Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാജിക്കിന്റെ ബാലപാഠങ്ങൾ പഠിച്ചത് തെരുവിൽ നിന്ന്; സാധാരണയിൽ നിന്ന് വ്യത്യസ്തമായ 25 മൂർഖനും 100 കരിന്തേളുകളുമായി ഫയർ എസ്‌കേപ് വിസ്മയം; സാഹസിക മായാജാലവിദ്യകളുടെ ഇഷ്ടതോഴൻ നിലമ്പൂർ പ്രദീപ് കുമാറിനെ പരിചയപ്പെടാം

മാജിക്കിന്റെ ബാലപാഠങ്ങൾ പഠിച്ചത് തെരുവിൽ നിന്ന്; സാധാരണയിൽ നിന്ന് വ്യത്യസ്തമായ 25 മൂർഖനും 100 കരിന്തേളുകളുമായി ഫയർ എസ്‌കേപ് വിസ്മയം; സാഹസിക മായാജാലവിദ്യകളുടെ ഇഷ്ടതോഴൻ നിലമ്പൂർ പ്രദീപ് കുമാറിനെ പരിചയപ്പെടാം

ആവണി ഗോപാൽ

നിലമ്പൂർ: ഓരോ തവണയും പുത്തൻ ജാലവിദ്യകളുമായി കാണികളെ അമ്പരപ്പിക്കുന്ന മായജാലവിദ്യക്കാർ ഏറെയുള്ള നമ്മുടെ നാട്ടിൽ സാധാരണ രീതിയിലുള്ള ജാലവിദ്യകളിൽ നിന്ന് വ്യത്യസത്മായി കാണികളുടെ ഹൃദയമിടിപ്പ് പോലും നിശ്ചലമാകുന്ന തരത്തിലുള്ള പരീക്ഷണങ്ങളാണ് നിലമ്പൂർ പ്രദീപ് കുമാറിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. മായാജാലക്കാഴ്ചകളോടുള്ള പ്രദീപിന്റെ പ്രണയം ആരംഭിക്കുന്നത് കുട്ടിക്കാലത്ത് തന്നെയാണ്. മാജിക് പഠിക്കണമെന്ന ആഗ്രഹം കൂടിയപ്പോൾ തെരുവിൽ നിന്ന് തന്നെ മാജിക്കിന്റെ ബാലപാഠങ്ങൾ സ്വന്തമാക്കി.

പ്രശസ്ത മജീഷ്യൻ പി.സി. സർക്കാർ ജൂനിയർ കേരളം സന്ദർശിച്ചതാണ് പ്രദീപ് കുമാറിന്റെ ജീവിതത്തിലെ ട്വിസ്റ്റ്. പി.സി. സർക്കാർ ജൂനിയറിന് കേരളത്തിലെ മാന്ത്രികർ വിരുന്നൊരുക്കിയ സദസിൽ പ്രദീപ് കുമാറിനും ഒരു അവസരം ലഭിച്ചു. പി.സി. സർക്കാർ ജൂനിയറിന്റെ മുന്നിൽ അവസരം ലഭിച്ചപ്പോൾ അത് എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ച് ഒൻപതാം ക്ലാസുകാരനായ പ്രദീപ് കുമാറിന് രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല. പി.സി. സർക്കാർ നൽകിയ നാണയത്തെ മൂർഖൻ പാമ്പാക്കി നൽകിയാണ് മാക്കിനോടുള്ള തന്റെ പ്രണയം പ്രകടിപ്പിച്ചത്. സംഗതി ബോധിച്ച പി.സി.സർക്കാർ ഓൾ ഇന്ത്യ മാജിക് സർക്കിളിൽ അംഗത്വവും നൽകി ആദരിച്ചു. ഇവിടെ നിന്നാണ് പ്രദീപ് കുമാർ എന്ന കുട്ടിയിൽ നിന്ന് നിലമ്പൂർ പ്രദീപ് കുമാർ എന്ന മജീഷ്യനിലേക്കുള്ള വളർച്ച. പിന്നീട് മായാജാല ലോകത്തെ കാരണവരായ വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തിൽ ഗുരുമുഖത്ത് നേരിട്ട് മായാജാലലോകത്തെ പല വിദ്യകളും സ്വായത്തമാക്കി. നിലമ്പൂർ പ്രദീപ് കുമാറെന്ന മജീഷ്യനെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കായിരുന്നു നമ്പൂതിരിപ്പാടിന്റെ ശിക്ഷണമെന്ന് നിലമ്പൂർ പ്രദീപ് കുമാർ ഓർക്കുന്നു.

മാജിക് ലോകത്തെ വിസമയമാണ് ഫയർ എസ്‌കേപ്പ്. കാണികളുടെ അമ്പരപ്പിന്റെ മുൾമുനയിൽ നിർത്താനും ഒരു മജീഷ്യൻ എന്ന നിലയിൽ കഴിവ് ജനങ്ങളുടെ മുന്നിൽ പ്രകടിപ്പിക്കാനും കഴിയുന്ന ഒരു വിദ്യ കൂടിയാണ് ഫയർ എസ്‌കേപ്പ് . സാധാരണരീതിയിൽ ചങ്ങലകൾ കൊണ്ട് ബന്ധിച്ച് മജീഷ്യനെ വൈക്കോൽ കൂനയ്ക്കുള്ളിലാക്കി തീ കൊളുത്തുകയും അതിൽ നിന്ന് രക്ഷപ്പെട്ട് വരുകയും ചെയ്യുന്നതാണ് സാധാരണ കണ്ടു വരുന്ന ഫയർ എസ്‌കേപ്പ്. എന്നാൽ നിലമ്പൂർ പ്രദീപിന്റെ ' ഫയർ എസ്‌കേപ്പ് ' ഒരു സംഭവം തന്നെയാണ്.

കോഴിക്കോട് മുതലക്കുളം മൈതാനത്തിന്റെ നടുവിൽ വൈക്കോൾ കൂന ഉയർന്നിട്ടുണ്ട്. മജീഷ്യനായ നിലമ്പൂർ പ്രദീപ് കുമാറിനെ ചങ്ങലകൾ കൊണ്ട് ബന്ധിച്ച് പടക്കങ്ങൾ ദേഹത്ത് ധരിപ്പിച്ച് 25 മൂർഖൻ പാമ്പുകളും 100 കരിന്തേളുകളും ഉള്ള പെട്ടിയിൽ മജീഷ്യനെ കയറ്റി പെട്ടി വലിയ ചങ്ങലകൾ കൊണ്ടും ബന്ധിക്കുന്നു. പ്രദീപ് കുമാർ ഇരിക്കുന്ന പെട്ടി ക്രെയിൻ ഉപോഗിച്ച് വൈക്കോൽ കൂനയിലേക്ക് ഇറക്കി വച്ച് തീ കൊളുത്തുന്നു. വൻശബ്ദത്തോടെ പടക്കങ്ങൾ പൊട്ടുന്നതിനിടയിൽ തനിക്കൊപ്പം കൂട്ടിലടച്ച പാമ്പുകളെയും തേളുകളുകളെയും ബാഗിലാക്കി വേഷം മാറി ജനങ്ങളുടെ ഇടയിലേക്ക് വരുന്ന രീതിയിലാണ് നിലമ്പൂർ പ്രദീപ് കുമാറിന്റെ 'ഫയർ എസ്‌കേപ്പ് '. സാധാരണയിൽ നിന്ന് വ്യത്യസ്തമായതുകൊണ്ട് ' സൂപ്പർ ഫയർ എസ്‌കേപ്പ് എന്ന പേരാണ് പ്രദീപ് ഇതിനു നൽകിയത്. ഫയർ എസ്‌കേപ്പ് അവതരിപ്പിക്കുന്ന മജീഷ്യന്മാർ സാധാരണ ഒറ്റയ്ക്ക് രക്ഷപ്പെടുന്നതാണ് പതിവ്. അതിൽ നിന്ന് വ്യത്യസ്തമായാണ് പ്രദീപ് കുമാറിന്റെ അവതരണം.

മാജിക് കലാകാരന്മാരുടെ മറ്റൊരു തുറുപ്പ് ചീട്ടാണ് ഹ്യൂമൺ വിഷ്വൽ കട്ടിങ്. മറ്റു മ്ാന്ത്രികർ സഹായിയെ രണ്ടായി മുറിച്ചു കാണിക്കുമ്പോൾ, മാന്ത്രികനായ പ്രദീപ് കുമാറിനെ തന്നെ മുറിച്ച് മാറ്റിയാണ് കാണികളുടെ കൈയടി നേടുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായി ചിന്തിക്കുന്നതു തന്നെയാണ് മറ്റു മാന്ത്രികരിൽ നിന്ന് പ്രദീപിനെ വ്യത്യസ്തനാക്കുന്നത്. പ്രദീപിന്റെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ ജാലവിദ്യകൾ ഉൾപ്പെടുത്തി മാജിക് ഇന്ത്യ എന്ന കളർഫുൾ മാജിക് ഷോ ആയിരക്കണക്കിന് വേദികളെയാണ് ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയത്. ' രണ്ടു ദിവസം കൊണ്ട് എല്ലാ വിദ്യകളും പഠിക്കണമെന്ന മനോഭാവവുമായി വരുന്നവരാണ് പുതിയ തലമുറയിലുള്ളതെന്ന പരാതി നിലമ്പൂർ പ്രദീപ് കുമാറിനുണ്ട്. മാന്ത്രികകല പഠിക്കാൻ ആദ്യം വേണ്ടത് സമർപ്പണമാണ്. ഏതെങ്കിലും ചില വിദ്യകൾ തട്ടിക്കൂട്ടി പഠിച്ച് റിയാലിറ്റി ഷോകളിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് പല 'പുതിയ' മാന്ത്രികരുടേയും ലക്ഷ്യമെന്നും നിലമ്പൂർ പ്രദീപ് കുമാർ പറയുന്നു.

അമേരിക്കയിലെ ഇൻർനാഷണൽ ബ്രദർഹുഡ് ഓഫ്  മജീഷ്യൻ സംഘടനയിലെ വിശിഷ്ടാംഗത്വവും , വാഴക്കുന്നൻ അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേറള സാംസ്‌കാരിക പരിഷത്തിന്റെ അവാർഡ് എന്നിവ നിലമ്പൂർ പ്രദീപ് കുമാറെന്ന മജീഷ്യന്റെ കഴിവിന് ലഭിച്ച അംഗീകാരങ്ങളാണ്. മാന്ത്രികകല പഠിക്കാനുള്ള ഒരുക്കത്തിലാണ് നിലമ്പൂർ പ്രദീപ് കുമാറിന്റെ മകൻ സാഗർ പ്രദീപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP