Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകാംക്ഷാഭരിതമായ നിമിഷങ്ങൾക്കൊടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി; ക്രിസതുമസ്-പുതുവത്സര ഭാഗ്യദേവത കടാക്ഷിച്ചത് കണ്ണൂർ സ്വദേശിയെ; തോലാമ്പ കുറിച്ചമലയിൽ രാജനെ തേടി 12 കോടി ഒന്നാം സമ്മാനം എത്തിയപ്പോൾ ഗ്രാമം മുഴുവൻ ആഘോഷത്തിൽ; ഭാഗ്യം തേടിയെത്തിയത് കൂത്തുപറമ്പിൽ നിന്നെത്തിയ ടിക്കറ്റിന്റെ രൂപത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആകാംക്ഷാഭരിതമായ കാത്തിരുപ്പുകൾക്കൊടുവിൽ ആ ഭാഗ്യവാനെ കണ്ണൂരിൽ നിന്ന് കണ്ടെത്തി. സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യകുറിയുടെ ഒന്നാം സമ്മാനം 12 കോടി തേടിയെത്തിയത് കണ്ണൂർ മാലൂർ സ്വദേശിയേയാണ്. തോലമ്പ്ര കുറിച്യമലയിലെ പെരുന്നോൻ രാജനെ തേടിയാണ് ഭാഗ്യം എത്തിയത്. കൂത്തുപറമ്പിൽ നിന്ന് വാങ്ങിയ എസ് ടി 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

മാനന്തവാടി വള്ളിയൂർക്കാവ് ലോട്ടറി സബ് ഓഫീസിൽ നിന്നു വാങ്ങി കൂത്തുപറമ്പിൽ വിറ്റ ടിക്കറ്റാണിത്. ഫലം പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും ഭാഗ്യവാനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് ആകാംക്ഷകൾക്ക് വിരാമമിട്ട് ഭാഗ്യവാനെ കണ്ടെത്തിയത്.

കൂത്തുപറമ്പിലെ പയ്യൻ ലോട്ടറി ഏജൻസിയുടെ ചില്ലറ വിൽപ്പനസ്റ്റാൾ വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ജനുവരി 15നും 17നുമിടയിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP