Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടാനച്ഛൻ; പോക്‌സോകേസിൽ പ്രതിയെ റിമാൻഡ് ചെയ്തു; പലതവണ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടാനച്ഛൻ; പോക്‌സോകേസിൽ പ്രതിയെ റിമാൻഡ് ചെയ്തു; പലതവണ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ രണ്ടാനച്ഛനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് റിമാന്റ് ചെയ്തത്. പെരിന്തൽമണ്ണ വലമ്പൂർ കളമ്പറമ്പിൽ സുരേഷ് കുമാറിനെയാണ് ജഡ്ജി എ വി നാരായണൻ റിമാന്റ് ചെയ്തത്. 2018 ജൂൺ ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള വിവിധ സമയങ്ങളിൽ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇക്കഴിഞ്ഞ പത്തിനാണ് പ്രതി അറസ്റ്റിലായത്.

അതേ സമയം പതിനേഴ്കാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ഇന്ന് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി നെടുവ കെട്ടുങ്ങൽ സി എച്ച് നഗർ കോളനിയിലെ തൊട്ടിയിൽ മുഹമ്മദ് ഫൈജാസ് (22)നെയാണ് ജഡ്ജി എ വി നാരായണൻ റിമാന്റ് ചെയ്തത്. സുഹൃത്തിന്റെ സഹോദരിയെ 2019 സെപ്റ്റംബറിലെ ഒരു ദിവസവും ഒക്ടോബർ ആറിനും പെൺകുട്ടിയുടെ വീട്ടിൽ വെച്ച് പ്രതി ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. തുടർന്ന് ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. പരപ്പനങ്ങാടി സി ഐ വിനോദനാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം 13കാരിയെ പീഡിപ്പിച്ച് 49കാരനായ സ്വന്തം പിതാവിന് കോടതി ദിവസങ്ങൾക്ക് മുമ്പ് ജാമ്യം നിഷേധിച്ചിരുന്നു. അഞ്ചു വർഷങ്ങളിലായി പ്രതിയായ പിതാവ് മകളെ പീഡിപ്പിച്ചത് പല തവണയാണെന്നാണ് മൊഴി..മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം വീട്ടിൽ വെച്ചും തുടർന്ന് വിവിധ ഇടങ്ങളിലെ വാടക വീടുകളിൽ വെച്ചും പീഡിപ്പിച്ചതായാണ് കുട്ടിയുടെ മൊഴി

പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന 49കാരന്റെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2014 ജൂൺ രണ്ടു മുതൽ 2019 ജൂലൈ 26 വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം അലനല്ലൂർ വഴങ്ങല്ലയിലെ വീട്ടിൽ വെച്ചും തുടർന്ന് ചെറുള്ളി, വെങ്കുളം, കല്ലടിക്കോട് എന്നിവിടങ്ങളിലെ വാടക വീടുകളിൽ വെച്ചും പീഡനത്തിന് വിധേയയായതായി ബാലിക മൊഴി നൽകിയിട്ടുണ്ട്. മലപ്പുറം ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേങ്ങര പൊലീസ് കേസ്സെടുത്തത്. 2019 സെപ്തബർ 27നാണ് പ്രതി അറസ്റ്റിലായത്. പീഡിതയായ ബാലികയെ മഞ്ചേരി നിർഭയ വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലേക്ക് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP