Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീഡിയോ കോളിനിടെ പാക് ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ പ്രചരിച്ചത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നല്ലെന്ന് നിഷേധിച്ചതോടെ നോട്ടപ്പുള്ളിയായി; പാക് വിദേശമന്ത്രാലയത്തിലെ ഓഫീസിലെ കറങ്ങുന്ന കസേരയിലെ ടിക് ടോക് വീഡിയോ പ്രശസ്തിയിലേക്കുള്ള ടിക്കറ്റായി; ഇമ്രാൻ ഖാനുമൊപ്പമുള്ള ചിത്രം കൂടി വന്നതോടെ താരപ്രഭയായി; ഒടുവിൽ പാക് മന്ത്രി ഷെയ്ക് റഷീദുമായുള്ള വീഡിയോ കോൾ പുറത്തുവന്നതോടെ വധഭീഷണിയും: ടിക് ടോക് താരം ഹരീം ഷായുടെ കഥ

വീഡിയോ കോളിനിടെ പാക് ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ പ്രചരിച്ചത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നല്ലെന്ന് നിഷേധിച്ചതോടെ നോട്ടപ്പുള്ളിയായി; പാക് വിദേശമന്ത്രാലയത്തിലെ ഓഫീസിലെ കറങ്ങുന്ന കസേരയിലെ ടിക് ടോക് വീഡിയോ പ്രശസ്തിയിലേക്കുള്ള ടിക്കറ്റായി; ഇമ്രാൻ ഖാനുമൊപ്പമുള്ള ചിത്രം കൂടി വന്നതോടെ താരപ്രഭയായി; ഒടുവിൽ പാക് മന്ത്രി ഷെയ്ക് റഷീദുമായുള്ള വീഡിയോ കോൾ പുറത്തുവന്നതോടെ വധഭീഷണിയും: ടിക് ടോക് താരം ഹരീം ഷായുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: ഹരീം ഷായെ ഓർമയില്ലേ? പാക്കിസ്ഥാന്റെ ടിക് ടോക് താരം. ഹരീം ഷായുടെ പേര് സോഷ്യൽ മീഡിയയിൽ കറങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. പാക് ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദിയുടെ സ്വകാര്യ വീഡിയോ പുറത്തുവന്നതോടെയാണ് ഹരീം ഷാ ലൈം ലൈറ്റിൽ വരുന്നത്. ഹരീമിന്റെ ട്വിറ്റർ അക്കൗണ്ട് എന്ന അവകാശപ്പെട്ട അക്കൗണ്ടിൽ നിന്ന് ഷഹീൻ അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നത് വലിയ വിവാദമായിരുന്നു. വീഡിയോ കോളിന് ഇടയിൽ ഷഹീൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. വീഡിയോ കോളിൽ ആദ്യം സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും, പിന്നാലെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചുവെന്നുമാണ് ട്വീറ്റ് ഷെയർ ചെയ്ത് ആരാധകർ പറഞ്ഞത്. എന്നാൽ ഇത് തന്റെ ട്വിറ്റർ അക്കൗണ്ട് അല്ലെന്ന് പറഞ്ഞ് ഹരീം ഷാ ഒഴിഞ്ഞിരുന്നു. നവംബറിലായിരുന്നു ഈ സംഭവമെങ്കിൽ, ഒക്ടോബറിൽ അതിനേക്കാൾ ഞെട്ടിക്കുന്ന സംഭവമുണ്ടായി.

ഒക്ടോബർ 22, 2019. പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിൽ ചിത്രീകരിച്ച ഒരു ടിക് ടോക് വീഡിയോ ഹരീം ഷാ ഷെയർ ചെയ്തു. ഹരീം ഷാ ഓഫീസിനകത്ത് ചുറ്റിനടക്കുന്നു. വിദേശകാര്യമന്ത്രിയുടെ കസേരയിലിരിക്കുന്നു. അങ്ങനെ ..പോരേ പൂരം. വീഡിയോ പോസ്റ്റ് ചെയ്ത് ശരവേഗത്തിൽ വൈറലായി. പിന്നാലെ വിവാദവും. വെറുതെയായില്ല ഒന്നും. 21 ലക്ഷം ഫോളോവേഴ്‌സാണ് ഹരീം ഷായ്ക്ക് ഇപ്പോഴുള്ളത്. വിദേശ മന്ത്രാലയത്തിലെ വീഡിയോ 15 ലക്ഷം തവണയാണ് ആളുകൾ കണ്ടത്. ഇതോടെ ഒരുസാധാരണ പെൺകുട്ടിക്ക് എങ്ങനെ ഇതുപൊലൊരു വമ്പൻ ഓഫീസിലേക്ക് പ്രവേശനം കിട്ടി എന്ന ചോദ്യം സോഷ്യൽ മീഡിയ ഉന്നയിച്ചു. ആ ടിക് ടോക് വീഡിയോ ഹരീം ഷായുടെ പ്രശസ്തിയിലേക്കുള്ള ടിക്കറ്റായിരുന്നു എന്ന് പറയേണ്ടതില്ല.

ആരാണ് ഹരീം ഷാ എന്ന് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു: ഞാൻ ഒരുസാധാരണ പെൺകുട്ടി മാത്രം. എന്തുചെയ്താലും അതെല്ലാം സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലുണ്ട്. ജിമ്മിലെ വർക്ക് ഔട്ട്, പാർക്കിലെ അലസനടത്തം, എല്ലാം ഹരീം ഷായുടെ ടിക് ടോക് അക്കൗണ്ടിൽ കാണാം.

ഖൈബർ പഖ്തൂൺക്വ പ്രവിശ്യ സ്വദേശിയാണ് ഹരീം ഷാ. ഇപ്പോൾ താമസം ഇസ്ലാമബാദിലും. മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്നുസഹോദരിമാരും മൂന്ന് സഹോദരന്മാരുമുണ്ട്. കോംപറ്റീറ്റീവ് റിലിജ്യണിൽ എംഫിൽ വിദ്യാർത്ഥി. വിവാദങ്ങൾ അത്ര പെട്ടെന്ന് വിട്ടുപോകുന്നിമില്ല. വിദേശ മന്ത്രാലയ ഓഫീസിലെ വീഡിയോയ്ക്ക് പുറമേ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയൊപ്പമുള്ള വീഡിയോയും ഇവർ ഷെയർ ചെയ്തിരുന്നു, അതോടെ ചോദ്യങ്ങൾ ഉയർന്നു, പാക്കിസ്ഥാനിലെ അധികാര കേന്ദ്രങ്ങളിൽ ഈ പെൺകുട്ടിക്ക് എങ്ങനെ ഇത്രയധികം സ്വാധീനം?

താൻ ഇമ്രാൻ ഖാനുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ ഹരീൻ ഷാ പറയുന്നത്. തന്റെ അമ്മായിമാരിൽ ഒരാൾ സെനറ്ററായിരുന്നു. അവരുടെ ഓഫീസിൽ പലവട്ടം പോയിട്ടുണ്ട്. പാക് പാർലമെന്റിന്റെ പ്രവർത്തനം പഠിക്കാനായിരുന്നു ആ സന്ദർശനങ്ങൾ. ഹരീമിന്റെ വീഡിയോകൾ കണ്ടാൽ, അവൾക്കൊപ്പം മറ്റൊരു പെൺകുട്ടിയെ കൂടി കാണാം. സിന്ദൽ ഖട്ടക്. ഉറ്റ ചങ്ങാതിയാണ്. ഈ 23 കാരിയും വിവാദങ്ങളുടെ കേന്ദ്രമാണ്. സിന്ദൽ ഖട്ടക്കിന്റെ ടിക് ടോക് അക്കൗണ്ട് ഒരിക്കൽ നിരോധിക്കുകയും ചെയ്തിരുന്നു. ഏറ്റവും അവസാനത്തെ വിവാദം, ഹരീമും സുഹൃത്തും പാക് റെയിൽവെ മന്ത്രി ഷെയ്ക് റഷീദിനെ വീഡിയോ കോൾ ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയാണ്. ഈ വീഡിയോ ഓൺലൈനിൽ ലീക്ക് ചെയ്തത് ഹരീമിന്റെ സുഹൃത്ത് തന്നെയാണ്. ഇതിനെ ചൊല്ലി ഹരീമിന് വലിയ തിരിച്ചടികളും നേരിട്ടു.

വീഡിയോ വന്നതിന് പിന്നാലെ ഹരീമിനും സുന്ദലിനും ഭീഷണി സന്ദേശങ്ങൾ എത്തി. ക്വാൻഡീൽ ബലൂച്ചിന്റെ അവസ്ഥ വരുമൈന്നാണ് ഭീഷണി. പ്രകോപനപരമായ വീഡിയോകൾ ഇറക്കിയതിനെ തുടർന്ന് ക്വാൻഡീലിനെ സഹോദരൻ ദുരഭിമാന കൊല നടത്തുകയായിരുന്നു. ഹരീമിന്റെയും സുന്ദലിന്റെയും ആർഭാട ജീവിതവും ആളുകൾ ചോദ്യം ചെയ്യുന്നു. ഫസ്റ്റ്് ക്ലാസിൽ യാത്ര ചെയ്യുന്നത് മുതൽ വിവിധ രാജ്യങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നതിന് വരെ വിമർശനമാണ്. എവിടെ നിന്നാണ് ഇവർക്ക് ഇത്രയും പണം എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.

അതേസമയം, തങ്ങളുടെ കുടുംബങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നാണ് സുന്ദൽ അവകാശപ്പെടുന്നത്. എന്നാൽ, ഹരീം ഷായ്ക്ക് കുടുംബത്തിന്റെ പിന്തുണയില്ല. അവർ തന്റെ ടിക് ടോക് വീഡിയോകൾ ഇഷ്ടപ്പെടുന്നില്ല.താൻ കുടുംബത്തെയല്ലാതെ മറ്റാരെയും ഗൗനിക്കുന്നില്ല. അവർ വളരെ കടുപ്പക്കാരാണ്. അവർ ഇതൊന്നും അംഗീകരിക്കില്ല, ഹരീം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP