Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോജു ജോർജ്ജും ബിജുമേനോനും നടന്മാർ; രേവതി നടി; ജോജിയിലുടെ മികച്ച സംവിധായകനായി ദിലീഷ് പോത്തൻ; ആവാസ വ്യൂഹം മികച്ച ചിത്രം; നാല് പുരസ്‌കാരങ്ങളുമായി അവാർഡിൽ തിളങ്ങി മലയാളത്തിലെ ആദ്യസൂപ്പർ ഹീറോ മിന്നൽ മുരളി; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

ജോജു ജോർജ്ജും ബിജുമേനോനും നടന്മാർ;  രേവതി നടി; ജോജിയിലുടെ മികച്ച സംവിധായകനായി ദിലീഷ് പോത്തൻ;  ആവാസ വ്യൂഹം മികച്ച ചിത്രം;  നാല് പുരസ്‌കാരങ്ങളുമായി അവാർഡിൽ തിളങ്ങി മലയാളത്തിലെ ആദ്യസൂപ്പർ ഹീറോ മിന്നൽ മുരളി; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച നടന്മാരായി ജോജുജോർജ്ജും ബിജുമേനോനും തെരഞ്ഞെടുക്കപ്പെട്ടു.നായാട്ട്, മധുരം എന്നീ ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പുരസ്‌കാരം.ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഭൂതകാലത്തിലെ അഭിനയത്തിന് രേവതി മികച്ച നടിയായി.നവാഗതനായ കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം.ജനപ്രിയ ചിത്രമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തെരഞ്ഞെടുക്കപ്പെട്ടു.ജോജി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി ദിലീഷ് പോത്തനും തെരഞ്ഞെടുക്കപ്പെട്ടു.


മറ്റു പുരസ്‌കാരങ്ങൾ ഇങ്ങനെ;

സ്വഭാവനടി- ഉണ്ണിമായ- ജോജി

സ്വഭാവനടൻ- സുമേഷ് മൂർ - കള

ഗായിക-സിതാര കൃഷ്ണകുമാർ - കാണെക്കാണെ

ഗായകൻ- പ്രദീപ്കുമാർ- മിന്നൽ മുരളി

സംവിധായകൻ- ദിലീഷ് പോത്തൻ -ജോജി,

സ്ത്രീ-ട്രാൻസ്ജെൻഡർ പുരസ്‌കാരം- അന്തരം

തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം

മികച്ച നവാഗത സംവിധായകൻ- കൃഷ്ണേന്ദു കലേഷ്( പ്രാപ്പിട)

ക്യാമറ- മധു നീലകണ്ഠൻ- ചുരുളി

കഥ- ഷാഹി കബീർ- നായാട്ട്

എഡിറ്റ്- ആൻഡ്രൂ ഡിക്രൂസ്- മിന്നൽ മുരളി

കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹിൽ രവീന്ദ്രൻ

നൃത്തസംവിധാനം- അരുൺലാൽ - ചവിട്ട്

വസ്ത്രാലങ്കാരം- മെൽവി ജെ- മിന്നൽ മുരളി

മേക്കപ്പ്ആർട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആർക്കറിയാം

ശബ്ദമിശ്രണം- ജസ്റ്റിൻ ജോസ്- മിന്നൽ മുരളി

കലാസംവിധാനം- ഗോകുൽദാസ്- തുറമുഖം

ചിത്രസംയോജകൻ- മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ- നായാട്ട്

സംഗീതസംവിധായകൻ പശ്ചാത്തല സംഗീതം- ജസ്റ്റിൻ വർഗീസ്- ജോജി

സംഗീതസംവിധായകൻ- ഹിഷാം- ഹൃദയം

ഗാനരചയിതാവ്- ബി.കെ ഹരിനാരായണൻ- കാടകം

തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) - ശ്യാം പുഷ്‌കരൻ - ജോജി

തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം

ക്യാമറ- മധു നീലകണ്ഠൻ- ചുരുളി

കഥ- ഷാഹി കബീർ- നായാട്ട്

രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്മാൻ- ഷിനോസ് റഹ്മാൻ. നിഷിദ്ധോ -താരാ രാമാനുജൻ

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമർശം ആർ ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങൾക്ക് ലഭിച്ചു.മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്.

ചുരുക്ക പട്ടികയിൽ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകൾ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ-നടി അടക്കം പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.

ഹിന്ദി ചലച്ചിത്ര സംവിധായകൻ സയ്യിദ് അഖ്തർ മിർസയായിരുന്നു ജൂറി ചെയർമാൻ. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സാം്‌സ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP