Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറുപത് വർഷങ്ങൾക്ക് മുൻപ് വരെ നരഭോജികളായിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന ജനത; അമേരിക്കൻ വ്യവസായിയെ കൊന്നു തിന്നവർ എന്ന് വിശ്വസിക്കപ്പെടുന്ന ആദിമഗോത്രക്കാൻ; 1961-ൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത്, നരഭോജനം അവസാനിപ്പിച്ച ന്യു ഗിനിയയിലെ ഡാനി ഗോത്രത്തിന്റെ കഥ

അറുപത് വർഷങ്ങൾക്ക് മുൻപ് വരെ നരഭോജികളായിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന ജനത; അമേരിക്കൻ വ്യവസായിയെ കൊന്നു തിന്നവർ എന്ന് വിശ്വസിക്കപ്പെടുന്ന ആദിമഗോത്രക്കാൻ; 1961-ൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത്, നരഭോജനം അവസാനിപ്പിച്ച ന്യു ഗിനിയയിലെ ഡാനി ഗോത്രത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റേൺ ന്യു ഗിനിയയിലെ വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന ആദിമഗോത്ര വർഗ്ഗക്കാരാണ് ഡാനി വംശക്കാർ. അമേരിക്കൻ കോടീശ്വരനായ മൈക്കിൾ റോക്ക്ഫെല്ലറെ കൊന്നുതിന്നു എന്ന് വിശ്വസിക്കപ്പെടുന്ന നരഭോജികളുടെ പിന്മുറക്കാർ ഇന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് സാധാരണ ജീവിതം നയിക്കുകയാണ്. ഈ വംശക്കാരുടെ ചില അപൂർവ്വ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

സ്റ്റാൻഡേർഡ് ഓയിലിന്റെ സഹസ്ഥാപകനും അമേരിക്കയിലെ ഏറ്റവും ധനികമായ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നിന്റെ സ്ഥാപകനുമായ റൊക്ക്വെൽ സീനിയറുടെ കൊച്ചുമകനായ മൈക്കിൾ റോക്ക്ഫെല്ലറുടെ തിരോധാനത്തോടെ ഈ ഗോത്രവർഗ്ഗക്കാരെ പറ്റി ദുരൂഹമായ പല കഥകളും പരന്നിരുന്നു. ഡാനി വംശക്കാരുടെ ചിത്രങ്ങൾ പകർത്താനും അവരുടെ കരകൗശല വസ്തുക്കൾ ശേഖരിക്കുവാനും വേണ്ടിയായിരുന്നു മൈക്കിൾ ന്യു ഗിനിയയിൽ എത്തിയത്.

ഈ ഗോത്രവർഗ്ഗക്കാരുടേ ആവസസ്ഥലത്തിനടുത്തുള്ള തീരത്തുകൂടി കൊച്ചു തോണിയിൽ സഞ്ചരിക്കുമ്പോഴായിരുന്നു മൈക്കിൾ റോക്ക്വെല്ലിനെ കാണാതായത്. തന്റെ പിതാവിന്റെ , ആദിമകലകളുടെ മ്യുസിയത്തിലേക്കായി ഈ ഗോത്രവർഗ്ഗക്കാരുടെ തടിശില്പങ്ങൾ തേടിയാണ് 23 കാരനായ മൈക്കിൾ ഇവിടെ എത്തിയത്. കടലിൽ ഏറെ ദൂരം സഞ്ചരിച്ചശേഷം തോണിയേയും സഹയാത്രികനേയും ഉപേക്ഷിച്ച് മൈക്കിൾ തീരത്തേക്ക് നീന്തുകയായിരുന്നു. പിന്നീട് ആ യുവാവിനെ ആരും കണ്ടിട്ടില്ല. സമുദ്രത്തിൽ മുങ്ങി മരിച്ചതാണെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.

2014-ൽ കാൾ ഹോഫ്മാൻ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ഈ യുവാവ് നീന്തി കരയിലെത്തിയെന്നും നരഭോജികളായ അസ്മത് ഗോത്രവർഗ്ഗക്കാർ അദ്ദേഹത്തെ തടവിലാക്കി കൊന്നു തിന്നു എന്നതിന് തെളിവുകൾ ഉണ്ടെന്നുമുള്ള വാദം ഉയര്ന്നു വന്നത്. വളരെ അടുത്തിടപഴകുന്ന ഈ രണ്ട് ഗോത്രക്കാരും ഒരേ സ്ഥലത്താണ് താമസിക്കുന്നത്. മൈക്കിൾ റോക്ക്വെല്ലർ തീരത്തെത്തിയ ഉടനെ അസ്മത് ഗോത്രക്കാർ അദ്ദേഹത്തെ പിടികൂടുകയായിരുന്നു എന്നാണ് പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. മറ്റൊരു നരഭോജികളായ ഡാനി ഗോത്രക്കാരെ കുറിച്ച് 1938 വ്രരെ ആർക്കും അറിവുണ്ടായിരുന്നില്ല അമേരിക്കൻ സുവോളജിസ്റ്റ് റിച്ചാർഡ് ആർക്ക്‌ബോൾഡ്ഇവരെ വിമാനത്തിലിരുന്നാണ്! ആദ്യമായി കണ്ടുപിടിച്ചത്.

ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ചിത്രങ്ങളിൽ ഇവർ ശരീരം മുഴുവൻ വെള്ളി നിറം പൂശിയാണ് നിൽക്കുന്നത്. വലിയ മൂക്കുത്തികളും ലിംഗ കവചങ്ങളുമായാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ പ്രത്യക്ഷപ്പെട്ട ഒരാളുടെ കൈയിൽ ഒരു സിഗരറ്റുമുണ്ട്. മറ്റൊരാൾ അവരുടെ പൈതൃകോത്സവമായ ബാലീം ഉത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഏകദേശം 25,000 വരുന്ന ഡാനി ജനത ഒത്തുകൂടുന്നത് എല്ലാവർഷവും ഓഗസ്റ്റിൽ നടക്കുന്ന ഈ ഉത്സവത്തിനാണ്. സ്പാനിഷ് ഫോട്ടോഗ്രാഫർറോബെർട്ടോ പാസിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് വരെ ഇവർ നരഭോജികളായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് കൃസ്ത്യൻ മിഷിനറിമാർ വന്ന് ഇവരെ മതപരിവർത്തനം ചെയ്യുകയായിരുന്നു. ബഹുഭാര്യത്വമാണ് ഇവർ പിന്തുടരുന്നതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തം ഇപ്പോൾ പലർക്കും രണ്ട് ഭാര്യമാർ മാത്രമേയുള്ളു. മാത്രമല്ല ഭർത്താവ് മരിച്ച സ്ത്രീകൾ അവരുടെ വിരലുകൾ മുറിച്ചു കളയുന്ന പതിവുമുണ്ട്. ശത്രുക്കളെ കൊന്നു തിന്നാൽ ദൈവം പ്രസാദിക്കും എന്ന വിശ്വാസമാണ് ഇവരെ നരഭോജികളാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP