Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കൗമാര പ്രതിഭകളുടെ വിസ്മയ കാഴ്‌ച്ചകളൊരുക്കാൻ കാഞ്ഞങ്ങാട് ഒരുങ്ങി; 28 ന് ആരംഭിക്കുന്ന സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ; നാല് ദിവസം കൊണ്ട് 28 വേദികളിലായി മാറ്റുരയ്ക്കുക പതിനായിരത്തോളം വിദ്യാർത്ഥികൾ; ലോകത്ത് എവിടെ നിന്നും ഫലം അറിയാനായി പൂമരം ആപ്പും

കൗമാര പ്രതിഭകളുടെ വിസ്മയ കാഴ്‌ച്ചകളൊരുക്കാൻ കാഞ്ഞങ്ങാട് ഒരുങ്ങി; 28 ന് ആരംഭിക്കുന്ന സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ; നാല് ദിവസം കൊണ്ട് 28 വേദികളിലായി മാറ്റുരയ്ക്കുക പതിനായിരത്തോളം വിദ്യാർത്ഥികൾ; ലോകത്ത് എവിടെ നിന്നും ഫലം അറിയാനായി പൂമരം ആപ്പും

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: കൗമാര പ്രതിഭകളുടെ വിസ്മയ കാഴ്ചകൾക്കായി കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഒരുങ്ങി. 28 വേദികളിലായി 239 ഇനങ്ങളിൽ പതിനായിരത്തോളം പ്രതിഭകളാണ് 28 മുതൽ ഡിസംബർ ഒന്നു വരെ കലോത്സവത്തിൽ മാറ്റുരക്കുന്നത്. 28 ന് രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. രാവിലെ ഒമ്പത് മണിക്കാണ് ഉദ്ഘാടന സമ്മേളനം. 60 അദ്ധ്യാപകർ അവതരിപ്പിക്കുന്ന സ്വാഗത ഗാനവും വിദ്യാർത്ഥികളുടെ നൃത്തശിൽപ്പവും ഉണ്ടാകും. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകുന്ന ഉദ്ഘാടന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. രാജ് മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, എൻ എ നെല്ലിക്കുന്ന്, എം രാജഗോപാൽ, എം സി. ഖമറുദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഉദ്ഘാടന വേളയിലും സമാപന സമ്മേളനത്തിലും ജയസൂര്യ, രമേഷ് പിഷാരടി, നടിയും നർത്തകിയുമായ വിന്ദുജ മേനോൻ എന്നിവർ സംബന്ധിക്കും.

28 വേദികളിലാണ് മത്സരം. എല്ലാവേദികളി കളിലും രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാർത്ഥികൾ മത്സരിക്കാനെത്തും. എച്ച് എസ് 96,എച്ച് എസ് എസ് 105,സംസ്‌കൃതം 19,അറബിക് 19 എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. ഒന്നാം ദിവസം 2700, രണ്ടാം ദിനം 2910, മൂന്നാം ദിനം 2650, നാലാം ദിനം 510 എന്നിങ്ങനെ മത്സരാർഥികൾ വേദിയിലെത്തും. മത്സരം കഴിഞ്ഞയുടൻ വേദിയിൽ ഫലം പ്രഖ്യാപിക്കും. പൂമരം ആപ്പ് വഴി ലോകത്തെവിടെ നിന്നും ഫലം അറിയാം. സർട്ടിഫിക്കറ്റുകളും ട്രോഫിയും പ്രധാന വേദിക്ക് സമീപമുള്ള കൗണ്ടറിൽ നിന്നും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവനാളുകൾക്കും ട്രോഫി നൽകും.

717 വിധികർത്താക്കളും 200 റിസർവ്ഡ് വിധികർത്താക്കളും ഉണ്ടാകും. എല്ലാ വേദികളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളുമുണ്ടാകും. മത്സര വേദികളിൽ മത്സരാർഥിക്കും അനുഗമിക്കുന്ന അദ്ധ്യാപകനും മാത്രമായിരിക്കും പ്രവേശനം. മത്സരാർഥികളുടെ രജിസ്‌ട്രേഷൻ 27 ന് രാവിലെ 10 മുതൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മത്സരാർഥികൾക്കും മറ്റുമായി കൊവ്വൽ പള്ളിയിലെ ഭക്ഷണശാലയിൽ ഭക്ഷണം നൽകും. ഇരുന്ന് ഇലയിട്ടായിരിക്കും ഭക്ഷണം. പൂർണമായും ഹരിതച്ചട്ടം പാലിച്ചായിരിക്കും കലോത്സവം. മത്സരാർത്ഥികൾക്ക് 'വേദികളിലേക്ക് ഭക്ഷണം നേരിട്ട് എത്തിക്കാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്.

എൻ എസ് എസ്, എൻ സി സി, ജെ ആർ സി, സ്‌കൗട്ട് ആൻഡ് ഗൈഡ്, എസ് പി സി വിഭാഗങ്ങളിലായി ആയിരത്തോളം വളണ്ടിയർമാർ ഉണ്ടാക്കും. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ട്രാൻസ്‌പോർട്ട് കമ്മിറ്റി ബസ് സൗകര്യം ഏർപ്പെടുത്തും. 40 ബസ്സുകൾ വേദികൾ തോറും 5 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും. 27,28 തിയ്യതി കളിൽ റെയിൽവേ മാർഗം വരുന്ന മത്സരാർഥികൾക്ക് സ്വീകരണം നൽകും. സ്വർണക്കപ്പ് ഇന്നലെ കോഴിക്കോട് നിന്ന് കാസർകോട്ടേക്ക് എത്തിച്ചു. വേദികൾക്ക് സമീപനങ്ങളിലെ സൗകര്യങ്ങളുള്ള വീടുകളും മത്സരാർത്ഥികൾക്ക് അത്ഥികളെപോലെ താമസസൗകര്യം ഒരുക്കാൻ കാഞ്ഞങ്ങാട്ടുകാർ ഒരുങ്ങിയിരിക്കുകയാണ്.
കലോത്സവം ആക്ഷേപരഹിതമായി ആയി സംഘടിപ്പിക്കുന്നതിന് വേണ്ടി മത്സരവേദികളിൽ മറ്റും കർശനമായ വിജിലൻസ് നിരീക്ഷണം ഏർപ്പെടുത്തുമെന്ന് എന്ന് മന്ത്രി പറഞ്ഞു.

സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രി സി രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖപ്രകാശനവും നടത്തും. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വിവി രമേശൻ പതാക കൈമാറും. ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് സംഘാടക സമിതി ചെയർമാനായ മന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള സ്‌കൂൾ കലോത്സവത്തിന് എത്തുന്നവർക്ക് വഴികാട്ടാൻ വെബ്‌സൈറ്റ് തയ്യാറായി. ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വെബ്‌സൈറ്റ് റവന്യു മന്ത്രി പുറത്തിറക്കി. വിവിധ വേദികളിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും ഇനങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാകും. വേദികളിലെ ഇനങ്ങളിൽ മാറ്റമുണ്ടാവുകയാണെങ്കിൽ തത്സമയം തന്നെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. കൂടാതെ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരുടെ വിവരങ്ങളും വേദികളിലെ വളണ്ടിയർമാരുടെ വിവരങ്ങളും ലഭ്യമാകും.

വേദികളുടെ പേരും, സ്ഥലവും

1. മഹാകവി പി കുഞ്ഞിരാമൻ നായർ - ഐങ്ങോത്ത് ഗ്രൗണ്ട് ( പ്രധാന വേദി )
2. മഹാ കവി കുട്ടമത്ത് - കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്‌കൂൾ
3. ടി എസ് തിരുമുമ്പ് - കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ
4. ടി ഉബൈദ് - നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്‌കൂൾ
5. രസിക ശിരോമണി കോമൻ നായർ - നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്‌കൂൾ.
6. വിദ്വാൻ പി കേളുനായർ - എംപി.എസ്.ജി.വി.എച്ച്.എസ്.എസ്. വെള്ളിക്കോത്ത്
7. ചന്ദ്രഗിരി അമ്പു - എസ്.എസ് കലാമന്ദിരം മേലാങ്കോട്
8. എ.സി കണ്ണൻ നായർ - എ.സി.കെ.എൻ.എസ് യു.പി സ്‌കൂൾ മോലാങ്കോട്
9. മലബാർ വി രാമൻ നായർ - ചിന്മയ വിദ്യാലയ ഓഡിറ്റോറിയം അതിയാമ്പൂർ
10. രാഷ്ട്ര കവി ഗോവിന്ദ പൈ - ശ്രീലക്ഷമി ഓഡിറ്റോറിയം അതിയാമ്പൂർ
11. കെ മാധവൻ - ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ കാഞ്ഞങ്ങാട്
12. കണ്ണൻ പാട്ടാളി - പടന്നക്കാട് കാർഷിക കോളജ്
13. കയ്യാർ കിഞ്ഞണ്ണ റൈ - പടന്നക്കാട് കാർഷിക കോളേജ് ഇൻഡോർ സ്റ്റേഡിയം
14. കൂർമൻ എഴുത്തച്ഛൻ - പാലാഴി ഓഡിറ്റോറിയം മന്ന്യോട്ട് കാവ്
15. പാലാ ഭാസ്‌കര ഭാഗവതർ - പടന്നക്കാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയം-1
16. ഗുരു ചന്തു പണിക്കർ - പടന്നക്കാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയം -2 (സംസ്‌കൃതോത്സവം)
17. സി രാഘവൻ മാസ്റ്റർ - സ്റ്റെല്ലാ മേരി സ്‌കൂൾ പടന്നക്കാട്
18. വയലിൽ കുഞ്ഞിരാമ പണിക്കർ -കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ
19. നർത്തക രത്‌നം കണ്ണൻ പൊതുവാൾ - എസ്.എൻ.എ.യു.പി.എസ് പടന്നക്കാട്
20. കെ എം അഹ്മദ് - ഇഖ്ബാൽ എച്ച്.എസ്എസ് അജാനൂർ ഓപ്പൺ സ്റ്റേജ് (അറബിക് കലോത്സവം)
21. കണ്ണൻ കേരളവർമൻ - ഇഖ്ബാൽ എച്ച്.എസ്എസ് അജാനൂർ (അറബിക് കലോത്സവം )
22. പി സി കാർത്ത്യായനി കുട്ടിയമ്മ - കാഞ്ഞങ്ങാട് വ്യാപാര ഭവൻ (അപ്സ്റ്റയർ )
23. പക്കീരൻ വൈദ്യർ - കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഓഡിറ്റോറിയം
24. കെ.ടി കുഞ്ഞിരാമൻ നമ്പ്യാർ - ജി.എഫ്.എച്ച്.എസ് കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം.
25. ഗാന്ധി കൃഷ്ണൻ നായർ - ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് ഹാൾ -1
26. ഗാന്ധി രാമൻ നായർ - ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് ഹാൾ - 2
27. പാർത്ഥി സുബ്ബ - ചൈതന്യ ഓഡിറ്റോറിയം കിഴക്കുംകര
28. ടി കെ ഭട്ടതിരി - കാഞ്ഞങ്ങാട് നിത്യാനന്ദ് പോളിടെക്‌നിക് ഗ്രൗണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP