Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇച്ഛാശക്തി കൊണ്ട് ജീവിതം പിടിച്ചടക്കിയ പ്രതിഭാശാലി; 25 വയസ്സാകും മുമ്പ് അനവധി ശിക്ഷ്യരെ സമ്പാദിച്ചു; മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് വിദ്യാർത്ഥിനിയെ മിന്നുകെട്ടി; പാവപ്പെട്ടവർക്ക് സൗജന്യ പരിശീലനം നൽകിയും ശ്രദ്ധനേടി; അമിതമോഹം പിഴച്ചപ്പോൾ അഴിക്കുള്ളിലായ സഫീർ കരീമിന്റെ ദുരന്തത്തിൽ മനംനൊന്ത് സുഹൃത്തുകൾ

ഇച്ഛാശക്തി കൊണ്ട് ജീവിതം പിടിച്ചടക്കിയ പ്രതിഭാശാലി; 25 വയസ്സാകും മുമ്പ് അനവധി ശിക്ഷ്യരെ സമ്പാദിച്ചു; മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് വിദ്യാർത്ഥിനിയെ മിന്നുകെട്ടി; പാവപ്പെട്ടവർക്ക് സൗജന്യ പരിശീലനം നൽകിയും ശ്രദ്ധനേടി; അമിതമോഹം പിഴച്ചപ്പോൾ അഴിക്കുള്ളിലായ സഫീർ കരീമിന്റെ ദുരന്തത്തിൽ മനംനൊന്ത് സുഹൃത്തുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 25 വയസിനുള്ളിൽ ഒരു യുവാവിന് സ്വപ്‌നം കാണാൻ കഴിയുന്നതെല്ലാം നേടിയിരുന്നു സഫീർ കരീം എന്ന മിടുക്കൻ. ഐപിഎസ് എന്ന ഉന്നത പദവി നേടിയെടുത്തു, ഇഷ്ടപ്പെട്ട പെൺകുട്ടിയെ മതത്തിന്റെ വേലിക്കെട്ടുകൾ എല്ലാം തകർത്ത് വിവാഹം കഴിച്ചു, ജോലി ഉറപ്പിച്ച ശേഷം തന്നെ ലക്ഷങ്ങൾ വരുമാനമുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ട് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. ഇങ്ങനെ എല്ലാം കൊണ്ടും സേഫായ അവസ്ഥയിൽ നിന്നാണ് ഒരു അതിമോഹം കൊണ്ട് അഴിക്കുള്ളിലായ അവസ്ഥയിലേക്ക് സഫീർ കരീം എന്ന ഐപിഎസ് ട്രെയിനി തലകുത്തി വീണത്. ജീവിതത്തിൽ ഉയരങ്ങളിൽ നിന്നും പടുകുഴിയിലേക്കാണ് യുവ ഐപിഎസുകാരൻ വീണത്.

സാധാരണ മലയാളി കുടുംബത്തിൽ നിന്നും സ്വപ്രയ്ന്നം കൊണ്ട് പഠിച്ചു കയറി സമാന അവസ്ഥയിൽ ഉള്ളവർക്ക് സഹായം എത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഐഎഎസ് പരീക്ഷക്കിടെ കോപ്പിയടിക്ക് പിടിയിലാ സഫീർ കരീം. അദ്ദേഹത്തോട് അടുത്തു നിന്ന് വളർച്ച നോക്കി കണ്ട സുഹൃത്തുക്കൾക്കും നാട്ടുകാർക്കും സഫീർ കോപ്പിയടിക്ക് പിടിക്കപ്പെട്ടെന്ന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ഉയർന്ന റാങ്കോടെ ഐ.പി.എസ് നേടിയ സഫീർ കരിം മികച്ച അദ്ധ്യാപകൻ കൂടിയായിരുന്നു.

സാധാരണ കുടുംബത്തിൽ ജനിച്ച് സ്വന്തം അദ്ധ്വാനത്തിലൂടെ സിവിൽ സർവീസിൽ ഇടംപിടിച്ചയാൾ. നെടുമ്പാശേരിക്ക് സമീപം കുന്നുകരയാണ് സഫീറിന്റെ ജന്മനാട്. കലൂരിലെ മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പഠനം. തുടർന്ന് തൃശൂരിലെ എം.ഇ.ടി സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ നിന്ന് ഇലക്ട്രോണിക്‌സിൽ ബി.ടെക് നേടി. കാറ്റ് പരീക്ഷയിൽ ഒന്നാം റാങ്കായിരുന്നു. പഠനകാലത്തേ മനസിലുറപ്പിച്ച സിവിൽ സർവീസ് ലക്ഷ്യമിട്ടായിരുന്നു നീക്കം. ഈ നീക്കം വിജയത്തി്ൽ കലാശിക്കുകയും ചെയത്ു.

സിവിൽ സർവീസ് പഠനത്തിന്റെ ചെലവുകൾ ഉയർന്നതാണെന്ന് മനസിലാക്കിയതോടെ സമാന മനസ്‌ക്കരുമയാി ചേർന്ന് കരിംസ് ലാ എക്‌സലൻസ് എന്ന പേരിൽ പരിശീല സ്ഥാപനം തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് ഈ സ്ഥാപനം വളർന്നുവലുതായി. കൊച്ചിയിലും തിരുവനന്തപുരത്തും പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. കോഴ്‌സ് ഡയറക്ടറും സഫീർ തന്നെയായിരുന്നു. സിവിൽ സർവീസ് അഭിമുഖത്തിന് സഫീർ കരിം പോകുമ്പോൾ ഒപ്പം 20 വിദ്യാർത്ഥികളുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് സിവിൽ സർവീസ് തിരഞ്ഞെടുത്തതെന്ന ഇന്റർവ്യൂ ബോർഡിന്റെ ചോദ്യത്തിന് 20 വിദ്യാർത്ഥികളുമായാണ് ഞാൻ വന്നത്, അതു തന്നെയാണ് എന്റെ നേട്ടവും മികവും' എന്നായിരുന്നു മറുപടി. 112- ാം റാങ്ക് നേടിയ അദ്ദേഹത്തിന് ഏഴു മാർക്കിന്റെ കുറവിലാണ് അന്ന് ഐ.എ.എസ് നഷ്ടമായത്.

സുരേഷ് ഗോപി നായകനായ കമ്മിഷണർ സിനിമ കണ്ടപ്പോഴാണ് ഐ.പി.എസിനോട് ആഭിമുഖ്യം തോന്നിയതെന്ന് സർവീസിൽ കയറിയശേഷം ഒരു അഭിമുഖത്തിൽ സഫീർ പറഞ്ഞിരുന്നു. സോഷ്യോളജിയായിരുന്നു സഫീറിന്റെ ഇഷ്ടവിഷയം. ഐ.പി.എസ് ലഭിച്ചപ്പോഴും ഐ.എ.എസ് എന്ന മോഹം വിട്ടുകളഞ്ഞില്ല. ജന്മനാടായ കുന്നുകര പഞ്ചായത്തിലെ യുവാക്കൾക്കായി സൗജന്യ പി.എസ്.സി കോച്ചിങ് ക്‌ളാസിലും അദ്ധ്യാപകനായി സഫീർ കരിം എത്തിയിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷാ പരിശീലനമേഖലയിലെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞാണ് സ്വന്തമായി പരിശീലന കേന്ദ്രം ആരംഭിച്ചതെന്ന് സഫീർ പറഞ്ഞിരുന്നു.

മതത്തിന്റെ വേലിക്കെട്ട് തകർത്തായിരുന്നു സഫീറിന്റെ വിവാഹവും. കാഞ്ഞിരപ്പള്ളിയിലെ ക്രിസ്ത്യൻ കുടുംബാംഗമായ ജോയ്‌സി എൻ. സിയായെ സഫീർ പ്രണയിച്ച് വിവാഹം ചെയ്തത്. 2014 ഡിസംബറിലായിരുന്നു വിവാഹം. സിവിൽ സർവീസ് മോഹിയായ ജോയ്‌സി ഹൈദരാബാദിൽ പരിശീലനം നേടുകയാണ്. റാന്നി സെന്റ് മേരീസ് സീനിയർ സെക്കൻഡറി സെൻട്രൽ സ്‌കൂൾ, കുട്ടിക്കാനം മരിയൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പഠനകാലം മുതൽ ജോയ്‌സി പാഠ്യേതര മേഖലകളിലും സജീവമായിരുന്നു. സിവിൽ സർവീസ് മോഹവുമായി ജോയ്‌സി പഠിക്കാനെത്തിയതോടെയാണ് ഇവർ അടുക്കുന്നതും വിവാഹത്തിൽ കലാശിക്കുന്നത്.

അതേസമയം ഇലക്ട്രോണിക് സംവിധാനങ്ങളോടെ കോപ്പിയടിക്കാൻ തുനിഞ്ഞതണ് സഫീറിനെ കൂടുതൽ വിവാദത്തിലാക്കുന്നത്. ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച കാമറയിലൂടെ ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത്, ജി-മെയിലിലെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഹൈദരാബാദിലുള്ള ഭാര്യ ജോയ്‌സി ജോയിക്ക് അയച്ചുകൊടുത്ത സഫീർ ഉത്തരങ്ങൾ ചെവിയിൽ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴി കേട്ടെഴുതുകയായിരുന്നു. സർവീസിലുള്ള ഉദ്യോഗസ്ഥനായതിനാൽ സഫീറിന്റേത് അതീവഗുരുതരമായ കുറ്റകൃത്യമാണ്. സിവിൽസർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും.

1969ലെ അഖിലേന്ത്യാ സർവീസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) മൂന്നാം ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണ് സഫീർ നടത്തിയത്. നിരീക്ഷണകാലയളവിലുള്ള (പ്രൊബേഷണറി) ഉദ്യോഗസ്ഥനായതിനാൽ നോട്ടീസ് പോലും നൽകാതെ സഫീറിനെ അഖിലേന്ത്യാ സർവീസിൽ നിന്നൊഴിവാക്കാം. 48 മണിക്കൂർ റിമാൻഡിലായതിനാൽ സഫീറിനെ ഉടൻ സസ്‌പെൻഡ് ചെയ്യും. വഞ്ചനാകുറ്റം ചുമത്തിയതിനാൽ യു.പി.എസ്.സി പരീക്ഷകളിൽ സഫീറിന് ആജീവനാന്ത വിലക്കുണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP