സിനിമാ ടിക്കറ്റുകൾ ബ്ലാക്കിന് വിറ്റ് തുടങ്ങിയ അധോലോക ജീവിതം; കൊന്നും കൊടുത്തും വളർന്നത് പനപോലെ; പൊലീസുകാരന്റെ മകൻ വളർന്നതുകൊടും ക്രിമിനലായി; മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനായതോടെ എല്ലാം അട്ടിമറിഞ്ഞു; കോടികൾ ആസ്തിയുണ്ടായിരുന്ന ഡി കമ്പനി പാപ്പരായി; അഭയം നൽകിയിട്ടും സമ്മതിക്കാത്ത പാക്കിസ്ഥാൻ ഒടുവിൽ കൈവിട്ടു; കരിമ്പട്ടികയിൽ പെടുത്തിയപ്പോൾ ദാവൂദിന്റെ ആസ്തി മരവിപ്പിച്ചും നടപടി; ദാവൂദിന് ഇപ്പോഴും സുഖവാസം പാക് മണിമേടകളിൽ

മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ഇന്ത്യയുടെ അധോലോക നായകൻ! മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ. പാക്കിസ്ഥാൻ തണലിൽ സുഖ വിശ്രമം കൊള്ളുമ്പോഴും ഇന്ത്യ സദാ നിരീക്ഷിച്ച വ്യക്തിത്വം. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് പാക് ഭരണകൂടം സമ്മതിക്കുമ്പോൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ വിജയം കൂടിയാണിത്.
കടലോരത്തുള്ള കിഫ്റ്റണിലെ സൗദി മോസ്‌കിന് സമീപമുള്ള വൈറ്റ് ഹൗസ് എന്ന മേൽവിലാസം അടക്കം പുറത്ത് വിട്ടാണ് പാക് സർക്കാർ രംഗത്തെത്തിയത്. ദാവൂദ് അടക്കം രാജ്യത്ത് ഭീകരപ്രവർത്തനം നടത്തുന്ന നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചാണ് പാക് സർക്കാരിന്റെ നടപടി. എഫ്.എ.ടി.എഫ് കരിമ്പട്ടികിയിൽ ഉൾപ്പെടുത്തിയതോടെയാണ് ദാവൂദിന് കരുക്കാകുന്നത്. ആരാണ് ഈ ദാവൂദ്. എങ്ങനെയാണ് ദാവൂദെന്ന ഡോണിന്റെ ഉദയം!
ദാവൂദ് കസ്‌ക്കർ ഇബ്രാഹീം! ഇന്ത്യയിൽ ഇന്ന് ഏറ്റവും വെറുക്കപ്പെട്ടവരുടെ പേര് ചോദിച്ചാൽ ആദ്യ പത്തിൽ വരും ഈ അധോലോക നായകൻ.. മുംബൈ സ്‌ഫോടന പരമ്പരകൾ അടക്കം നൂറുകണക്കിന് ജീവന് ഉത്തരം പറയേണ്ട ക്രൂരൻ. ഇന്ന് ഇതാണ് ഇമേജ് എങ്കിലും ഒരു കാലത്ത് അതൊന്നുമായിരുന്നില്ല. ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും, ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും, ഹിന്ദിസിനിമാ ലോകത്തെ ഉള്ളം കൈയിൽ എടുത്ത് അമ്മാനമാടുകയും ചെയ്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു, ഇന്ന് ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായി അറിയപ്പെടുന്ന,
ദാവൂദ് ഇബ്രാഹീമിന്. 70കളുടെ അവസാനം മുതൽ 90കളുടെ തുടക്കം വരെ ബോംബെ എന്ന മഹാനഗരത്തെ നിയന്ത്രിച്ചിരുന്നത് ദാവൂദ് കസ്‌ക്കർ ഇബ്രാഹീം എന്ന അധോലോക നായകൻ തന്നെയായിരുന്നു. 93ലെ മുംബൈ സ്‌ഫോടനത്തിൽ പ്രതിചേർക്കപ്പെട്ട് രാജ്യം വിട്ട ദാവൂദ് പാക്കിസ്ഥാൻ ഗവൺമെന്റിന്റെ സംരക്ഷണയിലും ശരിക്കും വിലസിയാണ് ജീവിച്ചത്. മുംബൈ വിട്ട് കറാച്ചി കേന്ദ്രീകരിച്ച് പുതിയ അധോലോകം കെട്ടിപ്പെടുത്ത് ഡി കമ്പനി ലോകത്തിന് ഭീഷണിയായി. എന്നാൽ ഇപ്പോൾ അങ്ങേയറ്റം ശോചനീയമായ വാർത്തകളാണ് ഡി കമ്പനിയെകുറിച്ച് പുറത്തുവരുന്നത്. ദാവൂദ് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി വരുന്നത്. ഇതിനിടെ ഡി കമ്പനി പിളർന്നുവെന്നും പൊളിഞ്ഞുവെന്നും വാർത്തകൾ വന്നു. 300 ബില്യൺ ഡോളർ ആസതിയുള്ള ലോകമെമ്പാടും സ്വത്തുക്കൾ ഉണ്ടായിരുന്നു ഡി കമ്പനി ഇന്ന് പൊളിഞ്ഞ് പാപ്പരായിരിക്കയാണ്.
കറാച്ചിയിൽ വെച്ച് ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചുവെന്ന് ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹജാബിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പാക് അധികൃതരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. ദാവൂദിന്റെ പേഴ്‌സൺ സ്റ്റാഫ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതർ ക്വറന്റീനിലാക്കിയിട്ടുണ്ട്. കറാച്ചിയിലെ സൈനിക ആശുപത്രിയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഇന്ന് ന്യൂസ് എക്സ് ചാനൽ ദാവൂദ് മരിച്ചെന്ന വാർത്ത റിപ്പോർട്ടു ചെയ്തത്.
കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്‌സ് റിപ്പോർട്ടിൽ പറയുന്നു.2003ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ പേരിൽ ദാവൂദ് ഇപ്പോൾ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡ് ക്രമിനലുകളിൽ മൂന്നാം സ്ഥാനത്തായിരുന്നു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.
സിനിമാ ടിക്കറ്റ് ബ്ലാക്കിൽ വിറ്റ് തുടക്കം
അതിശയമെന്നു പറയട്ടെ, ലോകത്തിലെ എല്ലാ അധോലോക നയാകരുടെയും കഥകൾ ഏതാണ്ട് ഒരുപോലെയാണ്. ലോകത്തിന്റെ ഏറ്റവും വലിയ അധോലോക നായകരായി കണക്കാക്കുന്ന ലക്കി ലൂസിയാനോയും കപ്പോണുംതൊട്ട് ദാവൂദ് ഇബ്രാഹീമും ഛോട്ടാരാജനും നമ്മുടെ കാരിസതീശനും കരടി മനോജുംവരെയുള്ളവരുടെ 'ആത്മകഥ' ഏകദേശം ഒരുപോലെയാണ്! സിനിമാ തിയറ്ററുകളിൽ ബ്‌ളാക്കിന് ടിക്കറ്റ് വിറ്റ് തുടക്കം, പിന്നെ രാഷ്ട്രീയക്കാർക്കുവേണ്ടിയും പ്രാദേശിക ദിവ്യന്മാർക്കുവേണ്ടിയും അല്ലറച്ചില്ലറ അടിപിടികൾ. ക്രമേണ തർക്കങ്ങളിൽ മധ്യസ്ഥരായി ജനകീയസ്വഭാവം കൈവരിക്കും. ഓരോ രാജ്യത്തെയും സാഹചര്യവും ഭൂമിശാസ്ത്രവുമനുസരിച്ച് മദ്യവും മയക്കുമരുന്നും മണലും വിലകുറച്ച് എത്തിക്കുന്നു. അൽപകാലം കഴിയുമ്പോൾ കുടംതുറന്ന് ഭൂതം പുറത്തുചാടും. ഭരണകൂട തിന്മകളിൽനിന്ന് ജനങ്ങളെ 'സഹായിച്ച്' തുടങ്ങിയവർ കണ്ണിൽചോരയില്ലാത്ത ഗാങ് ലീഡർമാരാവുന്നു. ഇറ്റലിയിലെ സിസിലി ദ്വീപിൽ ജനങ്ങളെ 'സഹായിച്ച്'തുടങ്ങി ആഗോളവ്യാപകമായ മാഫിയകളെപോലെ അവർ പെട്ടെന്ന് സമാന്തര ഭരണകൂടമാകുന്നു. നമ്മുടെ ദാവൂദ് കസ്‌ക്കാർ ഇബ്രാഹിം എന്ന സുന്ദര വില്ലനും സംഭവിച്ചത് അതുതന്നെയാണ്.
1958 ഡിസംബർ ഇരുപത്തി ഏഴിന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ ഒരു പൊലീസ് കോൺസ്റ്റബിളിന്റെ മകനായി യാതൊരു ക്രിമനൽ പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ ജനിച്ച ദാവൂദ് പിന്നീട് ഡി കമ്പനി എന്ന ലോകം കണ്ട കുപ്രസിദ്ധമായ
ഗ്യാങ്ങിന്റെ അധിപനായത് ചരിത്രം. ദാവൂദിന്റെ പിതാവ് ഇബ്രാഹിം കസ്‌കർ മുംബൈ ക്രൈ ബ്രാഞ്ചിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു.
അവരുടെ ജന്മദേശം രത്‌നഗിരി ജില്ലയിൽ ആയിരുന്നെങ്കിലും ജോലി മുംബൈയിൽ തന്നെയായിരുന്നു. ചെറുത്തിലേ പഠിക്കാൻ യാതൊരു താൽപ്പര്യവും ഇല്ലാത്ത കുട്ടിയായിരുന്നു ദാവൂദ്. തെരുവിൽ കുട്ടി ഗ്യാങ്ങുമായി അടിപിടികളിലാണ് ക്രിമനൽ പ്രവർത്തനങ്ങളുടെ തുടക്കം. ബാപ്പ ഒന്നിനും പണം കൊടുക്കാതായതോടെ ദാവൂദിന്റെ കൗമാരക്കൂട്ടം പണം കണ്ടെത്താൻ
സാർവലൗകിമായി ക്രിമിനൽ സംഘങ്ങൾ ഉപയോഗിക്കുന്ന ആ വഴിതന്നെ
തെരഞ്ഞെടുത്തു. സിനിമാ ടിക്കറ്റ് ബ്ലാക്കിൽ വിൽക്കൽ. അങ്ങനെ വിറ്റുനടന്ന ദാവൂദ് പിൽക്കാലത്ത് ബോളിവുഡ്ഡിന്റെ അവസാനവാക്കായെന്നതും ചരിത്രം.
സ്മഗളിങ്ങിന്റെ സുവർണ്ണകാലമായിരുന്നു അത്. വിദേശത്തുനിന്ന് കപ്പലിലും ലോഞ്ചിലുമായി വരുന്ന ഇലട്രോണിക്ക് സാധനങ്ങൾ കടത്തിയും അടിച്ചുപൊളിക്കാനുള്ള പണം ദാവൂദ് സംഘം കണ്ടെത്തി. ഇതൊക്കെ നടക്കുന്നത് ദാവൂദിന് വെറും 16-17 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആണെന്ന് ഓർക്കണം. പത്തൊമ്പതാമത്തെ വയസ്സിൽ ദാവൂദിന്റെ ഗ്യാങ്ങും അന്നത്തെ മുംബൈയിലെ കിരീടം വെക്കാത്ത രാജാവ് ഹാജി മസ്താന്റെ ഗ്യാങ്ങും തമ്മിൽ ഒരു വലിയ ഗ്യാങ് വാർ നടന്നു .. പണി കൊടുക്കുന്നതിൽ അഗ്രഗണ്യനായിരുന്ന ഹാജി മസ്താൻ ദാവൂദിനിട്ടു നല്ലൊരു പണിയാണ് ഒരുക്കി വെച്ചത് .
കിരീടത്തിലെ തിലകനെപ്പോലെ ഒരു പിതാവ്
ഹാജി മസ്താന്റെ വലിയ ഒരു തുകയുമായി ഒരു വാഹനം ബോംബേയിലൂടെ വരുന്നത് വിവരം കിട്ടിയ ദാവൂദും സംഘവും മസ്താന് പണി കൊടുക്കാൻ ആ പണം കൊള്ള ചെയ്തു .. എന്നാൽ അത് മസ്താന്റെ പണമായിരുന്നില്ല .മെട്രോപൊളിറ്റൻ ബാങ്കിന്റെ പണമായിരുന്നു .. ബോംബെ കണ്ട ഏറ്റവും വലിയ റോബറിയിൽ ദാവൂദ് പിടിക്കപ്പെട്ടു .. അതേ നഗരത്തിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന പിതാവിന്റെ അവസ്ഥ തിലകന്റെ കിരീടത്തിലെ അവസ്ഥയായിരുന്നു .. ഒരു കേസിൽ ദാവൂദിനെ പിടിച്ചപ്പോൾ നഗരത്തിലൂടെ ബെൽറ്റ് കൊണ്ടടിച്ചു പിതാവ് കസ്‌കർ ദാവൂദിനെ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് . ദാവൂദിനെ തന്നെപ്പോലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആക്കണം എന്നായിരുന്നുത്രേ പിതാവിന്റെ ആഗ്രഹം. പക്ഷേ ദാവൂദ് മൂലം ആ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും അധോലോകത്തിൽ എത്തിപ്പെടുകയാണ് ഉണ്ടായത്. ആദ്യകാലത്ത് ഇദ്ദേഹത്തിന്റെ മകൻ എന്നപേരിൽ ബോംബെ പൊലീസ് പല കുറ്റകൃത്യങ്ങളിൽനിന്നും താക്കീത് നൽകി കേസ് എടുക്കാതെ ദാവൂദിന്റെ വിട്ടിരുന്നു. പിന്നെ ദാവൂദ് പൊലീസിനുപോലും ഭീഷണിയായി.
ഹതാശനായ പിതാവ് പക്ഷേ ഒരിക്കലും ദാവൂദിന് ഒപ്പം നിന്നില്ല. (പക്ഷേ ചരിത്രത്തിന്റെ കാവ്യനീതി അവിടെയും തീരുന്നില്ല. ആ പിതാവിന്റെ കണ്ണീരിന്റെ വില ദാവൂദ് പിന്നീടായിരിക്കണം അറിഞ്ഞിട്ടുണ്ടാവുക. കാരണം ദാവൂദിന്റെ കോടികളുടെ സ്വത്തുക്കളുടെ അനന്തരാവകാശിയായ ഏക മകൻ എല്ലാ ഉപേക്ഷിച്ച് ആത്മീയ വഴിയിലേക്ക് നീങ്ങി!)
എല്ലാ അധോലോക നായകർക്കും ഒരു ഗോഡ് ഫാദർ ഉണ്ടാകും. നമ്മുടെ ദാവൂദിന് അത് ആദ്യകാലത്തെ ശത്രു ഹാജിമസ്താൻ തന്നെയായിരുന്നു. അധോലോക പ്രവർത്തനങ്ങൾ ഒക്കെ ഉണ്ടെങ്കിലും ബോംബെയിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനാതിരുന്നു മസ്താൻ. മസ്താനില്ലാതെ ബോംബെയിൽ നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ദാവൂദ് മസ്താനുമായി അടുത്തു .ഒരു വിശ്വസ്തനെ കിട്ടിയ മസ്താൻ പതിയെ സാമൂഹ്യ സേവന മേഖലകളിലേക്ക് തിരിഞ്ഞു .എന്നാലും ദാവൂദിന് നേരിടേണ്ടിയിരുന്നത് മസ്താനെക്കാൾ വലിയ എതിരാളിയെയായിരുന്നു .കരിംലാല പുഷ്തൂൺ എന്ന അഫ്ഗാനിയുടെ പത്താൻ ഗ്യാങ് .ബോംബയിലെ വലിയ ഒരു പ്രദേശത്തിന്റെ അധിപനായിരുന്ന കരിം ലാലയും ജനപ്രിയരായിരുന്നു .പോരാത്തതിന് കൊല്ലാനും ചാകാനും കൂടെ നിൽക്കുന്ന പത്താൻ ബോയ്‌സ് എന്ന അതി ശക്തമായ ഗുണ്ടാപ്പടയും .കരിംലാലക്ക് സിനിമ രാഷ്ട്രീയ മേഖലയിലൊക്കെ വൻ പിടിപാടുണ്ടായിരുന്നു .മസ്താന്റെ സാമ്രാജ്യത്തിന്റെ അധിപനെന്ന വഴി ദാവൂദും ബോംബയോളം വളർന്നു.
ചോരയിൽ കുളിച്ച് മുംബൈയുടെ പേടി സ്വപ്നമായി
ഗുണ്ടാ സംഘങ്ങളുടെ കൈയിൽ തോക്കുകൾ സാർവത്രികമായത് ദാവൂദ് ഗ്യാങ്ങിന്റെ വരവോടെയാണ്. ഏത് ആംഗിളിൽനന്നും വെടിവെക്കാൻ കഴിയുന്ന ഷാർപ്പ് ഷൂട്ടറായിരുന്നു ദാവൂദ് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നത്. കരിലാല ഗ്യാങുമായുള്ള പോരാട്ടത്തിൽ ദാവൂദിനെ തുണച്ചത് ഈ ആയുധ ശേഖരത്തിലെ മികവ് ആയിരുന്നു.
നിരന്തര ഗ്യാങ് വാറുകൾക്കൊടുവിൽ ദാവൂദിനൊപ്പം ചെറുപ്പം തൊട്ടേ എല്ലാ ഹറാം പിറപ്പുകൾക്കും വലം ചാരി നിന്ന സഹോദരൻ സാബിർ ഖാൻ കരിംലാലയുടെ പത്താൻ ഗ്യാങ്ങുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ,ദാവൂദ് ഭാഗ്യത്തിന് ജീവനോടെ രക്ഷപ്പെട്ടു . സഹോദരന്റെ മരണം ദാവൂദിനെ ഞെട്ടിച്ചു. അയാൾ പ്രതികാരദാഹിയായി. ഈ മരണത്തിനുശേഷമാണ് ദാവൂദ് കണ്ണിൽച്ചോരയില്ലാത്ത കൊലപാതികിയായതെന്നാണ് മുംബൈ അധോലോകത്തിന്റെ ചരിത്രം എഴുതിയ രഞ്ജിത്ത് നോഹർ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് കണ്ടത് മുംബൈ കണ്ട രക്ത രൂക്ഷിതമായ ഗ്യാങ് വാർ ആയിരുന്നു .ഗ്രാൻഡ് റോഡിൽ ദാവൂദും സംഘവും പത്താൻ ഗ്യാങ്ങുമായി നേരിട്ട് ഏറ്റുമുട്ടി കരിംലാലയുടെ മകൻ സമദ് ഖാന്റെ ജീവനെടുത്തു . ഭയന്നുപോയ കരിംലാല പതിയെ കച്ചവടവുമായി ഒതുങ്ങി കൂടി .പിന്നെ ബോംബൈ ദാവൂദിന്റെ കയ്യിലായി. ..അയാൾ രൂപീകരിച്ച ഡി കമ്പനി എന്ന പേര് മതിയായിരുന്നു മധ്യേഷ്യയും ആഫ്രിക്കൻ പ്രദേശങ്ങൾ വരെയും കുറ്റകൃത്യങ്ങൾക്ക് വഴി ഒരുക്കാൻ .
സിനിമ, ക്രിക്കറ്റ്, വാതുവെപ്പ്, സ്വർണ്ണക്കടത്ത്
1980 മുതലുള്ള മുംബൈയുടെ ചരിത്രം എന്നാൽ അവിടെ ദാവൂദ് ഇല്ലാതെ ഒരു കാര്യവും നടക്കില്ല എന്നായി. അക്ഷരാർഥത്തിൽ കിരീടം വെക്കാത്ത രാജാവായി മാറി ദാവൂദ്. മുബൈയിലെ റിയൽ എസ്റ്റേറ്റ് തർക്കങ്ങൾ തൊട്ട് സിനിമാ നിർമ്മാണംവരെ തീരുമാനിക്കുക ഡി കമ്പനിയാണ്. സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും മയക്കുമരുന്നിന്റെയും കള്ളക്കടത്തായിരുന്നു ഡി കമ്പനിയുടെ മറ്റൊരു പ്രധാന വരുമാനമാർഗം. അതിനായി ദാവൂദിന് അന്താരാഷ്രട ബന്ധങ്ങൾ ഉണ്ടായി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഡി കമ്പനിക്ക് നിക്ഷേപം ഉണ്ടായി.
അക്കാലത്ത് മുബൈയിലെ സിനിമാ വ്യവസായത്തെ നിയന്ത്രിച്ചിരുന്നത് ഡി കമ്പനിയായിരുന്നു. ദാവൂദിന്റെ മണിയറയിൽ എത്താൻ സുന്ദരിമാരായ നടികൾ മൽസരിച്ചു. ദാവൂദിനൊപ്പം ക്രിക്കറ്റ് കാണാനും സിനിമാ താരങ്ങളുടെ വൻ നിരയായിരുന്നു. ഈ സമയത്തൊക്കെ നിരവധി ക്രിമിനൽ കേസുകൾ ദാവൂദിനെതിരെ ഉണ്ടായിരുന്നെന്ന് ഓർക്കണം. പൊലീസിന്റെയും ഭരണകർത്താക്കളുടെയും നിരന്തരമായ അലംഭാവം തന്നെയാണ് ഈ ക്രിമനിലിനെ പനപോലെ വളർത്തിയത്.
എതിർക്കാത്തവർ വെടിയുണ്ടക്ക് ഇരയായി. എത്രയോ നിർമ്മാതാക്കൾ ഫീൽഡ് ഔട്ട്
ആയി. കാസറ്റ് രാജാവ് ഗുൽഷൻകുമാറിന്റെ വധം ഉദാഹരണം. വന്നുവന്ന് ഡി കമ്പനി പറയുന്ന നടന്മാരും നടിമാരുമൊ ബോളിവുഡ്ഡിൽ അഭിനയിക്കൂ എന്നായി. മിക്ക സിനിമകളുടെ ഫിനാസൻസർമാരും ഇതേ ടീം തന്നെ. തങ്ങളുടെ കള്ളക്കടത്ത് മയക്കുമരുന്ന് ബന്ധങ്ങളൊക്കെ മറികടക്കാനായി വ്യവസായികളുടെ വേഷമിട്ട് ഡി കമ്പനി മാന്യതയും നേടി. ബോളിവുഡ് നടിമാർ ദാവൂദിന്റെ ഒരു ദൗർബല്യവും ആയിരുന്നു.
മന്ദാകിനി തൊട്ട് അനിതാഅയൂബ് വരെ
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ബോളിവുഡ് മസാല ചിത്രങ്ങൾക്ക് സമമാണ് മുംബൈ അധോലോക നായകന്മാരും ബോളിവുഡ് സുന്ദരികളും തമ്മിലുള്ള ബന്ധം. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുമ്പോൾ അധോലോക നായകന്മാരുടെ ഇരുണ്ട ജീവിതത്തിന്റെ ഭാഗമാകുകയും ഒടുവിൽ സിനിമയിൽ നിന്നുതന്നെ അപ്രത്യക്ഷമാകുകയും ചെയ്ത നടിമാർ അനവധിയാണ്. 90 കളിൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച കഥകളിൽ സാക്ഷാൽ ദാവൂദ് ഇബ്രാഹീമിന്റെ നായികയായിരുന്നു സൂപ്പർ നായികയായിരുന്ന മന്ദാകിനി. രാം തേരി ഗംഗാ മൈലി പോലെയുള്ള ചിത്രങ്ങളിൽ നായികയായിരുന്നു മന്ദാകിനി 1994 ൽ അധോലോക നായകനൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതായിരുന്നു കഥകൾക്ക് ആധാരം. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം മുംബൈയിൽ താമസമാണ് ഇവർ.
2017ൽ ഉണ്ടായ ഹൃദയാഘാതമാണ് ദാവൂദിനെ പൂർണ്ണമായും തകർത്തത്. അന്നുതൊട്ട് തീർത്തും രോഗിയാണ് ഈ 64കാരൻ.കാലിലുണ്ടായ വ്രണത്തെത്തുടർന്ന് നേരത്തെ ദാവൂദ് ചികിത്സയിലായിരുന്നു. ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാൻ ബുദ്ധിമുട്ടുകയാണെന്നും സൂചനയുണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാൽ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്. സ്ഥിരമായി താവളങ്ങൾ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാക്കിസ്ഥാനിലാണുള്ളതെന്നും പാക്കിസ്ഥാൻ ഏജൻസികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സംഘനയ്ക്ക് തെളിവ് നൽകിയിരുന്നു. എന്നാൽ ദാവൂദ് ഇബ്രാഹിം ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന വിവരങ്ങൾ പുറത്ത് വിടാൻ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല.മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ഒരു ദേശീയ ചാനൽ ഇതിന് മുൻപ് പുറത്ത് വിട്ടിരുന്നു. ഒളികാമറ ഓപ്പറേഷനിലൂടെ നടത്തിയ അന്വേഷണത്തിലാണ് ദാവൂദിന്റെ പാക്കിസ്ഥാനിലുള്ള വീടിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്.
ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റൺ, കറാച്ചി എന്നാണെന്ന് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കറാച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റൺ. സിന്ധിലെ മുൻ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ എന്നിവർക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്.വിവിധ പേരുകളിലാണ് ദാവൂദ് ഇക്കാലമത്രയും അറിയപ്പെട്ടിരുന്നത്. ദാവൂദ് ഇബ്രാഹിം എന്നതിന് പുറമെ, ഷെയ്ഖ് ഇബ്രാഹിം, അസീസ് ദിലീപ്, ദൗദ് ഹസൻ ഷെയ്ഖ് ഇബ്രാഹിം കസ്‌കർ, ദാവൂദ് ഇബ്രാഹിം മേമൻ, ദാവൂദ് സബ്രി, കസ്‌കർ ദാവൂദ് ഹസൻ, ഷെയ്ഖ് മുഹമ്മദ് ഇസ്മയിൽ അബ്ദുൾ റഹ്മാൻ, ദാവൂദ് ഹസൻ ഷെയ്ഖ് എന്നിവ അധോലോക നായകന്റെ വ്യാജപ്പേരുകളിൽ ചിലതാണ്.
ഏറ്റവും ഒടുവിലായി കഴിഞ്ഞ മൂന്നുവർഷമായി ദാവൂദ് മൈബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപിൽ മുഴുവൻ സമയവും പാക്കിസ്ഥാൻ തീരസേനയുടെ കാവലിലുള്ള ദാവൂദിന്റെ രഹസ്യ സങ്കേതം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇന്ത്യ പാക്ക് അതിർത്തിയിൽ ഉൾപ്പെടെ സുരക്ഷാച്ചുമതല നിർവഹിക്കുന്ന അർധസൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ മേൽനോട്ടത്തിൽ ദാവൂദിനു സുരക്ഷ ഒരുക്കി കൊണ്ട് ദാവൂദ് പാക്ക് മണ്ണിൽ ഇല്ലെന്ന നിലപാട് രാജ്യാന്തര വേദികളിൽ ഉയർത്തുകയായിരുന്നു പാക്കിസ്ഥാൻ ഇതു വരെ.
അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറുകൾക്കകം ദാവൂദിനു കടൽ മാർഗം ദുബായിൽ എത്താൻ തയാറാക്കിയ രക്ഷാമാർഗവും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പാക്ക് ചാരസംഘടനയിലെ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ദാവൂദുമായി ബന്ധപ്പെടാൻ അനുവാദമുണ്ടായിരുന്നുള്ളു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഉപഗ്രഹഫോണിൽ പ്രത്യേക ഫ്രീക്വൻസിയിലാണ് ഇവർ ദാവൂദുമായി ആശയവിനിമയം നടത്തുന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകൾ ദാവൂദിനെ വധിക്കാൻ നടത്തിയ ശ്രമം പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് വിഫലമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍