Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിട്ടും നൃത്തപ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചില്ല; സർഗത്തിലെ സുഭദ്ര തമ്പുരാട്ടിക്കുശേഷം തേടിയെത്തിയതെല്ലാം അമ്മ വേഷങ്ങൾ; തനിക്കു കഴിയാത്തത് മകളിലൂടെ നേടിയെടുക്കാൻ ആഗ്രഹിച്ചു; സോളാറും സരിതയും ഫയാസും അതും തല്ലിക്കെടുത്തി; ദിലീപിനെ പിന്തുണച്ചതിലൂടെ ആഗ്രഹിച്ചത് താര സംഘടനയിലെ ധൈര്യശാലിയാകാൻ; ഒടുവിൽ എഫ് ബിയും പൂട്ടി 'കണ്ടംവഴി ഓടി' ഊർമ്മിളാ ഉണ്ണി

നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിട്ടും നൃത്തപ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചില്ല; സർഗത്തിലെ സുഭദ്ര തമ്പുരാട്ടിക്കുശേഷം തേടിയെത്തിയതെല്ലാം അമ്മ വേഷങ്ങൾ; തനിക്കു കഴിയാത്തത് മകളിലൂടെ നേടിയെടുക്കാൻ ആഗ്രഹിച്ചു; സോളാറും സരിതയും ഫയാസും അതും തല്ലിക്കെടുത്തി; ദിലീപിനെ പിന്തുണച്ചതിലൂടെ ആഗ്രഹിച്ചത് താര സംഘടനയിലെ ധൈര്യശാലിയാകാൻ; ഒടുവിൽ എഫ് ബിയും പൂട്ടി 'കണ്ടംവഴി ഓടി' ഊർമ്മിളാ ഉണ്ണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നൃത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കലാകാരിയായിരുന്നു ഊർമള ഉണ്ണി. ഊർമിളയ്ക്ക് പക്ഷേ സിനിമയിൽ നൃത്ത പ്രാധാന്യമുള്ള വേഷങ്ങളൊന്നും ലഭിച്ചില്ല. സർഗത്തിൽ മനോജ് കെ. ജയൻ അനശ്വരമാക്കിയ കുട്ടൻ തമ്പുരാന്റെ അമ്മയായി ഊർമിള പ്രേഷക പ്രശംസ പിടിച്ചുപറ്റി. പക്ഷേ പിന്നീട് ഇത്രയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ഊർമിളയ്ക്കു ലഭിച്ചില്ല. കരിയർ തന്നെ മാറിമറിഞ്ഞു. മകൾ ഉത്തര ഉണ്ണി സിനിമയിൽ മാത്രമല്ല നൃത്തത്തിലും സജീവമാണ്. ഇതിനിടെ സ്വർണ്ണക്കള്ളക്കടത്തുകാരൻ ഫയാസുമായി ഉത്തര ഉണ്ണിക്ക് ബന്ധമുണ്ടെന്ന ആരോപണമെത്തി. ഇതെല്ലാം ഊർമ്മിളാ ഉണ്ണിയും കുടുംബവും അതിജീവിച്ചു. ഇതിനിടെയാണ് ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് വിവാദത്തിൽ ഊർമ്മിള പെടുന്നത്. ഇതോടെ ഫെയ്‌സ് ബുക്ക് പോലും പൂട്ടി രക്ഷപ്പെടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

നടി ആക്രമിക്കപ്പെട്ട കേസിൽ, താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടിനെയും വാർത്താസമ്മേളനത്തിലെ ചലച്ചിത്ര താരങ്ങളുടെ നിലവിട്ട പെരുമാറ്റത്തെയും ന്യായീകരിച്ച് ഊർമിള ഉണ്ണി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഊർമിള ഉണ്ണിയുടെ അഭിപ്രായപ്രകടനം.ദിലീപിന്റെ വിഷയത്തിൽ യോഗത്തിൽ ആരും ഒന്നും ചോദിച്ചില്ലെന്നും ഇപ്പോൾ പുറത്തുവരുന്നത് മുഴുവൻ മാധ്യമങ്ങളുടെ കെട്ടുകഥകളാണെന്നും ഊർമിള പറഞ്ഞു. ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കിൽ എല്ലാരും മൂടിവെക്കാൻ ശ്രമിച്ചേനെ. വളർന്നു വരുന്ന ഒരു മകൾക്ക് ഒരു പ്രശ്‌നം വരുമ്പോൾ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത്.. ഒതുക്കി തീർക്കാൻ ശ്രമിക്കുക. ആർക്കും ഈ ഗതി വരാം.. ജാഗ്രത! ശരിതെറ്റുകൾ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത്-ഊർമിള ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. അതായത് തുടക്കം മുതൽ ദിലീപിനൊപ്പമായിരുന്നു ഊർമിളുയെട മനസ്സ്. അമ്മയുടെ കഴിഞ്ഞ മാസത്തിലെ വാർഷിക പൊതുയോഗത്തിലും ദിലീപ് വിഷയം ഉയർത്തിയത് ഊർമിളാ ഉണ്ണിയായിരുന്നു. ഇത് താരസംഘടനയെ പോലും പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തേലലേക്ക് കാര്യങ്ങൾ എത്തിച്ചു.

അമ്മ യോഗത്തിൽ ഊർമ്മിള ഉണ്ണിയാണ് ദിലീപ് വിഷയം എടുത്തിട്ടത്. ഈ നിലപാടിനെതിരെ കടുത്ത വിമർശനം ഉയർന്നപ്പോഴും അവർ തന്റെ നിലപാടിൽ ഉറച്ചു നിന്നു. കോഴിക്കോട് വെച്ച് മാധ്യങ്ങളെ കണ്ടപ്പോൾ കൊഞ്ചിക്കുഴഞ്ഞു കൊണ്ട് മാധ്യമങ്ങളെ പരിഹസിക്കുന്ന നടിയെയാണ് കണ്ടത്. ഈ വീഡിയോ എന്ന് സൈബർ ലോകത്ത് വൈറലാണ്. നടിയുടെ പ്രതികരണം കണ്ടവർ തങ്ങളെ ക്ഷമ പരീക്ഷിക്കരുതെന്ന വികാരമാണ് പൊതുവിൽ പങ്കുവെച്ചത്. ദിലീപിനെ എന്തുകൊണ്ട് പിന്തുണച്ചു എന്ന ചോദ്യമാണ് നടിക്കെതിരെ ചാനലുകൾ ഉയർത്തിയത്. ഇതിന് കൊഞ്ഞിക്കുഴഞ്ഞു കൊണ്ട് മുഖം കൊണ്ട് ചേഷ്ടകൾ കാണിച്ച് ഭരതനാട്യം കളിച്ചു കൊണ്ടായിരുന്നു ഈ പ്രതികരണം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാൻ അമ്മ യോഗത്തിൽ താൻ ആവശ്യപ്പെട്ടിരുന്നെുവെന്ന് സ്ഥിരീകരിച്ച് ഊർമിള ഉണ്ണി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകർ നടിയെ ആക്രമിച്ച കേസിൽ ഊർമിളയുടെ നിലാപാടെന്തെന്ന് ആരാഞ്ഞത്. എന്നാൽ ചോദ്യങ്ങളെ അപഹാസ്യപരമായി നേരിട്ട് നടി ഒഴിഞ്ഞ് മാറുകയായിരുന്നു.

നിങ്ങളും ഒരമ്മയല്ലേ, മകളുടെ ഭാവിയിൽ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവത്തെ എങ്ങനെയാണ് ഇങ്ങനെ കാണാൻ സാധിക്കുക എന്ന ചോദ്യത്തിന്, തീർത്തും പരിഹാസരൂപത്തിലുള്ള മറുപടിയാണ് നടി നൽകിയത്. 'അമ്മേ കാണണം, അമ്മേ.. അമ്മേ', 'ഒരു ഫോൺവരുന്നു' എന്നീതരത്തിൽ അപഹാസ്യമായ പ്രതികരണമാണ് നടി നടത്തിയത്. മകൾ ഉത്തരയ്ക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഒരമ്മ എന്ന നിലയിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തോടും അത് വേറെ വ്യക്തിത്വം അല്ലേയെന്നൊക്കെ പറഞ്ഞ് ഉരുണ്ടു കളിച്ചു നടി. ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴും പരസ്പര വിരുദ്ധമായ മറുപടികളിലൂടെ നടി ഒഴിഞ്ഞുമാറി. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ? കുറ്റാരോപിതനായ ദിലീപിന് ഒപ്പമാണോ എന്ന ചോദിച്ചപ്പോൾ 'അതെങ്ങനാണ് പറയാൻ പറ്റുക, കേസ് തെളിയട്ടെ' എന്നാണ് നടി മറുപടി പറഞ്ഞത്. ചോദ്യങ്ങൾ തുടർന്നപ്പോൾ ഓണമല്ലെ വരുന്നത് ഓണാഘോഷത്തെക്കുറിച്ചും സദ്യയെ പറ്റിയുമൊക്കെ ചോദിക്കു എന്നായി നടി. അതിനെപ്പറ്റി പറയാമെന്നായി താരം. നടിയുടെ അപഹാസ്യമായ മറുപടിക്കെതിരെ വൻ രോഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതേ തുടർന്നാണ് അവർക്ക് ഫെയ്‌സ് ബുക്ക് പേജും അടച്ച് പൂട്ടി പോകേണ്ടി വന്നത്.

നർത്തകിയാവണമെന്നും നൃത്തത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങൾ തേടിയെത്തും എന്നും കരുതിയാണ് ഊർമ്മിള ഉണ്ണി സിനിമയിലേക്ക് എത്തിയത്. എന്നാൽ താരത്തെ തേടിയെത്തിയിരുന്നതെല്ലാം അമ്മ വേഷങ്ങളായിരുന്നു. സിനിമയിലെത്തിയതോടെ ഊർമ്മിള ഉണ്ണിയുടെ കരിയർ മാറി മറിയുകയും ചെയ്തു. നൃത്തപരിപാടികളുമായി സജീവമായിരുന്ന ഊർമ്മിള ഉണ്ണി വിവാഹ ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 1988 ൽ പുറത്തിറങ്ങിയ മാറാട്ടത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഹരിഹരൻ സംവിധാനം ചെയ്ത സർഗമായിരുന്നു ഊർമ്മിള ഉണ്ണിയുടെ രണ്ടാമത്തെ ചിത്രം. ഹരിഹരൻ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ സർഗത്തിലായിരുന്നു നടി പിന്നീട് അഭിനയിച്ചത്. സർഗം സിനിമ കണ്ടവരെല്ലാം കോവിലകത്തെ സുഭദ്ര തമ്പുരാട്ടിയെ മറന്നു കാണാനിടയില്ല. രണ്ടാമത്തെ ചിത്രത്തിൽ ഇത്രയും അഭിനയ പ്രാധാന്യമുള്ള അവസരം തേടിയെത്തിയപ്പോൾ ഊർമ്മിള ഉണ്ണി ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ പിന്നീട് അത്ര നല്ല കാര്യങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്.

നായകനായ മനോജ് കെ ജയന്റെ അമ്മ വേഷത്തിലേക്കായിരുന്നു ഊർമ്മിള ഉണ്ണിയെ സംവിധായകൻ പരിഗണിച്ചത്. നരച്ച മുടിയൊക്കെയായി രോഗിയായ സുഭദ്രത്തമ്പുരാട്ടിയായാണ് വേഷമിടേണ്ടത്. ഷൂട്ടിങ്ങിനിടയിൽ കണ്ണാടി നോക്കുന്ന ശീലമില്ലാത്തതിനാൽ തന്നെ ആ വേഷത്തിന്റെ തീവ്രതയെക്കുറിച്ച് അന്ന് ഊർമിള അറിഞ്ഞിരുന്നില്ല. സർഗം പുറത്തിറങ്ങിയപ്പോൾ സുഭദ്രത്തമ്പുരാട്ടിയെക്കുറിച്ച് തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് സ്റ്റേജ് പരിപാടികളുടേയും നൃത്തത്തിന്റേയും എണ്ണം കൂട്ടുമെന്നായിരുന്നു താരം കരുതിയത്. സർഗം സിനിമ ഇറങ്ങിയതിനു ശേഷം സ്റ്റേജ് പരിപാടികളിലും മറ്റുമായി ആരും തന്നെ വിളിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. ഡാൻസിന് ഊർമ്മിള ഉണ്ണിയുണ്ട് എന്ന് പറയുമ്പോൾ തന്നെ നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. നർത്തകിയായി അറിയണപ്പെടണമെന്നുള്ള തന്റെ ആഗ്രഹത്തെ അപ്പാടെ ഇല്ലാതാക്കുന്ന പ്രതികരണമായിരുന്നു സർഗം സമ്മാനിച്ചത്. അതോടെയാണ് ഇനി നൃത്തം ചെയ്യുന്നില്ലെന്നുള്ള തീരുമാനത്തിലേക്ക് താരം എത്തിയത്.

പിന്നീട് സിനിമയിലും നൃത്ത പരിപാടികളിലുമായി മകൾ ഉത്തര ഉണ്ണി സജീവമാണ്. മകളുടെ നൃത്തപരിപാടികൾക്ക് പൂർണ്ണ പിന്തുണയുമായി അമ്മ കൂടെയുണ്ടാവാറുണ്ട്. തനിക്ക് കഴിയാത്തത് മകളിലൂടെ നടന്നു കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്ന് താരം പറയുന്നു. ഭരതനാട്യത്തിൽ ഡിഗ്രിയെടുത്ത ഉത്തര ഉണ്ണി പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ്. ഇതിനിടെയാണ് ഉത്തര ഉണ്ണിയേയും തേടി വിവാദമെത്തുന്നത്. കള്ളക്കടത്തുകാരൻ ഫയാസുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഉത്തരക്കെതിരെ പ്രചാരണങ്ങളുണ്ടായത്. മലയാളത്തിലെ പല സിനിമാക്കാരുമായും ഫയാസിന് ബന്ധമുണ്ടെന്ന പ്രചാരണമുണ്ടായിരുന്നു. ഇടവപ്പാതി എന്ന ലെനിൽ രാജേന്ദ്രൻ ചിത്രമായ ഇടവപ്പാതിയിലാണ് ഉത്തര ആദ്യമായി അഭിനയിച്ചത്.

സോളാർ കേസിലെ പ്രതികളായ സരിത നായർ , ബിജു രാധാകൃഷ്ണൻ എന്നിവരുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്ത് ഉത്തരയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ടീം സോളാറിന്റെ ബ്രാൻഡ് അംബാസിഡറാണെന്നവകാശപ്പെട്ട് കൊണ്ട് തന്റെ ഫേസ്‌ബുക്ക് പേജിൽ ഉത്തര പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് നടിയെ കുടുക്കിയത്. സരിതയ്ക്കും ബിജുവിനുമൊപ്പം ചെന്നൈയിൽ നിന്ന് ഇവർ കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. ഇതോടെ വെള്ളിത്തിരയിലെ മോഹങ്ങൾ തകർന്നു. ചില ഡോക്യുമെന്ററികളുടെ സംവിധായകയായി നിറയാനും ശ്രമിച്ചു. വിവാദങ്ങളിൽ നിന്നെല്ലാം ഉത്തരാ ഉണ്ണി കുറ്റവിമുക്തയായെങ്കിലും സിനിമയിലെ വൻ താരമാകാൻ പിന്നീട് കഴിഞ്ഞതുമില്ല.

ഇതിനിടെയാണ് ദിലീപ് പീഡനക്കേസിൽ കുടുങ്ങുന്നത്. മകൾ ഉത്തരയ്ക്ക് മികച്ച അവസരങ്ങളുണ്ടാക്കാനാണ് ദിലീപിനെ ഊർമിള പിന്തുണയ്ക്കുന്നതെന്ന് പോലും വിമർശനം ഉയർന്നു. ഊർമിള ഉണ്ണിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത് വരികയും ചെയ്തു. ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം കാണിച്ചുവെന്ന് പറഞ്ഞതുകൊണ്ടോ മാധ്യമങ്ങളുടെ മുന്നിൽ അങ്ങനെയൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിഹസിച്ചതുകൊണ്ടോ ദിലീപ് ഊർമിള ഉണ്ണിയുടെ മകളെ നായികയാക്കുമെന്ന് കരുതേണ്ടെന്നും അഭിമാനമുള്ള ഒരു സ്ത്രീയും ഊർമിളാ ഉണ്ണിയോടൊത്ത് സൗഹൃദം പോലും ആഗ്രഹിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു

ആദ്യം എല്ലാവരും കരുതി ആരോ എയ്തുവിട്ട അമ്പ് മാത്രമാണ് ഊർമ്മിള ഉണ്ണി എന്ന്. ഏറ്റവും ഒടുവിൽ മാധ്യമങ്ങൾക്ക് മുമ്പിലെ ഊർമ്മിളയുടെ കൊഞ്ചിക്കുഴഞ്ഞുള്ള പ്രസ്താവനകൾ കേട്ടപ്പോൾ നമ്മുക്ക് മനസ്സിലായി ഇത് ആരും എയ്തു വിട്ട അമ്പല്ല, ഇവരിങ്ങനെയാണെന്ന്. അവർ തന്നെ മാധ്യമങ്ങളോടു പറയുന്നു, ഞാനൊരു മന്ദബുദ്ധിയാണെന്ന് നിങ്ങൾ കരുതിക്കോളൂ എന്ന്. അത് ഞങ്ങൾക്കും തോന്നി. മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുകയാണോ എന്നും. ദീപാ നിശാന്തും വിധു വിൻസന്റും ഞാനും ഒന്നിച്ചിരുന്ന വേദിയിൽ വിധു പ്രസംഗിക്കുമ്പോൾ പറഞ്ഞു ദീപ ഊർമിളയുള്ള ചടങ്ങ് ബഹിഷ്‌കരിക്കരുതായിരുന്നു എന്ന്. വിധുവിന് ഇപ്പോൾ തോന്നുന്നുണ്ടാവാം ദീപാ നിശാന്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന്. അഭിമാനമുള്ള ഒരു സ്ത്രീയും നിങ്ങളോടൊത്ത് വേദിയെന്നല്ല സൗഹൃദം പോലും ആഗ്രഹിക്കില്ല.

നാലഞ്ച് പേർ ചേർന്ന് തന്നെ ആക്രമിച്ചു എന്ന് ഒരു പെണ്ണും തമാശക്ക് പോലും പറയില്ല എന്ന് ചിന്തിക്കാൻ ഊർമ്മിളക്കാവില്ല, കാരണം അത്തരം സംഭവങ്ങൾ നിങ്ങൾക്കൊരു വിഷയമല്ലായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യത്തിലെത്താനുള്ള ഒരു മാർഗ്ഗത്തിന് വേണ്ടി നിങ്ങൾ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുന്നതാവാം. എന്തിനാണ് ഊർമ്മിള ഉണ്ണി ഇങ്ങനെ പരിഹാസ്യയാവുന്നത്. നിങ്ങൾ മന്ദബുദ്ധിയാണെന്ന് നിങ്ങൾക്ക് ഉത്തമ ബോധ്യമുണ്ടെങ്കിൽ മിണ്ടാതിരിക്കൂ. ഒരു സ്ത്രീയെ സമൂഹ മാധ്യമങ്ങളിൽ പരിഹസിച്ച് വലിച്ച് കീറുമ്പോൾ അവിടെ അപമാനിക്കപ്പെടുന്നത് സ്ത്രീ സമൂഹമാണ്. നിങ്ങളുടെ മകളും വരും ആ കൂട്ടത്തിൽ. ഒരു അമ്മയും ഒരു സ്ത്രീയും ചോദിക്കില്ല നടിക്കങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്ന്. നിങ്ങൾക്കാരെയെങ്കിലും സംരക്ഷിക്കണമെന്നുണ്ടെങ്കിൽ അതായിക്കോളൂ. പക്ഷെ പെണ്ണിനെ പെണ്ണ് തന്നെ അപമാനിക്കരുത്. നാളെ നിങ്ങൾക്കോ നിങ്ങളുടെ മകൾക്കോ ഇത്തരമൊരു അനുഭവം വരാതിരിക്കട്ടെ. വന്നാലും പുറത്ത് പറയില്ലാ എന്നാണ് ഉത്തരമെങ്കിൽ പിന്നെ ഒന്നും പറയാനില്ലെന്നും ഭാഗ്യലക്ഷ്മി വിമർശനം ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP