Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വില കുറഞ്ഞ മദ്യം കിട്ടുന്നില്ലെന്ന പരാതി സർക്കാർ കേട്ടു; ജവാൻ റമ്മിന് പുറമേ ഇനി സർക്കാരിന്റെ സ്വന്തം ബ്രാണ്ടിയും; മലബാർ ബ്രാണ്ടി എന്ന പേരിൽ പുതിയ മദ്യം ഓണത്തിന്; ഏറെ നാളായി പൂട്ടി കിടക്കുന്ന പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമ്മാണ പ്രവർത്തനം തുടങ്ങി

വില കുറഞ്ഞ മദ്യം കിട്ടുന്നില്ലെന്ന പരാതി സർക്കാർ കേട്ടു; ജവാൻ റമ്മിന് പുറമേ ഇനി സർക്കാരിന്റെ സ്വന്തം ബ്രാണ്ടിയും; മലബാർ ബ്രാണ്ടി എന്ന പേരിൽ പുതിയ മദ്യം ഓണത്തിന്; ഏറെ നാളായി പൂട്ടി കിടക്കുന്ന പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമ്മാണ പ്രവർത്തനം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സംസ്ഥാനത്ത് കൂടുതൽ ചെലവുള്ള മദ്യം റമ്മും, ബ്രാണ്ടിയുമാണ്. വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് മൂലം ജവാൻ റമ്മിന്റെ ഉത്പാദനം കൂട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പുറമേ, സർക്കാർ പുറത്തിറക്കുന്ന ബ്രാണ്ടിയും ഓണത്തിന് വിപണിയിലെത്തും. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറിയിൽ നിന്നാണ് മലബാർ ബ്രാണ്ടി എന്ന പേരിൽ മദ്യം ഉത്പ്പാദിപ്പിക്കുക.

പുതിയ ബ്രാണ്ടിയുടെ ഉല്പാദനത്തിനാവശ്യമായ നിർമ്മാണ നടപടികൾ ആരംഭിച്ചു. പാലക്കാട് മേനോൻപാറയിലാണ് മലബാർ ഡിസ്റ്റിലറീസ്. പ്രതിദിനം പതിമൂവായിരം കെയ്‌സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്‌ലിങ് പ്ലാന്റ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ ഇത്തവണത്തെ ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിലെത്തും.

ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ഉല്പാദനത്തിനാവശ്യമായ വെള്ളം വാട്ടർ അഥോറിറ്റിയാണ് വിതരണം ചെയ്യുക. പ്രതിദിനം 65,000 ലിറ്റർ ജലമാണ് ആദ്യഘട്ടത്തിൽ ആവശ്യം. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക.

ഇതിനായി വാട്ടർ അഥോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതി സ്ഥലത്ത് കുഴൽക്കിണർ നിർമ്മിച്ച് വലിയ തോതിൽ ജലചൂഷണം നടത്തുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറയുന്നു. കുഴൽ കിണറിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ അയഡിൻ അംശം കൂടുതലാണെന്നും അത് മദ്യം ഉല്പാദിപ്പാക്കാൻ യോഗ്യമല്ലെന്നും ഇവർ പറയുന്നു.

2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്. മദ്യ ഉല്പാദനം ആരംഭിക്കുന്നതോടെ 250 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് അധികൃതർ പറയുന്നു. വില കുറഞ്ഞ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചും സർക്കാർ മേഖലയിൽ മദ്യത്തിന്റെ ഉത്പാദനം കൂട്ടാനും ലക്ഷ്യമിട്ടാണ് മലബാർ ബ്രാൻഡിയുടെ നിർമ്മാണം. നിലവിൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മാണ് സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ഏക മദ്യം. ഇതിന്റെ ഉത്പാദനവും കൂട്ടി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP