Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്ലാം ഉപേക്ഷിച്ച ജാമിത ടീച്ചറുടെ വീടിനുനേരെ കല്ലേറ്; സുഹൃത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ വിവാഹഫോട്ടോയാക്കി കള്ള പ്രചാരണം; ഭർത്താവായി ചിത്രീകരിക്കുന്നത് പീഡകനായ ഇമാമിനെ അകത്താക്കിയ വനിതാ പൊലീസുകാരിയുടെ ഭർത്താവിനെ; ഫോട്ടോ പ്രചരിപ്പിച്ചതിന് പിന്നിൽ ഇമാമിനെതിരെ പരാതിപ്പെട്ടതിനുള്ള പകയും; തന്റെ വിവാഹം ആരും നടത്തിത്തരേണ്ടെന്നും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരാണ് തനിക്ക് നേരേയുള്ള സൈബർ ആക്രമണത്തിന് പിന്നിലെന്നും ജാമിത ടീച്ചർ

ഇസ്ലാം ഉപേക്ഷിച്ച ജാമിത ടീച്ചറുടെ വീടിനുനേരെ കല്ലേറ്; സുഹൃത്തിനൊപ്പം നിൽക്കുന്ന ഫോട്ടോ വിവാഹഫോട്ടോയാക്കി കള്ള പ്രചാരണം; ഭർത്താവായി ചിത്രീകരിക്കുന്നത് പീഡകനായ ഇമാമിനെ അകത്താക്കിയ വനിതാ പൊലീസുകാരിയുടെ ഭർത്താവിനെ; ഫോട്ടോ പ്രചരിപ്പിച്ചതിന് പിന്നിൽ ഇമാമിനെതിരെ പരാതിപ്പെട്ടതിനുള്ള പകയും; തന്റെ വിവാഹം ആരും നടത്തിത്തരേണ്ടെന്നും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരാണ് തനിക്ക് നേരേയുള്ള സൈബർ ആക്രമണത്തിന് പിന്നിലെന്നും ജാമിത ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിവാദങ്ങൾ ഒട്ടും തളർത്താത്ത വ്യക്തിത്വമാണ് ജാമിത ടീച്ചറുടെത്. ഇന്ത്യയിൽ ആദ്യമായി വനിതാ ജുമ നടത്തി ശ്രദ്ധേയയായ അവർ ഇപ്പോൾ സമാനതകളില്ലാത്ത ആക്രമണമാണ് നേരിടുന്നത്. ഇന്നലെ അവരുടെ കൊയിലാണ്ടിയിലെ വീടിനുനേരെ കല്ലേറുണ്ടായി. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. ഇതിന്റെ ചിത്രങ്ങളും അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമിക സാമൂഹിക പരിഷ്‌ക്കർത്താവും ഖുർആൻ സുന്നത് സൊസൈറ്റി പ്രവർത്തകയുമായി അറിയപ്പെട്ടിരുന്ന ഇവർ ഇപ്പോൾ ഇസ്ലാം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കിയതാണ് മത മൗലികവാദികളെ ചൊടിപ്പിച്ചത്.

ഇതിനിടെ സുഹൃത്തിനോടൊപ്പം ജാമിത ടീച്ചർ നിൽക്കുന്ന ഫോട്ടോയും എടുത്ത് ഹിന്ദുവായ യുകതിവാദിയെ വിവാഹം കഴിച്ചുവെന്നും ഇവർ പ്രചാരണം നടത്തുന്നുണ്ട്. ഈ ഫോട്ടോയിലുള്ള വ്യകതിയുടെ ഭാര്യയോടുള്ള വൈരാഗ്യവും ഇസ്ലാമിസ്റ്റുകൾ ഈ സമയത്ത് തീർക്കുകയാണെന്ന് ജാമിത ടീച്ചറെ അനുകൂലിക്കുന്നവർ പറയുന്നു. നേരത്തെ ഒരു പള്ളി ഇമാം പ്രഭാത സവാരിക്കിടെ ഉപദ്രവിച്ചതിന് പരാതികൊടുത്ത് അയാളെ അകത്താക്കിയ പൊലീസുകാരിയുടെ ഭർത്താവാണ് ഫോട്ടോയിൽ പറയുന്ന യുക്തിവാദി. ഇമാമിനെതിരായ പരാതി പിൻവലിക്കാത്തതിന് ഒരുവെടിക്ക് രണ്ടുപക്ഷിയെന്നപോലെ രണ്ടുപേരെയും അപമാനിക്കാനാണ് സംഘടിതമായി ഇതേ ഫോട്ടോ തന്നെ പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ ശക്തമായി പ്രതികരിച്ചുകൊണ്ട് ജാമിത ടീച്ചറും രംഗത്ത് എത്തിയിട്ടുണ്ട്്. എന്റെ വിവാഹം നിങ്ങൾ നടത്തിത്തരേണ്ടെന്നും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും അവർ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇസ്ലാം ഉപേക്ഷിച്ചതായുള്ള പരോക്ഷമായ പ്രഖ്യാപനം ജാമിത ടീച്ചർ നടത്തിയത്. താൻ നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഖുർആൻ ദൈവികമല്ലെന്ന കണ്ടെത്തിയെന്നും, ശപിക്കുകയും പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ദൈവത്തെ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ മൂൻ പ്രസംഗങ്ങളിലെല്ലാം ഇസ്ലാമിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരടിക്കുമ്പോഴും ഖുർആനിന്റെ ദൈവികതയെയോ, അള്ളാഹുവിന്റെ അസ്തിത്വത്തെയോ അവർ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നില്ല. ഖുർആനും ഇസ്ലാമും സ്ത്രീകൾക്ക് അനുവദിച്ചുതുരുന്ന അവകാശങ്ങൾ പുരുഷാധിപത്യത്തിൽ അടിസ്ഥാനപ്പെടുത്തിയ പൗരോഹിത്യം അംഗീകരിച്ചു തരുന്നില്ല എന്ന നിലപാടാണ് അവർ എടുത്തിരുന്നത്. ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തക കൂടിയായിരുന്ന ജാമിദ ടീച്ചർ, ഖുർആൻ ഒഴികെയുള്ള ഹദീസുകൾ അടക്കമുള്ളവയൊന്നും അംഗീകരിക്കരുതെന്ന പക്ഷക്കാരിയായിരുന്നു. പക്ഷേ മതത്തെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മതമൗലിക വാദികളും ചില ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും ഈ പ്രശ്നത്തിന്റെ പേരിൽ ജാമിദ ടീച്ചർക്കെതിരെ വാളെടുത്തിരിക്കയാണ്. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലടക്കം വലിയ ചർച്ചകളാണ് ജാമിദ ടീച്ചറുടെ മനം മാറ്റത്തിന്റെ പേരിൽ നടക്കുന്നത്. ജാമിദ ടീച്ചർ ആദ്യമേ തന്നെ നാസ്തികയായിരുന്നെന്നും അത് പുറത്തെടുക്കാതെ മത പരിഷ്‌ക്കരണവാദിയായി നിൽക്കയാണെന്നും അവർ രോഷം കൊള്ളുന്നു. ഇൻബോക്സിലും മറ്റുമായി തെറിവിളികളുടെ പൂരമാണ് തനിക്ക് അനുഭവിക്കേണ്ടി വരുന്നതെന്ന് തുടർന്ന് ഇട്ടപോസ്റ്റുകളിൽ ടീച്ചർ വ്യക്തമാക്കുന്നു.

ജാമിത ടീച്ചറുടെ വീടിന് നേരെ മുൻപും രണ്ടുതവണ ആക്രമണമുണ്ടായിട്ടുണ്ട്. മതപൗരോഹിത്യത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ വർഷങ്ങൾക്ക് മുൻപ് സ്വന്തം നാടായ തിരുവനന്തപുരത്തു നിന്ന് അവർ ആട്ടിയോടിക്കപ്പെടുകയായിരുന്നു. ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഒരുങ്ങിയതോടെയാണ് അവർ കോഴിക്കോട്ടെത്തിയത്. വനിതാ ജുമ നടത്തിയതിന്റെ പേരിൽ ആയിരത്തോളം വധഭീഷണികളാണ് അവർക്കുനേരെ ഉണ്ടായത്.\

പക്ഷേ ആക്രമണങ്ങളെ ഭയപ്പെടുന്നില്ലെന്ന് ടീച്ചർ ഫേസ്‌ബുക്കിൽ കുറിച്ചു:

' ഇബ്ലീസിനോട് പറഞ്ഞു എനിക്കല്ലാതെ സുജൂദ് ചെയ്യരുതെന്ന്. പിന്നെ ആദമിനെ സൃഷ്ടിച്ചപ്പോൾ അയാൾക്കും സുജൂദ് ചെയ്യാൻ പറഞ്ഞു. പക്ഷെ ഇബലീസ് ചെയ്തില്ല. ഒരു നല്ല കാര്യം ഉപദേശിച്ചതിനാണ് പാവം ഇബ്ലീസിനെ മുസ്ലിംകൾ ഇങ്ങിനെ എറിഞ്ഞു ദ്രോഹിക്കുന്നത്.ആ സ്ഥലത്ത് നിന്ന് ആദം നബിയും മലക്കുകളും പടച്ചോന്നും പോയിട്ടും ഇബ്ലീസ് ഇപ്പോഴും അവിടെയിരുപ്പാണോ? ഒന്ന് ചിന്തിക്കാൻ ധൈര്യം കാണിച്ചെങ്കിൽ എത്ര നന്നായേനേ....

ഒരു വർഷം ഈ പാവം എത്ര ഏറുകളാണ് കൊള്ളുന്നത്? 1400 കൊല്ലം എറിഞ്ഞിട്ടും ഇബ്ലീസിന്റെ മനോധൈര്യത്തിലൊന്ന് തൊടാൻ പോലും വിശ്വാസി സമൂഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് അടിവരയിട്ട് വായിക്കണം.

ഒരു സ്വപ്നം കണ്ടത് മൂലം മകന്റെ കഴുത്തറുക്കാൻ പുറപ്പെട്ട ഇബ്രാഹിം നബിയോട് ...
'അരുത്.. അത് ചെയ്യരുത് '.. എന്ന് ഇബ്ലീസ് പറഞ്ഞുവെന്നാണ് കഥ. അത് നല്ലൊരു ഉപദേശമായിരുന്നു. നമ്മളാണെങ്കിലും അതേ പറയൂ. സ്വർഗ്ഗം മോഹിച്ച് ആരെങ്കിലും മകന്റെ കഴുത്തറുക്കാൻ തയ്യാറാകുമോ??

ദൈവം പിന്നീട് ഇബ്ലീസിന്റെ അഭിപ്രായം ആവർത്തിക്കുകയും ശരി വെക്കുകയും ചെയ്യുക പോലും ചെയ്തു.

ഇബ്ലീസുംം അല്ലാഹുവും മകനെ അറുക്കരുത് എന്ന ഒരേ ഉപദേശങ്ങൾ തന്നെയാണ് നൽ്കിയത്.
എന്നിട്ട് പാവം ഇബ്ലീസ് മാത്രം 1200 ലേറെ വർഷങ്ങളായി മുസ്ലിംകളുടെ കല്ലേറ് ഏറ്റ് വാങ്ങി കൊണ്ടേയിരിക്കുന്നു. കഷ്ടം അല്ലേ?

എറിയുന്നതിനിടയിൽ ദൈവം എത്ര പാവങ്ങളുടെ ജീവനെടുക്കുന്നു? പടച്ചോൻ വിവേകത്തോടെ പ്രവർത്തിച്ചാൽ അവിശ്വാസികളെയല്ലേ തെരഞ്ഞ് പിടിച്ച് ശിക്ഷിക്കേണ്ടത്????''

ചില സമാധാന മതക്കാരുടെ കലാപരിപാടിയാണ് ഈ കാണുന്നത്.

- ജാമിത ടീച്ചർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP