Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീട് വിട്ടിറങ്ങരുത്; മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം കർശനമായി പാലിക്കണം; അടിയന്തര ആവശ്യത്തിനൊഴികെ വാഹനങ്ങളും നിരത്തിലിറക്കരുത്; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ: റെഡ് സോണാക്കിയ കോട്ടയം ഇടുക്കി ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീട് വിട്ടിറങ്ങരുത്; മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം കർശനമായി പാലിക്കണം; അടിയന്തര ആവശ്യത്തിനൊഴികെ വാഹനങ്ങളും നിരത്തിലിറക്കരുത്; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ: റെഡ് സോണാക്കിയ കോട്ടയം ഇടുക്കി ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: റെഡ് സോണിൽ ഉൾപ്പെടുത്തിയ കോട്ടയം, ഇടുക്കി ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണിൽ ഉൾപ്പെടുത്തിയത്.നേരത്തെ സംസ്ഥാന സർക്കാർ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി ഇളവുകൾ പ്രഖ്യാപിച്ച ജില്ലകളായിരുന്നു ഇവ രണ്ടും. എന്നാൽ, പിന്നീട് ഇളവുകൾ പിൻവലിച്ചിരുന്നു. വീണ്ടും തുടർച്ചയായി കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയത്.

കർശന നിയന്ത്രണങ്ങൾ

വളരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങുവാൻ പാടില്ല. പുറത്തിറങ്ങുന്ന ആളുകൾ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതും, സാമൂഹിക അകലം കർശനമായി പാലിക്കണം. അവശ്യ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രം പ്രവർത്തിക്കാം. മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, പാചകവാതകം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ മുഴുവൻ സമയവും പ്രവർത്തിക്കാം. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവാദമില്ല. വളരെ അടിയന്തരമായ ആവശ്യങ്ങൾക്കൊഴികെ വാഹനങ്ങൾ നിരത്തിലിറക്കുവാൻ പാടില്ല. മെഡിക്കൽ ആവശ്യങ്ങൾക്കും, വളരെ അടിയന്തര ആവശ്യങ്ങൾക്കും ഒഴികെ ജില്ലയിലേക്കും പുറത്തേക്കുമുള്ള യാത്രകൾ കർശനമായി നിരോധിച്ചു. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ചരക്ക് നീക്കത്തിന് തടസ്സമുണ്ടാകില്ല. അവശ്യ ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് സന്നദ്ധ സേവകർ മുഖേന വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ, തോട്ടം മേഖലയിലെ പ്രവൃത്തികൾ എന്നിവ നിർത്തിവെക്കണം. കോവിഡ് - 19മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയർ ആൻഡ് റസ്‌ക്യൂ, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളുടെ ഓഫിസുകളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്. മറ്റ് ഓഫിസുകൾ തുറന്നു പ്രവർത്തിക്കുന്നതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP