Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുവത്സരത്തിൽ സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി; ഡിജിപി റാങ്കിലേക്ക് ഉയർന്ന സുദേഷ് കുമാർ വിജിലൻസ് മേധാവി; ആർ. ശ്രീലേഖ വിരമിച്ച ഒഴിവിൽ ബി. സന്ധ്യ ഫയർഫോഴ്‌സ് മേധാവി; വിജയ്‌സാഖറെ ക്രമസമാധാന ചുമതലയുള്ള എഡിജിപി; കമ്മീഷണർമാർക്കും മാറ്റം

പുതുവത്സരത്തിൽ സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി; ഡിജിപി റാങ്കിലേക്ക് ഉയർന്ന സുദേഷ് കുമാർ വിജിലൻസ് മേധാവി; ആർ. ശ്രീലേഖ വിരമിച്ച ഒഴിവിൽ ബി. സന്ധ്യ ഫയർഫോഴ്‌സ് മേധാവി; വിജയ്‌സാഖറെ ക്രമസമാധാന ചുമതലയുള്ള എഡിജിപി; കമ്മീഷണർമാർക്കും മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കി. ഐപിഎസിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ഐജി ശ്രീജിത്തിന് എഡിജിപിയായി സ്ഥാനക്കയറ്റം. ക്രൈംബ്രാഞ്ച് മേധാവി എന്നതിന് പുറമേ കമ്യൂണിറ്റി പൊലീസിങ് പദ്ധതികളുടെ നോഡൽ ഓഫീസറും ആയിരിക്കും ശ്രീജിത്ത്. ഡിജിപി റാങ്കിലേക്ക് ഉയർന്ന സുദേഷ്‌കുമാറിനെ വിജിലൻസ് മേധാവിയായും നിയമിച്ചു. ആർ.ശ്രീലേഖ വിരമിച്ചതോടെയാണ് സുദേഷ് കുമാർ ഡിജിപി ഗ്രേഡിലേക്ക് ഉയർന്നത്.

ആർ. ശ്രീലേഖ വിരമിച്ച ഒഴിവിൽ ബി. സന്ധ്യ ഫയർഫോഴ്‌സ് മേധാവിയായി. ഫയർ ആൻഡ് റസ്‌ക്യു സർവീസസ് ഡയറക്ടർ ജനറലായാണ് നിയമനം. വിജയ്‌സാഖറെയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന വിജയ് സാഖറെ 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയതോടെ എഡിജിപി റാങ്കിലേക്ക് ഉയർന്നു. എഡിജിപി അനിൽകാന്ത് ആണ് റോഡ് സുരക്ഷാ കമ്മീഷണർ. ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്നു അനിൽ കാന്ത്.

ഹെഡ് ക്വാർ്‌ട്ടേഴ്‌സ് ഐജി ആയിരുന്ന പി.വിജയനെ തീരദേശ പൊലീസ് ഐജിയാക്കി മാറ്റി. കമ്മീഷണർമാർക്കും മാറ്റമുണ്ട്.സി.എച്ച് നാഗരാജ് കൊച്ചി കമ്മീഷണറായപ്പോൾ ആർ. ഇളങ്കോ കണ്ണൂർ കമ്മീഷണറായി. എ. അക്‌ബറിനെ തൃശൂർ റേഞ്ച് ഡിഐജിയായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ബെവ്‌കോ എംഡി സ്ഥാനത്തുനിന്നും സ്പർജൻകുമാർ തെറിച്ചു. മാതൃവകുപ്പിലേക്കാണ് മാറ്റം. ക്രൈംബ്രാഞ്ച് ഐജിയായി പോസ്റ്റിങ്. യോഗേഷ് ഗുപ്തയാണ് പുതിയ ബെവ്‌കോ എംഡി.ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന ഷെയ്ക് ദർവേഷ് സാഹേബ് കേരള പൊലീസ് അക്കാദമി ഡയറക്ടർ.എഡിജിപി ട്രെയിനിങ് പൂർണ അധിക ചുമതലയും.

കെബി രവിയാണ് പുതിയ കൊല്ലം എസ്‌പി. രാജീവ് പിബി പത്തനംതിട്ട എസ്‌പി, സുജിത് ദാസ് പാലക്കാട് എസ്‌പി. കണ്ണൂർ എസ്‌പിയായിരുന്ന യതീഷ് ചന്ദ്രയെ മാറ്റി. യതീഷ് ചന്ദ്രയ്ക്ക് കെഎപി 4ന്റെ ചുമതല നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP