Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

മീറ്റർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന അച്ഛൻ; ചെറിയ ശമ്പളത്തിൽ മുന്നോട്ടു പോയത് അഞ്ച് പേരുടെ ജീവിതം; ഓട്ടോ ഓടിച്ചും ഗാനമേളകളിൽ പാടിയും കുടുംബത്തിനു കൈത്താങ്ങാകവേ എത്തിയ ഐഡിയ സ്റ്റാർ സിംഗർ വഴി പ്രശസ്തിയുടെ നിഴലിൽ; ഈ പ്രശസ്തി എത്തിച്ചത് ബിഗ് ബോസ് റിയാലിറ്റിയിലും; സ്വന്തം പെൺകുട്ടികളെ ആദ്യ ഭാര്യയിൽ നിന്ന് അഞ്ചര ലക്ഷം രൂപ കൊടുത്ത് വാങ്ങേണ്ടി വന്നു എന്ന് പറഞ്ഞതോടെ എത്തിയത് വിവാദത്തിൽ; എരിവ്കൂട്ടി സൂര്യയുടെ ഫെയ്‌സ് ബുക്ക് ലൈവും; ബിഗ് ബോസ് മത്സരാർത്ഥി സോമദാസിന്റെ കഥ

മീറ്റർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന അച്ഛൻ; ചെറിയ ശമ്പളത്തിൽ മുന്നോട്ടു പോയത് അഞ്ച് പേരുടെ ജീവിതം; ഓട്ടോ ഓടിച്ചും ഗാനമേളകളിൽ പാടിയും കുടുംബത്തിനു കൈത്താങ്ങാകവേ എത്തിയ ഐഡിയ സ്റ്റാർ സിംഗർ വഴി പ്രശസ്തിയുടെ നിഴലിൽ; ഈ പ്രശസ്തി എത്തിച്ചത് ബിഗ് ബോസ് റിയാലിറ്റിയിലും; സ്വന്തം പെൺകുട്ടികളെ ആദ്യ ഭാര്യയിൽ നിന്ന് അഞ്ചര ലക്ഷം രൂപ കൊടുത്ത് വാങ്ങേണ്ടി വന്നു എന്ന് പറഞ്ഞതോടെ എത്തിയത് വിവാദത്തിൽ; എരിവ്കൂട്ടി സൂര്യയുടെ ഫെയ്‌സ് ബുക്ക് ലൈവും; ബിഗ് ബോസ് മത്സരാർത്ഥി സോമദാസിന്റെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: ഐഡിയ സ്റ്റാർ സിംഗറോടെയാണ് സോമദാസ് എന്ന ഗായകനെ കേരളം ശ്രദ്ധിച്ചത്. ഒട്ടനവധി അവസരങ്ങളാണ് പിന്നീട് ഗായകൻ എന്ന നിലയിൽ സോമദാസിന് പിന്നീട് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പിലേക്ക് എത്തിയതോടെ സോമദാസ് വീണ്ടും വാർത്തകളിൽ ഇടം നേടി. ഗായകൻ എന്ന നിലയിലെ അനുഭവങ്ങളും കുടുംബജീവിതത്തിൽ സംഭവിച്ച താളപ്പിഴകളെക്കുറിച്ചും ബിഗ് ബോസിൽ പറഞ്ഞതോടെയാണ് സോമദാസ് വിവാദങ്ങളിൽ നിറഞ്ഞത്. മുൻ ഭാര്യയിൽ നിന്നുള്ള അനുഭവങ്ങളും ഭാര്യയുമായി തെറ്റിയതിനെത്തുടർന്ന് സ്വന്തം മക്കളെ അഞ്ചര ലക്ഷം രൂപ കൊടുത്ത് വാങ്ങേണ്ടിവന്നുവെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സോമദാസ് പറഞ്ഞിരുന്നു. എന്നാൽ ആ ഭാര്യ താനാണെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സോമദാസ് പറഞ്ഞതെന്നും ഫെയ്‌സ് ബുക്ക് വീഡിയോ വഴി സൂര്യ രംഗത്ത് വരുകയായിരുന്നു. രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്ന സമയത്തുതന്നെയാണ് അഞ്ചര ലക്ഷം രൂപ നൽകി അവരെ വാങ്ങിയെന്ന് പറയുന്നത്. അതിൽ എന്ത് കഴമ്പാണുള്ളത്? ഡിവോഴ്സിന് കേസ് കൊടുത്തത് സോമദാസാണ്.

വിവാഹമോചന കേസ് മൂന്ന് വർഷം നടന്നു. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. പലരും പറഞ്ഞ് പിന്നെ ഞാൻ സമ്മതിച്ചു. ഇളയ കുട്ടിക്ക് നാല് വയസ്സും മൂത്ത കുട്ടിക്ക് ആറ് വയസുമായിരുന്നു അപ്പോൾ. കോടതിയിൽ വരുമ്പോഴെല്ലാം കുട്ടികളെ കാണണമെന്ന് ഞാൻ ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ അവർ വന്നപ്പോൾ ചേംബറിൽ വിളിച്ച് ജഡ്ജി ചോദിച്ചു, ആർക്കൊപ്പം പോകണമെന്ന്. അച്ഛനൊപ്പം പോയാൽ മതിയെന്നാണ് അവർ പറഞ്ഞത്. അത് സത്യമാണ്. കുട്ടികൾ മാറിയിരുന്നു. പക്ഷേ കുട്ടികളെ പുള്ളി കൊണ്ടുപോയത് നന്നായതെന്നാണ് എനിക്ക് അപ്പോൾ തോന്നിയത്. അങ്ങനെയെങ്കിലും പുള്ളിയുടെ സ്വഭാവം മാറട്ടെ എന്ന് ഞാൻ കരുതി. എന്റെ മക്കൾക്ക് ഇപ്പൊ എന്നെ കാണുന്നത് പോലും ഇഷ്ടമല്ല. പറഞ്ഞ് അങ്ങനെ ആക്കിയിരിക്കുകയാണ്-ഇതാണ് സൂര്യ പറഞ്ഞത്. സൂര്യയ്ക്ക് സോമദാസ് മറുപടി നൽകിയിട്ടില്ല. ബിഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷം ആരോപണങ്ങൾക്ക് മറുപടി നൽകും എന്നാണ് വീട്ടുകാർ മറുനാടനോട് പറഞ്ഞത്.

സോമദാസിന്റെ രണ്ടു പെൺകുട്ടികൾ പക്ഷെ അച്ഛന് അനുകൂലമായാണ് ഈ വിവാദത്തിൽ രംഗത്ത് വന്നത്. രണ്ടു പെൺകുട്ടികളുടെയും സംരക്ഷണം ഇപ്പോൾ സോമദാസിന്റെ വീട്ടുകാരാണ് ഏറ്റെടുത്തിരിക്കുന്നത്. സോമദാസ് പറഞ്ഞതിനെ തുടർന്നുള്ള വിവാദങ്ങൾ ബിഗ് ബോസിൽ ആയതിനാൽ സോമദാസ് അറിഞ്ഞില്ല. തുടർന്ന് വിവാദം കൊഴുക്കുകയും ചെയ്തു. താഴെ തട്ടിൽ നിന്ന് പടപൊരുതിയാണ് സോമദാസ് എത്തിയത്. ദുരിതജീവിതവും കഷ്ടപ്പാടിന്റെ കഥകളുമാണ് സോമദാസിന്റെ ജീവിതം. അച്ഛനും അമ്മയും മൂന്നു കുട്ടികളും അടങ്ങിയ കുടുംബത്തിന്റെത് ജീവിതവിജയത്തിനായുള്ള പോരാട്ടമായിരുന്നു.

കഷ്ടതകളിൽ കുടുംബത്തിനു താങ്ങായി നിന്നത് മൂത്ത മകൻ എന്ന നിലയിൽ സോമദാസ് ആയിരുന്നു. സംഗീതം പഠിക്കാനുള്ള അവസരം സോമദാസിനു ഒത്തു വന്നിലെങ്കിലും ഉള്ളിലെ പ്രതിഭയുടെ തിളക്കം കൊണ്ട് സ്റ്റേജ് ഗായകൻ എന്ന നിലയിൽ സോമദാസ് പ്രസിദ്ധനായി. ഓട്ടോ ഓടിക്കലും ഗാനമേളകൾ ഉണ്ടാകുമ്പോൾ പാടാനായി പോകുകയും ചെയ്തുകൊണ്ടാണ് കുടുംബത്തിനു സോമദാസ് താങ്ങായി മാറിയത്. കഷ്ടതകൾ നിറഞ്ഞ ജീവിതം. ഐഡിയ സ്റ്റാർ സിംഗർ വഴി പ്രശസ്തിയുടെ നിഴലിലും. പിന്നീട് ഒരു സ്റ്റേജ് പെർഫോമറായി സോമദാസ് മാറി.

ഈ പ്രശസ്തി തന്നെയാണ് ബിഗ് ബോസ് റിയാലിറ്റി താരമായി എത്താൻ സോമദാസിനെ തുണച്ചത്. കുട്ടികളെ ആദ്യ ഭാര്യയിൽ നിന്നും പണം കൊടുത്തി വാങ്ങേണ്ടി വന്നു എന്ന് പറഞ്ഞതോടെ വിവാദത്തിന്റെ നിഴലിലുമായി. ഭാര്യ സൂര്യ ഫെയ്‌സ് ബുക്ക് ലൈവിൽ വന്നു പൊട്ടിത്തെറിച്ചതോടെ വിവാദത്തിനു വേറെ മാനങ്ങൾ വരുകയും ചെയ്തു. പക്ഷെ അമ്മയെ തള്ളിപ്പറഞ്ഞു പെൺകുട്ടികൾ തന്നെ രംഗത്ത് വന്നതോടെ സോമദാസിന് വാദങ്ങൾക്ക് വിശ്വാസ്യത ലഭിക്കുകയും ചെയ്തു. എന്താണ് സോമദാസിന്റെ ജീവിതം. കഷ്ടതകളിൽ നിന്നും ജീവിത വിജയത്തിലേക്ക് ഒറ്റയ്ക്ക് തുഴഞ്ഞു നീങ്ങിയ സോമദാസിന്റെ ജീവിത കഥ ഇങ്ങനെ:

ബിഗ് ബോസ് റിയാലിറ്റി ഷോ താരം സോമദാസിന്റെ കഥ:

കൊട്ടാരക്കരയിലെ ഹരിദാസ്-ശാന്തമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് സോമദാസ്. മീറ്റർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഹരിദാസ് മരിച്ചു. ശാന്തമ്മ ജീവിച്ചിരിപ്പുണ്ട്. ശാന്തമ്മയാണ് സോമദാസിന്റെ ഭാര്യയ്ക്ക് ഒപ്പം കുട്ടികളെ നോക്കുന്നത്. ഇപ്പോൾ മറുനാടനുമായി സംസാരിച്ച സോണി ടൈറ്റാനിയത്തിലാണ് ജോലി ചെയ്യുന്നത്. മൂന്നാമത്തെയാൾ സായിദാസിന് ഐസ്‌ക്രീം കച്ചവടമാണ്. കുടുംബത്തിനു താങ്ങായി നിന്നത് അച്ഛനൊപ്പം സോമദാസായിരുന്നു. മൂത്ത മകൻ എന്ന നിലയിലാണ് സോമദാസ് അച്ഛന് തുണയായി നിന്നത്. ക്ലേശിച്ചാണ് ഈ കുടുംബം മുന്നോട്ടു പോയത്.

കുറെ കടങ്ങൾ ഈ കുടുംബത്തിനുണ്ടായിരുന്നു. സോമദാസ് ആണ് കടങ്ങൾ വീട്ടാൻ അച്ഛന് തുണയായത്. ഓട്ടോ ഓടിച്ചാണ് സോമദാസ് കുടുംബം മുന്നോട്ടു നീക്കിയത്. 18 വയസ് മുതൽ കുടുംബത്തിന്റെ ഭാരം മുഴുവൻ ഏറ്റെടുത്തത് സോമദാസ് ആയിരുന്നു. അച്ഛന്റെ മരണശേഷം കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങിയിരുന്നു. 2014-ലാണ് അച്ഛൻ മരിക്കുന്നത്. പക്ഷെ മക്കൾ എല്ലാം വ്യത്യസ്ത ജോലികളിൽ എത്തിയപ്പോൾ കടങ്ങൾ ഒട്ടൊക്കെ ഒടുങ്ങി. ആദ്യം വേറെ ഓട്ടോ കൂലിക്ക് ആണ് സോമദാസ് ഓടിച്ചത്. പിന്നെ ഓട്ടോ സ്വന്തമായി വാങ്ങി. ഐഡിയ സ്റ്റാർ സിംഗറിൽ വന്നാണ് സോമദാസ് താരമായി മാറിയത്. സോമദാസിന്റെ ഉറ്റ സുഹൃത്ത് വിവേക് ആണ് ഐഡിയ സ്റ്റാർ സിംഗറിൽ പ്രേരക ശക്തിയായി മാറിയത്. വിവേകാണ് പാടാനുള്ള സോമദാസിന്റെ കഴിവ് പോഷിപ്പിച്ച് നിർത്തിയത്.

ഓട്ടോ ഓടിക്കുമ്പോൾ അവധിയെടുത്ത് പാടാൻ പോകും. ഒട്ടനവധി സ്റ്റേജ് ഷോകളിൽ സോമദാസ് പാടി. ഈ ഘട്ടത്തിൽ പതിയെ ഓട്ടോ നിർത്തി. സായിദാസ് ഈ സമയത്ത് ഓട്ടോ ഓടിച്ചിരുന്നു. സായിദാസും പിന്നീട് ഓട്ടോ ഒഴിവാക്കി. ഇതോടെ ഓട്ടോ വിറ്റൊഴിച്ചു. ഇപ്പോൾ ഓട്ടോയില്ല. സംഗീത ഷോകളും സ്റ്റേജ് ഷോകളുമാണ് സോമദാസിന്റെ ആലംബം. സോമദാസ് സംഗീതം പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആധാരശിലകളെയും അടിസ്ഥാന തത്വങ്ങളെക്കുറിച്ചും ഒരറിവും ഇല്ലാതെയാണ് സോമദാസ് ഗായകനായത്. സംഗീതത്തോടുള്ള അഭിരുചിയും ഒടുങ്ങാത്ത പ്രേമവുമാണ് സോമദാസിനെ ഗായകനാക്കി നിലനിർത്തിയത്. ശരത് അടക്കമുള്ള സംഗീത സംവിധായകരും മറ്റു ജഡ്ജസും ഒക്കെ നിർബന്ധിച്ചിരുന്നു സംഗീതം പഠിച്ചു തുടങ്ങാൻ. കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ സോമദാസിന് കഴിഞ്ഞേനെയെന്നാണ് സംഗീത രംഗത്തുള്ളവർ സോമദാസിനോട് പറഞ്ഞിരുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് വിവാഹവും നടക്കുന്നത്.

സോമദാസിന്റെ ഒരു മാമനാണ് സൂര്യയുടെ അച്ഛൻ. ഇവരുടെ അകന്ന ബന്ധത്തിലുള്ള മാമനാണിത്. ഇങ്ങിനെയാണ് വിവാഹം നടക്കുന്നത്. ഇതൊരു അറെഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഒരാലോചന വന്നപ്പോൾ എല്ലാവരും കൂടി അത് നടത്തുകയായിരുന്നു. അങ്ങിനെയാണ് സൂര്യ സോമദാസിന്റെ ഭാര്യയാകുന്നത്. നാല് വർഷത്തോളം മാത്രമേ ദാമ്പത്യം നീണ്ടു നിന്നുള്ളൂ. ചെറിയ ചെറിയ പ്രശ്‌നങ്ങൾ പിന്നീട് ദാമ്പത്യത്തിൽ വന്നു. അമേരിക്കയിൽ സോമദാസ് പോയിരുന്നു. അമേരിക്കയിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് സൂര്യ വീട്ടിൽ നിന്നും പോയത് എന്നാണ് കുടുംബം പറയുന്നത്. കുറച്ചു നാൾ അവിടെ സൂര്യദാസ് നിന്നിരുന്നു. രണ്ട് പെൺകുട്ടികളും വീട്ടിലാണ് നിന്നിരുന്നത്. വിവാഹമോചനത്തിനു ശേഷവും കുട്ടികൾ സോമദാസിന്റെ കൂടെയാണ്. കോടതിയിൽ കുട്ടികൾ അച്ഛന്റെ സംരക്ഷണയാണ് ആവശ്യപ്പെട്ടത്. അതുപ്രകാരം കുട്ടികൾ ഇപ്പോൾ സോമദാസിന്റെ വീട്ടിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP