Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചുവപ്പ് സ്വപ്നങ്ങൾക്ക് വേണ്ടി സ്വയം സമർപ്പിച്ച കമ്മ്യൂണിസ്റ്റ്; കച്ചവട രാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അവസര വാദത്തിന്റെയും നിഴൽപോലും പെടാത്തവൻ; ചെങ്കൊടിയുടെ പ്രത്യയ ശാസ്ത്രം ഉയർത്തിപ്പിടിച്ചു എന്ന ഒറ്റ കാരണത്താൽ തെരുവിൽ പിടഞ്ഞു വീണ രക്തസാക്ഷി; മഹാരാജാസിന്റെ ചലനാത്മക യൗവ്വനങ്ങളുടെ ഉറ്റ തോഴൻ; അതായിരുന്നു സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്

ചുവപ്പ് സ്വപ്നങ്ങൾക്ക് വേണ്ടി സ്വയം സമർപ്പിച്ച കമ്മ്യൂണിസ്റ്റ്; കച്ചവട രാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അവസര വാദത്തിന്റെയും നിഴൽപോലും പെടാത്തവൻ; ചെങ്കൊടിയുടെ പ്രത്യയ ശാസ്ത്രം ഉയർത്തിപ്പിടിച്ചു എന്ന ഒറ്റ കാരണത്താൽ തെരുവിൽ പിടഞ്ഞു വീണ രക്തസാക്ഷി; മഹാരാജാസിന്റെ ചലനാത്മക യൗവ്വനങ്ങളുടെ ഉറ്റ തോഴൻ; അതായിരുന്നു സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്

മറുനാടൻ ഡെസ്‌ക്‌

സ്വന്തം വീട്ടിലേക്ക് ഒരു നേരത്തെ ആഹാരത്തിന് വക കണ്ടെത്തുന്നത് പോലും മറന്ന് മറ്റുള്ളവരുടെ കണ്ണുനീരൊപ്പാൻ ഓടുന്ന നിരവധി നല്ല കമ്മ്യൂണിസ്റ്റുകളുണ്ട് ഇപ്പോഴും കേരളത്തിൽ... കച്ചവട രാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അവസര വാദത്തിന്റെയും ഒന്നും നിഴൽപോലും പെടാത്തവർ. ചെങ്കൊടിയുടെ പ്രത്യയ ശാസ്ത്രം ഉയർത്തിപ്പിടിച്ചു എന്ന ഒറ്റ കാരണത്താൽ തെരുവിൽ പിടഞ്ഞു വീണവരും ഇക്കൂട്ടത്തിൽ ഉണ്ട്. അതിൽ ഏറ്റവും പ്രമുഖനായിരുന്നു ഇതുവരെയും ജീവിച്ചിരുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോ.

1983 ഒക്ടോബർ 14-ാം തീയതി എറണാകുളം ജനറൽ ആശുപത്രി കാഷ്വാലിറ്റിക്ക് സമീപത്തിട്ട് കെഎസ്‌യുക്കാർ ഹൃദയം, കരൾ, ശ്വാസകോശം, നട്ടെല്ല് എന്നീ അവയവങ്ങളിൽ കഠാര മുന മാറി മാറി കുത്തിയിറക്കിയപ്പോൾ സന്തോഷിച്ചു. ഒരുത്തനെക്കൂടി ഉന്മൂലനം ചെയ്യാനായല്ലൊ ... എന്നാൽ ഒന്നിൽ നിന്നും ഒരായിരമെന്ന പോൽ ഉയിർത്തെഴുന്നേറ്റ് 85% ചേതനയറ്റ അതായത് 15% മാത്രം ജീവനുള്ള ശരീരവുമായി തന്റെ രാഷ്ട്രീയവും താൻ തെരഞ്ഞെടുത്ത പാതയും വളരെ ശരിയാണെന്ന് വിളിച്ചു പറഞ്ഞും എഴുതിയും ഇന്നും ജീവിക്കുന്നു...എന്ന് ഭാര്യ സീന ഭാസ്‌കർ വർഷങ്ങൾക്കു മുൻപ് കുറിച്ച വരികളിൽ തെളിഞ്ഞു കാണാനാവും ഈ സഖാവിനെ.

വിങ്ങുന്ന ഹൃദയത്തോടെ പരസ്പരം ചർച്ച ചെയ്യുന്ന രക്തസാക്ഷിത്വങ്ങൾ, തീഷ്ണമായുള്ള രാഷ്ട്രീയ ചർച്ച, വർഗീയ വിഘടനവാദികളുടെ കാണാമുഖങ്ങൾ, കോർപ്പറേറ്റ് വൽക്കരണം തുടങ്ങി വിവിധ വിഷയങ്ങൾ.. എങ്കിലും ഇപ്പോഴും ഞങ്ങൾക്ക് പ്രധാനം കാമ്പസിലെ ചലനാത്മകമായ യൗവ്വനങ്ങൾ തന്നെയാണ്. അതെ അവർക്ക് ഇഷ്ടം ചലനാത്മകമായ യൗവ്വനങ്ങൾ തന്നെയായിരുന്നു അതായിരുന്നു മഹാരാജാസ് കോളേജിൽ വേരറ്റുപോയ ബ്രിട്ടോയുടെ ഏറ്റവും വലിയ സൗഹൃദം അഭിമന്യു..

ബ്രിട്ടോയുടെ വാക്കുകളിൽ അഭിമന്യു

മഹാരാജാസിലെ കുട്ടികൾ വീട്ടിലെ സ്ഥിരം സന്ദർശകരാണ്. ഏതു കാര്യത്തിനും അവർ വലിയൊരു സഹായമായിരുന്നു. ചക്രക്കസേരയിലിരുന്നു ഞാൻ നടത്തിയ ഇന്ത്യാ പര്യടനത്തിന്റെ യാത്രാ വിവരണം കേട്ടെഴുതാനായി അഭിമന്യു വന്നതോടെയാണു വൈകാരികമായി ആ ബന്ധം ദൃഢമായത്. ഞങ്ങൾ വീട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ. തമാശയും കുസൃതിയും കൊണ്ട് ആർക്കും ഇഷ്ടമാവുന്ന പ്രകൃതം. എന്റെ വീൽചെയർ തള്ളി കൂടെയുണ്ടാവും. വല്ലപ്പോഴും എന്റെ വീട്ടിലേക്കു വരുന്ന മമ്മിക്കു പോലും അവൻ പ്രിയപ്പെട്ടവനായി. മകൾ നിലാവുമായി കളിക്കും, വഴക്കിടും. വെള്ളിയാഴ്ച വന്നാൽ തിങ്കളാഴ്ച മടങ്ങുമ്പോൾ ഭാര്യ സീന കെട്ടിക്കൊടുക്കുന്ന പൊതിച്ചോറുമായാണ് അവൻ കോളജിലേക്കു പോയിരുന്നത്.

കഷ്ടപ്പാടിന്റെ സാഹചര്യമായിരുന്നു വീട്ടിൽ. കോളജിൽ ഹോസ്റ്റൽ അറ്റകുറ്റപ്പണിക്കെന്ന പേരിൽ അടച്ചുപൂട്ടിയതോടെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി. താമസിക്കാൻ മറ്റു നിവൃത്തിയില്ലാതെ വന്നതോടെ അവർ ബലമായി ഹോസ്റ്റൽ മുറിയിൽ താമസം തുടങ്ങുകയായിരുന്നു. വെളിച്ചവും വെള്ളവുമില്ലാതെ തന്നെ. പിന്നീട് അതിനൊരു പരിഹാരം കണ്ടെങ്കിലും ഭക്ഷണം പ്രശ്‌നം തന്നെയായിരുന്നു. അതിനാൽ ഞാൻ പോകുന്ന കല്യാണത്തിനും ചടങ്ങുകൾക്കുമെല്ലാം സഹായികളായി ഇവരെയും കൂട്ടും. കാണുമ്പോഴെല്ലാം എന്റെ ഉപദേശം നന്നായി പഠിക്കണമെന്നതായിരുന്നു. എല്ലാവരോടും സ്‌നേഹമാണ് അവന്. ക്യാംപസിലെ ഒരാളെക്കുറിച്ചും മോശമായി പറഞ്ഞിട്ടില്ല.

എന്റെ യാത്രാ വിവരണം എഴുതുമ്പോൾ അവൻ പറഞ്ഞത് സർ ഇതെഴുതി അവാർഡ് ഒക്കെ കിട്ടുമ്പോൾ എന്നെയും ഓർക്കണമെന്നും എന്റെ പേരും കൂടി പറയണമെന്നുമായിരുന്നു. ഒരു മറയുമില്ലാത്ത സുഹൃത്തിനെപ്പോലെയായിരുന്നു ഇടപെടൽ. പച്ചക്കറിയിൽ വിഷം തളിക്കുന്ന നാടല്ലേ നിന്റേതെന്നു സീന കളിപറയുമ്പോൾ ഞാൻ വട്ടവടയിലെ സയന്റിസ്റ്റ് ആയിട്ട് വരുമെന്ന് അവൻ പറയുമായിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന പ്രകൃതമായിരുന്നു അവന്റേത്. പുരാണത്തിലെ അഭിമന്യുവിന് ചക്രവ്യൂഹത്തിന് അകത്തു കയറാൻ സാധിച്ചു. പക്ഷേ തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല എന്ന് അവന്റെ പേരിനെക്കുറിച്ചു ഞാൻ പറയുമായിരുന്നു. അത് അറംപറ്റുന്നതുപോലെയായി.'

1983 ഓക്ടോബർ 14 കറുത്ത ദിനം

1983 ഒക്ടോബർ 14 കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനും മന:സാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനതയ്ക്കും അതൊരു കറുത്ത ദിനമായിരുന്നു. ഒരു തിരഞ്ഞെടുപ്പ് കാലം അടിയന്തരാവസ്ഥക്ക് ശേഷമുള്ള ആദ്യ കലാലയ തിരഞ്ഞെടുപ്പ് അന്നും ഇന്നും എറണാകുളം മഹാരാജാസ് കോളേജ് എസ്എഫ്‌ഐയുടെ ചെങ്കോട്ട. പക്ഷെ അടിയന്തരാവസ്ഥക്ക് ശേഷം മുൻ എംപി പിടിതോമസിന്റെ നേതൃത്വത്തിൽ കെ.എസ്.യു. അവിടെ ശക്തമാകാൻ തുടങ്ങി. മഹാരാജാസിന്റെ ചരിത്രത്തിൽ എസ്എഫ്‌ഐ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പ് കാലം. അന്ന് ആ തിരഞ്ഞെടുപ്പ്എസ്എഫ്‌ഐക്ക് ഒരു അഭിമാന പോരാട്ടമായിരുന്നു'

എസ്എഫ്‌ഐക്ക് വേണ്ടി തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ നിയോഗിക്കപെട്ടത് അന്നത്തെ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ലോ കോളേജ് വിദ്യാർത്ഥിയുമായിരുന്ന സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്. തുടർന്നുണ്ടായ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും തൂത്തുവാരി എസ്.എഫ്.ഐ. കോളേജ്ൽ വൻ തിരിച്ചു വരവ് നടത്തി. തോൽവിയുടെ ആഘാതം അക്രമണങ്ങളായി കെഎസ്‌യു ക്യാമ്പസ്സിൽ അഴിച്ചു വിട്ടു. പിന്നീട് അങ്ങോട്ട് എസ്എഫ്‌ഐയ്ക്ക് പ്രതിരോധങ്ങളുടെയും ചെറുത്തു നിൽപ്പുകളുടെയും നാളുകളായിരുന്നു.

എറണാകുളം ജനറൽ ആശുപത്രിയിലെ ഇടനാഴിയിൽ വച്ച് നട്ടെല്ല് , കരള് , ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളില് കുത്തേറ്റ്ബ്രിട്ടോ പിടഞ്ഞുവീണു. ഈ ലോകത്തുനിന്നു ബ്രിട്ടോയെ പറഞ്ഞു വിടണമെന്നാഗ്രഹിച്ചവരുടെ പ്രതീക്ഷകളെഅട്ടിമറിച്ചുകൊണ്ട് ഒരു അത്ഭുതം പോലെ ബ്രിട്ടോ പത്ത് വർഷം നീണ്ട ചികിൽസക്ക് ശേഷം പാതി തളർന്ന ശരീരവും നിറ ചിരിയുമായ്ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു. കഠിനമായ വേദനയുടെ നാളുകളിൽ നാലുചുവരുകൾക്കുള്ളിൽ ഇരുണ്ട സൂര്യോദയങ്ങൾ കണ്ട് തളർന്ന് നിൽക്കാൻ തനിക്കാവില്ലെന്ന സത്യം സഖാവ് തിരിച്ചറിഞ്ഞു മുന്നേറി. പിന്നീട് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി, ഒടുവിൽ സഖാവ് യാത്രയാകുന്നത് ഒരു ഒത്തു തീർപ്പിനും നിൽക്കാതെ. ചുവപ്പിനെ സ്‌നേഹിക്കുന്ന ലക്ഷങ്ങൾ പ്രചോദനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP