Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ് വൺ പ്ലസ് ടു മാതൃകാ പരീക്ഷ ഒന്നിച്ചുനടത്താനുള്ള പുതിയ തീരുമാനം വന്നതോടെ ചില ദിവസങ്ങളിൽ വിദ്യാർത്ഥികൾ എഴുതേണ്ടത് രണ്ടുപരീക്ഷകൾ; ഒരുദിവസം ആറുമണിക്കൂറോളം പരീക്ഷാഹാളിൽ; ഒരുദിവസം ഒരുപരീക്ഷാ സമ്പ്രദായത്തെ തകിടം മറിച്ചതോടെ കുട്ടികൾ നേരിടേണ്ടി വരുന്നത് കടുത്ത മാനസിക സമ്മർദ്ദം; മാർച്ചിലെ പൊതു പരീക്ഷക്ക് മുമ്പുള്ള പരീക്ഷണത്തിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപകരും

പ്ലസ് വൺ പ്ലസ് ടു മാതൃകാ പരീക്ഷ ഒന്നിച്ചുനടത്താനുള്ള പുതിയ തീരുമാനം വന്നതോടെ ചില ദിവസങ്ങളിൽ വിദ്യാർത്ഥികൾ എഴുതേണ്ടത് രണ്ടുപരീക്ഷകൾ; ഒരുദിവസം ആറുമണിക്കൂറോളം പരീക്ഷാഹാളിൽ; ഒരുദിവസം ഒരുപരീക്ഷാ സമ്പ്രദായത്തെ തകിടം മറിച്ചതോടെ കുട്ടികൾ നേരിടേണ്ടി വരുന്നത് കടുത്ത മാനസിക സമ്മർദ്ദം; മാർച്ചിലെ പൊതു പരീക്ഷക്ക് മുമ്പുള്ള പരീക്ഷണത്തിനെതിരെ വിദ്യാർത്ഥികളും അദ്ധ്യാപകരും

ടി.പി.ഹബീബ്‌

 കോഴിക്കോട്: പ്ലസ് വൺ-പ്ലസ് ടു മാതൃക പരീക്ഷകൾ ഒന്നിച്ച് നടത്താനുള്ള സർക്കാർ തീരുമാനം ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പരീക്ഷണമാകുന്നു. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകളാണ് ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്നത്. പൊതു പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പൊതു പരീക്ഷയുടെ അതേ മാതൃകയിലാണ് സർക്കാർ സാധാരണ മാതൃക പരീക്ഷ നടത്താറുള്ളത്. ഒരു ദിവസം ഒന്ന് എന്ന രീതിയിലാണ് പൊതു പരീക്ഷകൾ നടത്തുന്നത്. എന്നാൽ ചില ദിവസങ്ങളിൽ രണ്ട് പരീക്ഷകളാണ് മോഡൽ പരീക്ഷയിൽ വിദ്യാർത്ഥികൾ എഴുതേണ്ടി വരുന്നത്. ഇത് മൂലം ഒരു ദിവസം ആറ് മണിക്കുറോളം സമയം വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ ചിലവഴിക്കേണ്ടി വരും. ഇത് വിദ്യാർത്ഥികൾക്ക് കടുത്ത മാനസിക പീഡനമാകുമെന്ന് അദ്ധ്യാപകർ പറയുന്നു. ഒരു ദിവസം ഒരു പരീക്ഷയും 15 മിനിറ്റ് കൂൾ ഓഫ് ടൈം ഒരുക്കി പരീക്ഷ സമ്പ്രദായം മാറ്റിമറിച്ച സമയത്താണ് ഒരു ദിവസം വിദ്യാർത്ഥികൾ രണ്ട് പരീക്ഷകൾ എഴുതേണ്ടി വരുന്നത്. പെബ്രുവരി 15 ന് സെക്കൻഡ്, ഫെബ്രുവരി അവസാനം

സാധാരണ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി ആദ്യവും ഒന്നാം വർഷത്തെത് ഫെബ്രുവരി അവസാനവുമാണ് നടത്താറുള്ളത്. ഇപ്രാവിശ്യം ഒന്നും രണ്ടും വർഷ മാതൃക പരീക്ഷകൾ ഒന്നിച്ച് നടത്തുന്നതാണ് പ്രയാസങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. രാവിലെ രണ്ടും ഉച്ചക്ക് ശേഷം ഒന്നും വർഷത്തെ മാതൃക പരീക്ഷകൾ നടത്തിയാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് അദ്ധ്യാപകർ പറയുന്നു. എന്നാൽ മാർച്ചിൽ എസ്.എസ്എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒന്നിച്ച് നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്രാവശ്യം മാതൃക പരീക്ഷകളും സർക്കാർ ഒന്നിച്ച് നടത്തുന്നത്.


14 ന് തുടങ്ങുന്ന മാതൃക പരീക്ഷ 20 ന് ആണ് അവസാനിക്കുന്നത്. അഞ്ച് പ്രവർത്തി ദിനങ്ങളാണ് മാതൃക പരീക്ഷക്കായി നീക്കിവെച്ചത്. മാതൃക പരീക്ഷക്ക് മുമ്പ് ഫെബ്രുവരി 5 ന് പ്രാക്റ്റിക്കൽ പരീക്ഷകളും ആരംഭിക്കും. ഇവ 13 ന് മുമ്പ് പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ അധിക്യതർ സ്‌കൂളുകൾക്ക് നൽകുന്ന നിർദ്ദേശം. എന്നാൽ കൂടുതൽ ബാച്ചുകൾ ഉള്ള സ്‌കൂളുകളിൽ പ്രാക്റ്റിക്കൽ പരീക്ഷകൾ മാതൃക പരീക്ഷക്ക് മുമ്പ് പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്ന് വിദ്യാഭ്യാസ അധിക്യതർ തന്നെ വിശദീകരിക്കുന്നു. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാതൃക പരീക്ഷക്ക് ശേഷവും പ്രാക്റ്റിക്കൽ പരീക്ഷകൾ തുടരും. ഇതും വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് അദ്ധ്യാപകർ വിശദീകരിക്കുന്നു. മാർച്ചിലെ പരീക്ഷക്ക് മുമ്പ് ഒരു മാതൃകയുമില്ലാതെ മോഡൽ പരീക്ഷ നടത്തി വിദ്യാർത്ഥികളെ മാനസികമായി തളർത്തരുതെന്ന് കെ.എച്ച്.എസ്.ടി.യു.സംസ്ഥാന പ്രസിഡണ്ട് കെ.ടി.അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു.

മാർച്ചിലെ പൊതു പരീക്ഷക്ക് മുമ്പ് പരമാവധി പ്രവർത്തി ദിനങ്ങൾ ലഭ്യമാക്കുക എന്നുള്ള ഉദേശത്തോടെയാണ് രാവിലെയും വൈകുന്നേരവും പരീക്ഷ നടത്തുന്നതെന്നാണ് ഹയർസെക്കൻഡറി പരീക്ഷ ജോ:ഡയറക്ടർ ഡോ:എസ്.എസ്.വിവേകാനന്ദൻ വിശദീകരിക്കുന്നത്.മാതൃകാ പരീക്ഷകൾ നീട്ടി കൊണ്ട് പോയാൽ പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തി വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകാനുള്ള അവസരം സാധാരണ ലഭിക്കാറില്ല.അത് ഒഴിവാക്കാനാണ് ഇപ്രാവശ്യം നേരത്തെ മാതൃക പരീക്ഷകൾ നടത്തുന്നത്.മാതൃക പരീക്ഷയുടെ പേപ്പർ വിദ്യാർത്ഥികൾക്ക് നൽകുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ ഗുണകരമാകും. അത് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രിൻസിപ്പൾമാർക്ക് നിർദ്ദേശം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP