൽ മികവ് കുറഞ്ഞ 16 വിദ്യാർത്ഥികളെ ഒരുമാസം മുൻപ് നടത്തിയ പരീക്ഷയിൽ മാർക്ക് കുറഞ്ഞു എന്ന കാരണത്താലാണ് സ്‌കൂളിൽ നിന്നും പുറത്താക്കിയത്. മോഡൽ പരീക്ഷയായി നടത്തിയിരുന്നതിനാൽ ഇവർ കാര്യമായ രീതിയിൽ പഠിച്ചിരുന്നില്ല. അതിനാലാണ് പരീക്ഷയിൽ വേണ്ടത്ര മാർക്ക് വാങ്ങാൻ കഴിയാതിരുന്നത്. പരീക്ഷാ റിസൾട്ട് വന്നതിന് ശേഷമാണ് അറിയുന്നത് ഇത് വാർഷിക പരീക്ഷയായിരുന്നു എന്ന്. ഇതിന് ശേഷം കുട്ടികളോട് നിങ്ങൾക്ക് പ്ലസ്ടു ക്ലാസ്സിൽ ഇരിക്കാൻ കഴിയില്ലെന്നും പ്ലസ് വണ്ണിൽ തന്നെ തുടരാനും നിർദ്ദേശിച്ചു.

ഇതിനെ തുടർന്ന് കുട്ടികൾ ഏറെ വിഷമത്തിലായി. വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. മാതാപിതാക്കൾ സ്‌കൂളിലെത്തിയെങ്കിലും ഇവർ കുട്ടികളെ പ്ലസ്ടു ക്ലാസ്സിൽ ഇരുത്തില്ല എന്നറിയിക്കുകയായിരുന്നു. തുടർന്ന് പതിനാറു കുട്ടികളുടെയും മാതാപിതാക്കൾ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. അങ്ങനെ ഇന്നലെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കുവാനായി അനുകൂല ഉത്തരവ് കിട്ടി. എന്നാൽ സ്‌കൂൾ അധികൃതർ ഇതിന് തയ്യാറായില്ല. തുടർന്ന് മാതാപിതാക്കളും വിദ്യാർത്ഥികളും സ്‌കൂളിന് മുന്നിൽ സമരം ആരംഭിക്കുകയും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തു.

കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എളമക്കര എസ്.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് എസ്.എഫ്.ഐ നേതൃത്വം സമരം ഏറ്റെടുത്തത്. എസ്.എഫ്.ഐ സ്‌ക്കൂൾ ഗേറ്റിന് മുന്നിൽ കൊടി സ്ഥാപിക്കുകയും ഉപരോധിക്കുകയും ചെയതു. സംഭവം ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെ സ്ഥലത്തെ സിപിഎം നേതൃത്വവും രംഗത്തെത്തി.

ഇവർ മാനേജ് മെന്റുമായി ചർച്ച നടത്തുകയും പരീക്ഷയിൽ തോറ്റ 16 കുട്ടികൾക്കും വീണ്ടും പരീക്ഷ നടത്താമെന്ന് ഉറപ്പ് വാങ്ങുകയുമായിരുന്നു.സ്‌കൂളിന് നൂറ് ശതമാനം വിജയം നേടാനായി തങ്ങളെ വീണ്ടും പ്ലസ് വൺ ക്ലാസ്സിൽ ഇരുത്താനായിരുന്നു മാനേജ്മെന്റിന്റെ നീക്കം എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എസ്.എഫ്.ഐ നേതൃത്വം സമരത്തിന് പിൻതുണയേകിയതാണ് സമരം വേഗം ഒത്തു തീർപ്പിലാകാൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP