Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

കുട്ടനാട്ടെ കർഷക കുടുംബത്തിൽ ജനിച്ച സാധാരണക്കാരി; ഫൂലൻദേവിയുടെ ഭർത്താവിന്റെ വേഷംകെട്ടി നാടകത്തിൽ അഭിനയിച്ച് കലാരംഗത്ത് എത്തി; കിരൺ ടിവിയിൽ അവതാരകയാവാൻ ചെന്നപ്പോൾ നടന്റെ കണ്ണിൽപ്പെട്ടു; സ്വന്തം വീതം വാങ്ങി വിറ്റ പണം കൊണ്ട് സിനിമ നിർമ്മിച്ചു; നടൻ വിജയ് ബാബുവുമായി തല്ലിപിരിഞ്ഞ സാന്ദ്രാ തോമസ് വിചാരിക്കുന്നതെല്ലാം നേടുന്ന മിടുക്കി

കുട്ടനാട്ടെ കർഷക കുടുംബത്തിൽ ജനിച്ച സാധാരണക്കാരി; ഫൂലൻദേവിയുടെ ഭർത്താവിന്റെ വേഷംകെട്ടി നാടകത്തിൽ അഭിനയിച്ച് കലാരംഗത്ത് എത്തി; കിരൺ ടിവിയിൽ അവതാരകയാവാൻ ചെന്നപ്പോൾ നടന്റെ കണ്ണിൽപ്പെട്ടു; സ്വന്തം വീതം വാങ്ങി വിറ്റ പണം കൊണ്ട് സിനിമ നിർമ്മിച്ചു; നടൻ വിജയ് ബാബുവുമായി തല്ലിപിരിഞ്ഞ സാന്ദ്രാ തോമസ് വിചാരിക്കുന്നതെല്ലാം നേടുന്ന മിടുക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2011 ജനുവരി മൂന്നിനാണ് ഫ്രൈഡേ ഫിലിംസിന് തുടക്കമായത്. ആറു വർഷത്തിനിപ്പുറം 2017 ജനുവരി 3ന് സാന്ദ്രാ തോമസിനെ വിജയ് ബാബു തല്ലി. ഇതോടെ ഫ്രൈഡേ ഫിലിംസ് രണ്ട് വഴിക്കാവുകയാണ്. തല്ല് കേസ് കള്ളക്കഥയെന്ന് വിജയ് ബാബു പറയുമ്പോഴും സാന്ദ്രാ തോമസ് ഉറച്ചു നിൽക്കുകയാണ്. അമൃതാ ആശുപത്രിയിൽ ചികിൽസയിലുള്ള സാന്ദ്ര ഇപ്പോഴും മനസ്സ് തുറക്കുന്നില്ല. അതിനിടെ കേസ് ഒഴിവാക്കാൻ മധ്യസ്ഥരും രംഗത്തുണ്ട്. കേസ് ഒഴിവാക്കാൻ സ്വത്ത് ഭാഗം വയ്ക്കാനും വിജയ് ബാബു തയ്യാറാണെന്നാണ് സൂചന. ഏതായാലും പൊലീസ് നൽകുന്ന സൂചന പ്രകാരം നടൻ ഒളിവിലാണ്. സാന്ദ്രാ തോമസിന്റെ കേസുകൊടുക്കലിന് മുമ്പിൽ വിജയ് ബാബു മുട്ടു മടക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. ഫ്രൈഡേ ഫിലിംസിന്റെ സ്വത്തുക്കൾ രണ്ടായി തന്നെ ഭാഗം വയ്‌ക്കേണ്ടി വരും.

ആഗ്രഹിച്ചതെല്ലാം നേടിയ സാന്ദ്രാ തോമസ്. കല്ലു മുള്ളും നിറഞ്ഞ വഴിയേ ആയിരുന്നില്ല യാത്രയെങ്കിലും മലയാള സിനിമയിലെ മുൻ നിര പേരുകാരിയായി സാന്ദ്രാ തോമസ് എന്ന നിർമ്മാതാവ് മാറിയത് സ്വന്തം മിടുക്കു കൊണ്ട് തന്നെയായിരുന്നു. കൃത്യമായ തീരുമാനങ്ങൾ കൃത്യമായ സമയത്ത് എടുക്കുന്ന യുവതി. 23 വയസിൽ സ്വന്തം വിവാഹത്തിനായി അച്ഛൻ സൂക്ഷിച്ചു വച്ചിരുന്ന സ്വത്ത് വിറ്റായിരുന്നു സാന്ദ്ര തോമസ് എന്ന കുട്ടനാട്ടുകാരി സിനിമ നിർമ്മിക്കാൻ എത്തിയത്. വിജയ് ബാബുവുമായുള്ള സൗഹൃദം തന്നെയാണ് ഇതിന് കാരണമായത്. സൂര്യ ടിവിയുടെ കീഴിലെ കിരൺ ടിവിയിലെ അവതാരക അങ്ങനെ ഫ്രൈഡെ ഫിലിംസിന്റെ പങ്കാളിയായി. ആരേയും അൽഭുതപ്പെടുത്തുന്ന ജീവിതയാത്രയിലൂടെയായിരുന്നു സാന്ദ്ര തോമസ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.

അച്ഛൻ കുട്ടനാട്ടു കാരൻ. അമ്മ കാഞ്ഞിരപ്പള്ളിക്കാരി. കാർഷപാരമ്പര്യമുള്ള കുടുംബമായിരുന്നു അപ്പന്റെയും അമ്മയുടേയും. ചങ്ങനാശേരിയിലെ മോസ്‌കോ എന്ന ഗ്രാമത്തിലാണു വളർന്നത്. കീലോമീറ്ററുകൾ നടന്ന് സ്‌കൂളിൽ പോയി. തൃശൂർ സെന്റ് ജോസഫ് ബോർഡിങ് സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ പഠനത്തിൽ ശരാശരിക്കാരിയായ അവൾ പത്താം ക്ലാസിൽ ഡിസ്റ്റിങ്ഷൻ വാങ്ങി എല്ലാവരേയും ഞെട്ടിച്ചു. അന്നുമുതൽ വേറിട്ട വഴികളിലൂടെയായി യാത്ര. എറണാകുളത്തെ സെന്റ് തെരേസാസിലായിരുന്നു പ്രീഡിഗ്രി പഠനം. അവിടെ വച്ചു പരിജയപ്പെട്ട സിസ്റ്റർ വിവറ്റി സാന്ദ്രയെ നടിയാക്കി. ആദ്യം അഭിനയിച്ചതു നാടകത്തിലായിരുന്നു. അതും ഫൂലൻ ദേവിയുടെ ഭർത്താവായി. ഡിഗ്രിപഠിച്ചത് ദുബായിൽ. പഠന ശേഷം കൊച്ചിയിൽ തിരിച്ചെത്തിയത് സ്പാ തുടങ്ങുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.

അപ്പോഴും ക്യാമറയ്ക്ക് മുന്നിലെത്തുകയെന്ന മോഹം മനസ്സിൽ സൂക്ഷിച്ചു. അങ്ങനെ അവതാരകയാകുക എന്ന ഉദ്ദേശത്തോടെ കിരൺ ടിവിയിൽ ചെന്നു. അവിടെ വച്ചു സാന്ദ്ര വിജയ് ബാബുവിനെ പരിജയപ്പെട്ടു. വീഡിയോ ജോക്കിയാകാൻ വന്ന സാന്ദ്രയോടു സംസാരിച്ച ശേഷം ചാനലിന്റെ അന്നത്തെ വൈസ്പ്രസിഡന്റ് വിജയ് ബാബു സ്വപ്‌നങ്ങൾ മാറ്റി മറിച്ചു. ലക്ഷ്യം സ്പയേക്കാൾ വലുതാകണം എന്ന വിജയ് ബാബുവിന്റെ നിർദ്ദേശം മനസ്സിൽ സൂക്ഷിച്ചു. അതിൽ നിന്നു പ്രചോദനമുൾക്കൊണ്ടു പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയുമായി ആദ്യം സിനിമ ഫ്രൈഡേ നിർമ്മിക്കാൻ ഇറങ്ങി.

 

ഫ്രൈഡേയ്ക്കു ശേഷം ആമേൻ, കിളിപോയി തുടങ്ങിയ സിനിമകൾ നിർമ്മിച്ചു. പേരുദോഷമുണ്ടാക്കാതെ തിയേറ്ററിൽ ചിത്രങ്ങൾ ഓടിയതോടെ വിജയ് ബാബു ചാനലിന്റെ ഉത്തരവാദിത്തങ്ങൾ വിട്ട് സാന്ദ്രക്കൊപ്പം എത്തി. സക്കറിയയുടെ ഗർഭിണികൾ മുതൽ ഇരുവരും ഒരുമിച്ച് ഫ്രൈഡേ സിനിമ കമ്പനിയുടെ പങ്കാളിയായി. ചെയ്ത എല്ലാ സിനിമകളും പരീക്ഷണങ്ങളായിരുന്നു. മിക്ക സംവിധായകരുടേയും ആദ്യ സിനിമകൾ..

സാന്ദ്രയും വിജയ് ബാബുവും വിവാഹിതരാകുമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് സാന്ദ്ര അടുത്തിടെ ബിസിനസുകാരനായ വിൽസൺ തോമസിനെ വിവാഹം ചെയ്തത്. സാന്ദ്രയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. തിരുവനന്തപുരം സ്വദേശിയായ പ്രതാപനായിരുന്നു ആദ്യ ഭർത്താവ്. ഈ ബന്ധം നിലനിൽക്കെയാണ് സാന്ദ്ര, വിജയ് ബാബുവുമായി ബിസിനസ് ആരംഭിച്ചത്. വിജയ് ബാബുവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളമടക്കം വളരെക്കുറച്ച് ആളുകൾ മാത്രമാണ് സാന്ദ്രയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വർഷങ്ങളായി ഇരുവരും ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ടായിരുന്നു.

ഇത് ഇരുവരുടേയും കൂടുംബത്തിലും പ്രശ്‌നമുമ്ടാക്കിയതായി സൂചനയുണ്ടായിരൂന്നു. ഇതിനിടെ കുറച്ചു നാളുകൾക്കു മുമ്പാണ് സാന്ദ്രയുടെ രണ്ടാം വിവാഹം കഴിഞ്ഞത്. ഇതോടെ ഇരുവരും രണ്ടുവഴിക്കായി. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് 5 കോടിയിൽപരം രൂപയുടെ നഷ്ടത്തിലാണെന്ന് സുഹൃത്തുക്കൾ പറയുന്നു.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസിൽ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

സാന്ദ്രയേക്കാൾ പത്തു വയസ് മൂത്തയാളാണ് വിജയ്. ഭാര്യയും ഒരു കുട്ടിയുമുള്ള വിജയ് ബാബുവുമായുള്ള ബന്ധം സാന്ദ്രയുടെ സുഹൃത്തുക്കളടക്കം എതിർത്തിരുന്നു. ഫ്രൈഡേ ഫിലിംസിൽ സ്‌ക്രിപ്റ്റിങാണ് വിജയ് കൈകാര്യം ചെയ്തിരുന്നത്. സാന്ദ്ര പ്രൊഡക്ഷനും. ഫ്രൈഡേ ഫിലിം ഹൗസ് കമ്പനി പിളരുകയാണെന്ന് സിനിമാക്കാർക്കിടയിൽ കുറച്ചുദിവസങ്ങളായി സംസാരവുമുണ്ട്. അതിനിടെയാണ് തല്ല് വിവാദമുണ്ടായത്. ചെമ്പൻ വിനോദ് ജോസ് എഴുതി ലിജോ ജോസ് സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന സിനിമയാണ് പുതിയതായി ഇവർ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.

1991ൽ പുറത്തിറങ്ങിയ നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ചെപ്പുകിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ഫ്രൈഡേ, കിളിപോയി, ആമേൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP