Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡയാലിസിസിന്റെ കഷ്ടപ്പാടിനിടയിലും തളരാതെ വിജയത്തിനായി അവൾ പോരാടി; പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കെസിയയ്ക്ക് ഇനി മോഹം ബി.കോമിന് ചേരാൻ; ഭർത്താവിന്റെ മരണത്തിന് പിന്നാലെ മകളുടെ അസുഖവും കുടുംബത്തെ തേടിയെത്തിയിട്ടും തളരാതെ അമ്മ വത്സ; മാതിരപ്പള്ളിയിൽ മാലിയിൽ വീട്ടിലെ ബെന്നി- വത്സ ദമ്പതികളുടെ മകൾ ആത്മവിശ്വാസത്തോടെ കാണുന്നത് ശോഭനമായ ജീവിതം

ഡയാലിസിസിന്റെ കഷ്ടപ്പാടിനിടയിലും തളരാതെ വിജയത്തിനായി അവൾ പോരാടി; പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കെസിയയ്ക്ക് ഇനി മോഹം ബി.കോമിന് ചേരാൻ; ഭർത്താവിന്റെ മരണത്തിന് പിന്നാലെ മകളുടെ അസുഖവും കുടുംബത്തെ തേടിയെത്തിയിട്ടും തളരാതെ അമ്മ വത്സ; മാതിരപ്പള്ളിയിൽ മാലിയിൽ വീട്ടിലെ ബെന്നി- വത്സ ദമ്പതികളുടെ മകൾ ആത്മവിശ്വാസത്തോടെ കാണുന്നത് ശോഭനമായ ജീവിതം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : ക്ലാസ്സിൽ നിന്നും പലപ്പോഴും ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേയ്ക്കായിരുന്നു കെസിയയുടെ യാത്ര. പരസഹായമില്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത ശാരീരിക അവസ്ഥയും ഇരുവൃക്കകളും തകരാറിലായതുമൊന്നും കെസിയയെ തളർത്തിയില്ല. വിധിയോട് കലഹിച്ച് നേരം കളയാനില്ലെന്ന പക്ഷക്കാരിയാണ് ഈ 17കാരി. ഇക്കഴിഞ്ഞ പ്ലസ്സ്ടു പരീക്ഷയിലെ ഉന്നത വിജയമാണ് കെസിയയുടെ ഭാവി പ്രതീക്ഷകൾക്ക് ഊർജ്ജം പകരുന്നത്. ഇനി ലക്ഷ്യം പ്രശസ്തമായ മാർ അത്തനേഷ്യസ് കോളേജിൽ ബി കോമിന് ചേരണം.

പിൻതുണയായി കൂടപ്പിറപ്പ് എൽദോസ് കട്ടയ്ക്ക് കൂടെയുണ്ട്.ദൈവം കൂടെയുണ്ടാവും. ഈ ആഗ്രഹവും അവിടുന്ന് നടത്തിത്തരും. കെസിയയുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് ആത്മവിശ്വാസത്തിന്റെ തിളക്കം. മാതിരപ്പിള്ളി സബ് സ്റ്റേഷനു സമീപം വിളയാൽ മാലിയിൽ പരേതനായ ബെന്നിയുടെയും വത്സയുടെയു ഇളയ മകളാണ് കെസിയ.14 വർഷങ്ങൾക്ക് മുൻപ് പിതാവ് നഷ്ടമായ കെസിയയെ സ്‌കൂളിലെത്തിച്ചിരുന്നത് സഹോദരൻ എൽദോസ് ബെന്നിയാണ്. സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കണമെന്നാഗ്രഹിച്ച കെസിയയെ ലാബിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും മറ്റും പറഞ്ഞ് വീട്ടുകാരുടെ നിർബന്ധത്തിൽ കൊമേഴ്സിന് ചേരുകയായിരുന്നു.

പത്താം ക്ലാസ് വരെ ചെറുവട്ടൂർ എൻ.ഇ.സി.ടി സ്‌കൂളിലാണ് പഠനം നടത്തിയിരുന്നത്. കോതമംഗലം മാർ ബേസ്സിൽ സ്‌കൂളിലായിരുന്നു പ്ലസ്സ്ടു പഠനം. ജന്മന വളർച്ച കുറവും പരസഹായമില്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത പ്രതിസന്ധികളെയും തരണം ചെയ്തായിരുന്നു കെസിയയുടെ പഠനകാലം മുന്നോട്ട് പോയത്. പ്ലസ് ടു കൊമേഴ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ഈ മിടുക്കിയുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
മാർ ബേസിൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു പഠനത്തിനിടയിൽ കഴിഞ്ഞ ഒൻപത് മാസമായി ഇരു വൃക്കകളും തകരാറിലായി.

ആഴ്‌ച്ചയിൽ രണ്ട് വീതം ഡയാലിസിസിന് വിധേയയായിക്കൊണ്ടാണ് കെസിയ പഠനം മുന്നോട്ട് കൊണ്ടുപോയത്. ആശുപത്രി വാസത്തിനിടയിൽ നഷ്ടമായ ക്ലാസുകൾ ടീച്ചർമാരുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ പകർത്തിയെടുക്കുകയായിരുന്നു. സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കണമെന്നാഗ്രഹിച്ചെങ്കിലും ലാബിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും മറ്റും വീട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ കെസിയ പിന്മാറി. പിന്നീട് കൊമേഴ്സിന് ചേരുകയായിരുന്നു. മാതാവ് വത്സ എം.എ കോളേജിലെ ലൈബ്രറി അസിസ്റ്റന്റാണ്.

കെസിയയുടെ വിജയത്തിൽ കൂട്ടുകാരികളും അദ്ധ്യാപകരും ഒരുപോലെ സന്തോഷിക്കുന്നുണ്ട്. ക്ലാസിൽ നിന്നും നേരെ ബസേലിയോസ് ആശുപത്രിയിലെ ഡയലിസിസ് യൂണിറ്റിലേക്കായിരിക്കും പലപ്പോഴുമുള്ള യാത്ര. ഒരു വിഷയത്തിലും ട്യൂഷന് ഇല്ലാതെ 98 ശതമാനം മാർക്ക് വാങ്ങിയത് എന്നുള്ളത് കെസിയയുടെ വിജയതിളക്കം വർദ്ധിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP