Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാസർകോട് ജില്ലയിൽ കർശന നിയന്ത്രണം; ബാങ്ക്, ആശുപത്രി എന്നിവിടങ്ങളിലേക്കല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല; ജില്ലയാകെ ഡ്രോൺ നിരീക്ഷണത്തിൽ; വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിർബന്ധിത ഐസൊലേഷനിൽ പ്രവേശിപ്പിക്കാനും പൊലീസിന് നിർദ്ദേശം; ഭക്ഷണം ആവശ്യമുള്ളവർ പൊലീസിനെ ബന്ധപ്പെടണം; വോളണ്ടിയർമാർക്കും കറങ്ങി നടക്കാൻ പറ്റില്ല

കാസർകോട് ജില്ലയിൽ കർശന നിയന്ത്രണം; ബാങ്ക്, ആശുപത്രി എന്നിവിടങ്ങളിലേക്കല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല; ജില്ലയാകെ ഡ്രോൺ നിരീക്ഷണത്തിൽ; വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിർബന്ധിത ഐസൊലേഷനിൽ പ്രവേശിപ്പിക്കാനും പൊലീസിന് നിർദ്ദേശം; ഭക്ഷണം ആവശ്യമുള്ളവർ പൊലീസിനെ ബന്ധപ്പെടണം; വോളണ്ടിയർമാർക്കും കറങ്ങി നടക്കാൻ പറ്റില്ല

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കൊവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നതിന് പോലും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് ബാങ്ക്, ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകാൻ മാത്രമേ അനുവാദമുള്ളു. ഭക്ഷണത്തിന് പോലും ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമില്ല. ആഹാരം ആവശ്യമുള്ളവർ പൊലീസിനെ അറിയിച്ചാൽ വീടുകളിൽ എത്തിച്ച് കൊടുക്കും.വോളണ്ടിയർമാർക്കും അനാവശ്യമായി കറങ്ങി നടക്കുന്നതിന് അനുവാദമില്ല.

ജില്ല മുഴുവൻ ഡ്രോൺ നിരീക്ഷണത്തിലായിരിക്കും. വീടിന് പുറത്തിറങ്ങിയാൽ പോലും പിടിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ഐജി വിജയ് സാക്കറെ അറിയിച്ചു. ആരെങ്കിലും മുന്നറിയിപ്പ് ലംഘിച്ച് പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്ത് ഐസൊലേഷനിൽ പ്രവേശിപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒൻപതുപേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കാസർകോട്ട് രോഗംബാധിച്ചവരുടെ എണ്ണം 147 ആയി. ആറുപേർ ദുബായിയിൽ നിന്ന് എത്തിയവരാണ്. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പകർന്നത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആറുപേരെ മെഡിക്കൽ കോളജിലെ ആശുപത്രിയിലേക്ക് മാറ്റും. നാല് ചെങ്കള സ്വദേശികൾക്കും മൂന്ന് ചെമ്മനാട് സ്വദേശികൾക്കും കാസർകോട് നഗരസഭ, മൊഗ്രാൽ പുത്തൂർ എന്നിവിടങ്ങളിലെ ഓരോആൾക്കുമാണ് രോഗബാധ.

ജില്ലയിൽ കാസർകോട് നഗരസഭയിലും ചെമ്മനാട്ടുമാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. നഗരസഭയിൽ സമ്പർക്കത്തിലൂടെ പകർന്നവ രുടെ എണ്ണമാണ് വർധിക്കുന്നത്. 34 പേർക്കാണ് നഗരസഭയിൽ രോഗബാധ. ചെമ്മനാട് പഞ്ചായത്തിലെ മൂന്നുവാർഡുകളിലായി 32 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 10,844 പേരാണ് ഇപ്പോൾ ജില്ലയിൽ നീരീക്ഷണത്തിൽ ഉള്ളത്. ആശുപത്രികളിൽ 221 പേരുമാണ് നീരിക്ഷണത്തിൽ ഉള്ളത്. ഇതുവരെ 941 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവായി. 685 സാമ്പിളുകളുടെ റിസൾട്ട്‌ലഭ്യമാകേണ്ടതുണ്ട്.

ഇന്ന് കോവിഡ് ആശുപത്രിയായി മാറ്റിയ കാസർകോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ടിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 27 പേരടങ്ങുന്ന വിദഗ്ധ സംഘം തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തി. 13 ഡോക്ടർമാർ, പത്ത് സ്റ്റാഫ് നഴ്‌സ്, നാല് അസിസ്റ്റന്റ് നഴ്‌സ് എന്നിവരാണ് സംഘത്തിലുള്ളത്. ഇവർ കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP