Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വായിൽ നിറയെ ഇടതൂർന്ന് വളരുന്നത് മുടി; ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ഉമിനീര് പോലും ഇറക്കാനുമാകാതെ സ്റ്റീഫൻ; വായയിലെ മുഴ നീക്കം ചെയ്തതിന്റെ പേരിൽ നരകയാതന അനുഭവിക്കുന്ന മനുഷ്യനോട് അനുഭാവം പോലും കാട്ടാതെ ഡോക്ടറും

വായിൽ നിറയെ ഇടതൂർന്ന് വളരുന്നത് മുടി; ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ഉമിനീര് പോലും ഇറക്കാനുമാകാതെ സ്റ്റീഫൻ; വായയിലെ മുഴ നീക്കം ചെയ്തതിന്റെ പേരിൽ നരകയാതന അനുഭവിക്കുന്ന മനുഷ്യനോട് അനുഭാവം പോലും കാട്ടാതെ ഡോക്ടറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അർബുദത്തിന് മുൻധാരണയില്ലാതെ ഡോക്ടർ ചെയ്ത സർജറിയുടെ പേരിൽ ശാരീരികമായും മാനസികമായും തകർന്ന് ജീവിതം വഴിമുട്ടി നിൽക്കുകയാണ് തിരുവനന്തപുരം സ്വദേശി സ്റ്റീഫൻ. വായ്ക്കുള്ളിൽ ബാധിച്ച കാൻസറിനെ നീക്കം ചെയ്യാൻ നടത്തിയ സർജറിയിൽ കീഴ്‌ത്താടിയിലെ ചർമ്മം വെച്ച് പിടിപ്പിച്ചതോടെയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സ്റ്റീഫന്റെ ജീവിതം കൂടുതൽ ദുരിതപൂർണമായത്. ഇപ്പോൾ തീഴ്‌ത്താടിയിൽ രോമം വളരുന്നത് പോലെ ഇടതൂർന്ന മുടിയാണ് സ്റ്റീഫന്റെ വായ നിറയെ. സർജറി നടത്തിയ ഡോക്ടറുടെ നിസംഗ മനോഭാവവും വെള്ളം പോലും കുടിക്കാനാകാത്തതും ഈ മനുഷ്യന് സൃഷ്ടിക്കുനന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ചെറുതല്ല.

തെങ്ങുകയറ്റ തെഴിലാളിയായിരുന്ന സ്റ്റീഫന്റെ വായയിൽ അർബുദം ബാധിച്ചതോടെയാണ് ഇയാളുടെ ജീവിതം മാറിമറിയുന്നത്. വായയ്ക്കുള്ളിലെ ചെറിയ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞതോടെ തിരുവനന്തപുരം നഗരത്തിലെ കാൻസർ ചികിത്സാ കേന്ദ്രത്തിൽ ഓപ്പറേഷനിലൂടെ നീക്കം ചെയ്തു. ഇതോടെ ഇയാളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാകുകയായിരുന്നു. ഇപ്പോൾ വായ്ക്കുള്ളിൽ നിറയെ മുടി വളർന്ന് ആഹാരം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് സ്റ്റീഫൻ. ആഹാരം കഴിക്കാൻ പോയിട്ട് വെള്ളം കുടിക്കാനും തുപ്പാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥ. വായ്ക്കുള്ളിൽ അർബുദം ബാധിച്ച ചർമം നീക്കി പകരം താടിയിൽ നിന്ന് ചർമം ശസ്ത്രക്രിയ നടത്തി പിടിപ്പിച്ചതാണ് ഈ ദുരിതത്തിന് കാരണമായത്.

മുഴ നീക്കം ചെയ്യുമെന്നും ആ ഭാഗത്ത് തുടയിൽനിന്നു ചർമമെടുത്ത് വച്ചുപിടിപ്പിക്കുമെന്നാണ് സ്റ്റീഫനോട് ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ തുടയിൽ നിന്നു ചർമമെടുത്തില്ല. പകരം എടുത്തത് കീഴ്‌ത്താടിയിൽ നിന്ന്. ആശുപത്രി വിട്ടു വീട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുടി വളരാൻ തുടങ്ങി. വിവരം പറഞ്ഞപ്പോൾ മൗനമായിരുന്നു ഡോക്ടറുടെ മറുപടി. അടുത്ത തവണ ഡോക്ടറെ കാണാൻ പോയപ്പോൾ ബുദ്ധിമുട്ടുകൾ നിരത്തി. മുടി വെട്ടിക്കളയാനായിരുന്നു നിർദ്ദേശം. അങ്ങനെ വെട്ടാൻ ശ്രമിച്ചു. മക്കളും സഹായത്തിനെത്തി.

എത്രശ്രമിച്ചിട്ടും ശരിയാകുന്നില്ല. മുറിഞ്ഞുവീഴുന്ന മുടി തൊണ്ടയിലേക്ക് പോകുന്നു. കുറച്ച് വയറ്റിനുള്ളിലേക്കും.ഓരോ തവണയും മുടി മുറിക്കലിനു പിന്നാലെ കടുത്ത ചുമ, ഛർദ്ദിൽ.. നിലയ്ക്കാത്ത ദുരിതം. ആഹാരം ചവയ്ക്കാൻ മുടി തടസ്സം. ചവയ്ക്കാതെ വിഴുങ്ങാമെന്നു വച്ചാലും മുടി തടയും. വെള്ളം വലിച്ചു കുടിക്കുന്നതിലും മുടി. വായ നിറഞ്ഞ മുടിയുമായി വെറുതെ ഇരിക്കുമ്പോൾ പോലും അസ്വസ്ഥത. സ്റ്റീഫന്റെ ദുരിതങ്ങൾ സങ്കൽപ്പത്തിനും അപ്പുറത്താണ്.

ഇപ്പോൾ അതിന് സാധിക്കുന്നില്ല. ദുരിതം സഹിക്കാതെ അടുത്തിടെ ഡോക്ടറെ വീണ്ടും കണ്ടു. ജീവിക്കാൻ സാധിക്കുന്നില്ലെന്ന് സ്റ്റീഫനും ഭാര്യയും കരഞ്ഞു പറഞ്ഞു. അപ്പോഴാണ് മുടി സ്വയം വെട്ടാൻ സാധിക്കുന്നില്ലെങ്കിൽ ബാർബറെ വിളിച്ച് വെട്ടിക്കാൻ നിർദേശിച്ചത്. ഇതോടെ മാനസികമായി തളർന്നു. ആഹാരം കഴിക്കാതെ തുടരുന്നതിനാൽ ഇടയ്ക്കിടെ ബോധം കെട്ടു വീണുപോകുന്നു. ആനാവൂർ തേരണിയിലെ പണിതീരാത്ത വീടിന്റെ ഉൾമുറിയിൽ തന്നെ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ കഴിഞ്ഞുകൂടുകയാണ് സ്റ്റീഫൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP