Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വോട്ടർമാരാകാൻ ഓൺലൈൻ സംവിധാനമില്ല; തിരിച്ചറിയിൽ കാർഡ് വിതരണം അവതാളത്തിൽ; അപേക്ഷ നൽകേണ്ടത് പോസ്റ്റ് മാനോ ബൂത്ത് ലെവൽ ഓഫീസർമാർക്കോ? കൃത്യമായ ഉത്തരം ആർക്കുമില്ല

വോട്ടർമാരാകാൻ ഓൺലൈൻ സംവിധാനമില്ല; തിരിച്ചറിയിൽ കാർഡ് വിതരണം അവതാളത്തിൽ; അപേക്ഷ നൽകേണ്ടത് പോസ്റ്റ് മാനോ ബൂത്ത് ലെവൽ ഓഫീസർമാർക്കോ? കൃത്യമായ ഉത്തരം ആർക്കുമില്ല

തൃശൂർ: പുതിയ വോട്ടർ ഐ.ഡി കാർഡുകൾ സമർപ്പിക്കുന്നത് ഓൺലൈൻ സംവിധാനങ്ങൾ മരവിപ്പിച്ചതോടെ പൂർണമായും അവതാളത്തിലായി. അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് സമർപ്പിക്കാൻ ചുമതലയുള്ള ബൂത്ത് ലെവൽ ഓഫീസർമാർ പോലും ആശയക്കുഴപ്പത്തിലാണ്.

ഏപ്രിൽ 23 മുതൽ മെയ് അഞ്ചുവരെയായിരുന്നു അപേക്ഷകൾ സമർപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സമയപരിധിക്കുള്ളിൽ സംസ്ഥാനത്തെ അമ്പതു ശതമാനം പേർക്കു പോലും അപേക്ഷകൾ സമർപ്പിക്കാനായിട്ടില്ല. തുടർന്ന് ഈ മാസം 15 വരെ നീട്ടിയെങ്കിലും ഇതിനും ഒരു വ്യക്തതയില്ല.

അതേസമയം തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ഓൺലൈൻ വഴി നേരത്തെ അപേക്ഷ സമർപ്പിച്ചവരും ഇനി ബൂത്ത് ലെവൽ ഓഫീസർമാർ വരുന്നത് കാത്തിരിക്കണം. കഴിഞ്ഞ മാസം 15 മുതൽ ഇതിനായുള്ള ഓൺലൈൻ സംവിധാനങ്ങൾ പൂർണമായും മരവിപ്പിച്ചതോടെ അതുവരെ ഓൺലൈനായി അപേക്ഷിച്ചവരിൽ ഭൂരിഭാഗത്തിനും ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന അപേക്ഷിക്കേണ്ട അവസ്ഥയിലായി. നേരത്തെ ഓൺലൈൻ വഴി അപേക്ഷിച്ചവരുടെ പ്രിന്റ് ഔട്ട് സ്വീകരിക്കാതെ പുതിയ അപേക്ഷാഫോറത്തിൽ അപേക്ഷ നൽകാനാണ് ബൂത്ത് ലെവൽ ഓഫീസർമാർ ആവശ്യപ്പെടുന്നത്.

നേരത്തെ ഓൺലൈൻ വഴി നൽകിയതിന്റെ പ്രിന്റ് ഔട്ട്, ബൂത്ത് ലെവൽ ഓഫീസർക്ക് പരിശോധനയ്ക്ക് വിധേയമാക്കാമായിരുന്നു. പുതിയ അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാരെ കൂടാതെ സ്ഥലത്തെ പോസ്റ്റ്മാൻ വഴിയും നൽകണമെന്നും നിഷ്‌കർഷിക്കുന്നുണ്ട്. ഏതെങ്കിലും ഒരാൾക്ക് അപേക്ഷ നൽകിയാൽ മതിയോ രണ്ടു പേർക്കും ഒരെ സമയം നൽകണമോ എന്ന കാര്യത്തിലും ആശയക്കുഴപ്പം പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്.

നേരത്തെ 25 രൂപ ഫീസ് നൽകിയാൽ അക്ഷയകേന്ദ്രങ്ങൾ വഴിയോ ഇന്റർനെറ്റ് സൗകര്യം ഉള്ളവർക്ക് വീട്ടിലിരുന്നോ ചെയ്യാമായിരുന്ന കാര്യത്തിന് ഇപ്പോൾ നൂറു രൂപയിലധികം ചെലവഴിക്കേണ്ട അവസ്ഥയായി. വീട്ടിലെ അംഗങ്ങളെല്ലാം സ്റ്റുഡിയോയിൽനിന്ന് ഫോട്ടോയെടുത്ത് പ്രിന്റുമായി ബൂത്ത് ലെവൽ ഓഫീസർമാരേയും മറ്റും കാത്തിരിക്കേണ്ട അവസ്ഥയായി. എന്നാൽ പല സ്ഥലങ്ങളിലും ബൂത്ത് ലെവൽ ഓഫീസർമാർ ഇതിനായി വീടുകളിലെത്തിയിട്ടില്ല.

നാട്ടിൻപുറങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ഇക്കാര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരെ കാണാനില്ലാത്തത്. ലക്ഷക്കണക്കിന് അപേക്ഷകരുള്ള ഈ ജോലി ബൂത്ത് ലെവൽ ഓഫീസർമാർ വഴിയും മറ്റും പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയില്ലെന്നിരിക്കെ ഓൺലൈൻ സംവിധാനം അട്ടിമറിച്ചത് ദുരൂഹമാണെന്നാണ് ഐ.ടി.അസോസിയേഷൻ ആരോപിക്കുന്നത്. മറ്റൊരു കാര്യം ഓൺലൈൻ വഴി കാർഡിലെ തെറ്റുകൾ തിരുത്താൻ സൗകര്യമുണ്ടായിരുന്നത് ബൂത്ത് ലെവൽ ഓഫീസർമാർ വഴി അപേക്ഷിക്കുമ്പോൾ സാധ്യമാകുന്നില്ല എന്നൊരു ന്യൂനതയുമുണ്ട്.

ബൂത്തുകളിലുള്ള മുഴുവൻ വോട്ടർമാരുടേയും അപേക്ഷകൾ സ്വീകരിക്കാൻ ഇതുവരെ ബി.എൽ.ഓ.മാർക്ക് കഴിഞ്ഞിട്ടില്ല. വോട്ടർമാരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ചു വിലാസം, ഫോട്ടോ, മറ്റ് രേഖകൾ വാങ്ങി സർക്കാർ രേഖകളുമായി ഒത്തുനോക്കി റിപ്പോർട്ട് ചെയ്യലാണ് ബി.എൽ.ഓ.മാരുടെ ജോലി. ഈ ജോലി പലയിടത്തും നടന്നിട്ടില്ല. വളരെ വേഗത്തിൽ ചെയ്തു നൽകിയാൽ തെറ്റുകൾ വരാനുള്ള സാദ്ധ്യതയും ഉണ്ട്. അടിയന്തരമായി ഓൺലൈൻ സംവിധാനം പുനരാരംഭിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പോലും തെറ്റുകളില്ലാതെ ഈ ജോലി പൂർത്തിയാക്കാൻ കഴിയില്ലെന്നതാണ് ഐ.ടി.അസോസിയേഷൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP