Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംടി ഹിമാലയ തുല്യനായ സാഹിത്യകാരൻ; രാജ്യസ്‌നേഹത്തിലൂന്നിയ ചിത്രങ്ങളെടുത്ത കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യംചെയ്യേണ്ട; ഗാന്ധിയെപ്പോലെയുള്ള ചെഗുവേരയെ തള്ളിപ്പറയുന്നവർ ബൊളീവിയൻ ഡയറി വായിക്കട്ടെ; ബിജെപി നേതാക്കളുടെ നിലപാടുകളെ രൂക്ഷമായി എതിർത്ത് മുൻ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭൻ

എംടി ഹിമാലയ തുല്യനായ സാഹിത്യകാരൻ; രാജ്യസ്‌നേഹത്തിലൂന്നിയ ചിത്രങ്ങളെടുത്ത കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യംചെയ്യേണ്ട; ഗാന്ധിയെപ്പോലെയുള്ള ചെഗുവേരയെ തള്ളിപ്പറയുന്നവർ ബൊളീവിയൻ ഡയറി വായിക്കട്ടെ; ബിജെപി നേതാക്കളുടെ നിലപാടുകളെ രൂക്ഷമായി എതിർത്ത് മുൻ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭൻ

മറുനാടൻ ഡെസ്‌ക്

കണ്ണൂർ: എംടിയേയും ചെഗുവേരയേയും തള്ളിപ്പറഞ്ഞ സംഘപരിവാർ നിലപാടുകളെ തുറന്നെതിർത്ത് മുതിർന്ന ബിജെപി നേതാവ് സികെ പത്മനാഭൻ. സാഹിത്യകാരൻ എംടി വാസുദേവൻ നായർ, സംവിധായകൻ കമൽ, ചെ ഗുവേര എന്നിവർക്കെതിരായ സംഘപരിവാർ നിലപാടുകൾ തെറ്റാണെന്ന് മുതിർന്ന നേതാവുതന്നെ നടത്തിയ തുറന്നുപറച്ചിലോടെ വിഷയത്തിൽ സംസ്ഥാന ബിജെപി നേതാക്കളിലെ ആശയഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യംചെയ്യേണ്ടെന്നും ചെഗുവേരയെപ്പറ്റി ഒന്നുമറിയാത്തവരാണ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞതെന്നുമെല്ലാം വ്യക്തമാക്കിയായിരുന്നു ബിജെപി ദേശീയ നിർവാഹകസമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സികെ പത്്മനാഭന്റെ വാക്കുകൾ.

സംവിധായകൻ കമൽ പാക്കിസ്ഥാനിലേക്ക് പോകണമെന്നത് എഎൻ രാധാകൃഷ്ണന്റെ വ്യക്തിപരമായ വൈകാരിക പ്രകടനം മാത്രമാണ്. രാജ്യസ്‌നേഹത്തിൽ അധിഷ്ഠിതമാണ് കമലിന്റെ ചലച്ചിത്രങ്ങൾ. സംവിധായകൻ കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. പാക്കിസ്ഥാനിലേക്ക് പോകണം എന്ന് പറയുന്നത് ശരിയായ നിലപാടല്ല.- സികെ പത്്മനാഭൻ പീപ്പിൾ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

നോട്ട് നിരോധന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ എംടി വാസുദേവൻ നായരെ എതിർത്ത ബിജെപി നേതാക്കളെയും സികെ പത്മനാഭൻ രൂക്ഷമായി വിമർശിച്ചു. ഹിമാലയത്തിന് തുല്യമാണ് സാഹിത്യകാരൻ എംടി വാസുദേവൻ നായർ. എംടിയെ കല്ലെറിഞ്ഞ് ആത്മ സംതൃപ്തി കണ്ടെത്തുന്നവർ കഅത് കണ്ടെത്തട്ടെയെന്നും സികെ പത്മനാഭൻ തുറന്നടിച്ചു.

ബാളീവിയൻ സമരനായകൻ ചെഗുവേരയെ എതിർത്തവർ അദ്ദേഹം ആരെന്ന് അറിയാത്തവരാണ്. ചെഗുവേരയെ അറിയാത്തവർ ബൊളീവിയൻ ഡയറി വായിക്കട്ടെ. വിമർശിക്കുന്നവർ ചെഗുവേരയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കണം. മുൻവിധിയോടെയുള്ള വിമർശനത്തോട് പ്രതികരിക്കുന്നില്ലെന്നും സികെ പത്മനാഭൻ പറഞ്ഞു.
ക്യബൻ വിപ്ലവത്തിന് ശേഷം അധികാരം വിട്ടെറിഞ്ഞ് ബൊളീവിയൻ കാടുകളിലേക്ക് പോയ വിപ്ലവകാരിയാണ് ചെ ഗുവേര.

ചെ ഗുവേരയെ മാതൃകയാക്കണമെന്ന് അന്നും ഇന്നും യുവാക്കളോട് താൻ പറയുന്നത്. ഗാന്ധിയെപ്പോലെയാണ് ചെഗുവേരയെന്നും സികെ പത്മനാഭൻ പീപ്പിൾ ടിവിയോട് പറഞ്ഞു. ഗാന്ധിയും അധികാരം വേണ്ടെന്നുവച്ചയാളാണ്. അധികാരം ഉപേക്ഷിച്ചാണ് അദ്ദേഹം നവഖാലിയിലേക്ക് പോയത്. - സി കെ പി പറഞ്ഞു.

നോട്ടുനിരോധനത്തിനെതിരെ പ്രസംഗിച്ചതിന് എംടി വാസുദേവൻ നായർക്കെതിരെയും ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിനെയും എതിർത്തുവരികയായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി ബിജെപി നേതാക്കൾ. എംടിയെ അധിക്ഷേപിച്ച ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ കഴിഞ്ഞദിവസം ചെഗുവേരയ്‌ക്കെതിരെയും നിലപാടെടുത്തു.

ചെഗുവേരയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇത്തരത്തിൽ ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളും നിലപാടെടുത്തതിന് പിന്നാലെയാണ് ഇതിനെ ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് മുതിർന്ന നേതാവായ സികെ പത്മനാഭൻ രംഗത്തെത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP