Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രണയം പല പെൺകുട്ടികളുടെയും ജീവിതം കട്ടപ്പൊകയാക്കുന്നു; പ്രണയിക്കരുതെന്നല്ല..മൊബൈൽ ദുരുപയോഗവും പ്രണയപരാജയങ്ങളും ജീവിതങ്ങൾ തകർക്കുകയണ്; ന്യൂജനറേഷൻ എന്ന പേരിൽ മോഡേൺ വേഷമോ പെരുമാറ്റരീതിയോ ആവാമെങ്കിലും എന്തുമാകാം എന്ന് ചിന്തിച്ചാൽ കുഴപ്പം; സ്ത്രീധനം മാടമ്പി സമ്പ്രദായമായി തുടരുകയാണെന്നും മെഗാഅദാലത്തിൽ വിലയിരുത്തി വനിതാ കമ്മീഷൻ

പ്രണയം പല പെൺകുട്ടികളുടെയും ജീവിതം കട്ടപ്പൊകയാക്കുന്നു; പ്രണയിക്കരുതെന്നല്ല..മൊബൈൽ ദുരുപയോഗവും പ്രണയപരാജയങ്ങളും ജീവിതങ്ങൾ തകർക്കുകയണ്; ന്യൂജനറേഷൻ എന്ന പേരിൽ മോഡേൺ വേഷമോ പെരുമാറ്റരീതിയോ ആവാമെങ്കിലും എന്തുമാകാം എന്ന് ചിന്തിച്ചാൽ കുഴപ്പം; സ്ത്രീധനം മാടമ്പി സമ്പ്രദായമായി തുടരുകയാണെന്നും മെഗാഅദാലത്തിൽ വിലയിരുത്തി വനിതാ കമ്മീഷൻ

ഗീവർഗീസ് എം തോമസ്‌

തിരുവനന്തപുരം: മൊബൈലിന്റെ അപകടകരമായ ഉപയോഗവും യുവതീ- യുവാക്കളുടെ ഇടയിലെ പ്രണയശൈഥില്യവും വർദ്ധിക്കുകയാണെന്ന് വനിതാ കമ്മീഷൻ. കമ്മീഷന്റെ മുൻപാകെ വന്ന ഒരു എം ബി ബി എസ് വിദ്യാർത്ഥിനിയുടെ സംഭവം തന്നെ അതിനുദാഹരണമാണെന്ന് കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. ആ കുട്ടിയുടെ ജീവിതം കട്ടപൊകയാകുന്ന അവസ്ഥയിലൂടെയാണ് കാരൃങ്ങൾ കടന്നു പോകുന്നത്. ഒരു പാട് വർഷം ഒന്നിച്ചു താമസിച്ചിട്ടു ഭർത്താവിനെതിരെ ഭാര്യ തന്നെ പരാതിയുമായി വരുന്ന അവസ്ഥയും ഉണ്ടായി വരുന്നു. പത്തു കൊല്ലത്തിനു മുൻപ് ഇങ്ങനെയല്ലായിരുന്നു. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കമ്മീഷൻ മെഗാഅദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജോസഫൈൻ.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും പഴഞ്ചൻ മാടമ്പി സമ്പ്രദായം തുടർന്ന് പോരുകയാണ്. ഗാർഹിക പീഡനങ്ങളുടെ പ്രധാന കാരണം സ്ത്രീധനമാണ് എന്ന രീതിയിലേക്കു കാര്യങ്ങൾ വന്നു പോകുന്ന കാഴ്ചയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അഭ്യസ്ത വിദ്യരായ കേരളീയ സമൂഹത്തിൽ ഇത് സംഭവിക്കുന്നു എന്നത് എത്രമാത്രം അപമാനകരമാണ്. ഹെൽമെറ്റ് ഉൾപ്പെടെയുള്ള കാരൃങ്ങൾ നിർബന്ധമാക്കിയപ്പോൾ നിയമലംഘകർ കൂടിയെന്ന് എം സി ജോസഫൈൻ പറഞ്ഞു. അതോടൊപ്പം അവരെ ന്യൂ ജനറേഷൻ എന്ന പേരിൽ നമ്മുക്ക് പുരോഗമനാത്മകമായ വേഷവിധാനങ്ങളോ സ്വഭാവരീതിയോ എല്ലാം സ്വീകരിക്കാം എന്നാൽ അതിന്റെ പേരിൽ എന്തുമാകാം എന്ന് ചിന്തിച്ചാൽ സമൂഹത്തിൽ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്.ഈ അപകടകരമായ അവസ്ഥ മാറ്റാൻ കേരളീയ സമൂഹം മുന്നോട്ടു വരണമെന്നും എം സി ജോസഫൈൻ പറഞ്ഞു.

തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് റസ്റ്റ് ഹൗസിൽ വെള്ളിയാഴ്ച നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ 210 കേസുകളാണ് പരിഗണിച്ചത് കൗൺസിലിങ്ങിനായി നാലുകേസുകൾ കൈമാറി. ആറു എണ്ണത്തിൽ റിപ്പോർട്ട് തേടുകയും 47 കേസുകൾ തീർപ്പാക്കുകയും ചെയ്തു.അതോടൊപ്പം 153 കേസുകൾ അടുത്ത അദാലത്തിനായി മാറ്റുകയും ചെയ്തു.

നവദമ്പതികളുടെ ജീവിതത്തിൽ മാതാപിതാക്കളുടെ അതിരു വിട്ട കൈകടത്തൽ അടക്കമുള്ള കേസുകളാണ് കൗൺസിലിങ്ങിനായി കൈമാറിയത്. അതീവ ഗൗരവതരമായ ഇത്തരം കേസുകളിൽ ബാഹ്യ ഇടപെടൽ ശക്തമായതാണ് കേസ് വനിതാ കമ്മീഷൻ മുൻപാകെ എത്താനുണ്ടായ സാഹചര്യം. നമ്മുടെ സമൂഹം ഒരു അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് കമ്മീഷൻ വിലയിരുത്തി. യുവതലമുറ തെറ്റിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ അവരുടെ തെറ്റ് തിരിച്ചറിഞ്ഞിട്ടും അവരെ തിരുത്താൻ മാതാപിതാക്കൾ തയാറാകുന്നില്ല. സിലബസിൽ പഠിക്കുന്നതല്ല. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് കുട്ടികൾ പഠിക്കേണ്ടത്. അതിനു ഇവരെ പ്രാപ്തരാക്കാൻ മാതാപിതാക്കൾ തയാറാകണം.പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും പ്രായപൂർത്തിയായ മറ്റു അഞ്ചു കുട്ടികളും അടക്കമുള്ള കേസ് കമ്മീഷന് മുൻപിൽ വന്നപ്പോഴായിരുന്നു കമ്മീഷന്റെ പരാമർശം. ഇ എം രാധ, എം എസ് താര തുടങ്ങിയവരും അദാലത്തിൽ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP