Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്രത്തിന്റെ ഇണ്ടാസ് കേട്ടപാടെ ചാടിക്കയറി നടപ്പാക്കിയെപ്പോൾ ഓർത്തില്ല അതൊരുപുലിവാലാകുമെന്ന്! സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ജീവനക്കാർ കോടതിയിൽ ചോദ്യം ചെയ്‌പ്പോൾ പങ്കാളിത്ത പെൻഷൻ പദ്ധതിയും ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള വിവാദ തീരുമാനവും റദ്ദായി; പദ്ധതി നിയമവിധേയമല്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ സമാഹരിച്ച കോടികൾ എന്തുചെയ്യുമെന്ന് അറിയാതെ നട്ടംതിരിഞ്ഞ് ബാങ്ക്

കേന്ദ്രത്തിന്റെ ഇണ്ടാസ് കേട്ടപാടെ ചാടിക്കയറി നടപ്പാക്കിയെപ്പോൾ ഓർത്തില്ല അതൊരുപുലിവാലാകുമെന്ന്! സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ജീവനക്കാർ കോടതിയിൽ ചോദ്യം ചെയ്‌പ്പോൾ പങ്കാളിത്ത പെൻഷൻ പദ്ധതിയും ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള വിവാദ തീരുമാനവും റദ്ദായി; പദ്ധതി നിയമവിധേയമല്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ സമാഹരിച്ച കോടികൾ എന്തുചെയ്യുമെന്ന് അറിയാതെ നട്ടംതിരിഞ്ഞ് ബാങ്ക്

എം മനോജ് കുമാർ

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമസാധുതയില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഊരാക്കുടുക്കിൽ. പങ്കാളിത്ത പദ്ധതി കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്ന് ഒരു ധാരണയുമില്ലാതെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ മുന്നോട്ടു പോയത്. പങ്കാളിത്ത പെൻഷൻ പദ്ധതി നിയമവിധേയമല്ലെങ്കിൽ ഇതുവരെ പങ്കാളിത്ത പെൻഷന് വേണ്ടി സമാഹരിച്ച കോടികൾ എന്ത് ചെയ്യും? അതേസമയം ഏത് രീതിയിലുള്ള പെൻഷൻ ജീവനക്കാർക്ക് ഇനി ഏർപ്പെടുത്തും എന്ന ചോദ്യങ്ങൾ ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ തുറിച്ചു നോക്കുകയാണ്. ബാങ്കിൽ, 2010 ഓഗസ്റ്റ് 1 മുതൽ ജോലിയിൽ ചേർന്നവർക്കു ബാധകമാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്കാണ് നിയമ സാധുതയില്ലെന്നു ഹൈക്കോടതി വിധിച്ചത്. പെൻഷൻ നടപ്പിലാക്കിയതിനെ തുടർന്ന് 2013 ഫെബ്രുവരിയിൽ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി ടി രവികുമാറിന്റെ സുപ്രധാന വിധി വന്നത്.

നേരത്തെയുള്ള പെൻഷൻ ഫണ്ടുകളിൽ നിന്നും വ്യത്യസ്തമായി ജീവനക്കാരന്റെയും തൊഴിലുടമയുടെയും പത്ത് ശതമാനം വെച്ച് ശമ്പളത്തിന്റെ ഒടുവിൽ പിടിച്ചുവെച്ച് അത് പെൻഷന് ഉപയോഗിക്കുന്നതാണ് പങ്കാളിത്ത പെൻഷൻ പദ്ധതി. ഈ പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. വലിയ വിവാദമായ തീരുമാനങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇത്. കേന്ദ്ര സർക്കാർ ഈ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു നിയമവശവും പരിഗണിക്കാതെയാണ് ഈ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. കേന്ദ്രം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയ്തു. ഈ രീതിയിലാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. ഇതാണ് സ്റ്റേറ്റ് ബാങ്ക് കേരള സർക്കിൾ ജീവനക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ഈ ഹർജിയിലാണ് ബാങ്കിന്റെ പങ്കാളിത്ത പെൻഷൻ നിയമവിധേയമല്ല എന്ന് ഹൈക്കോടതി വിധിച്ചത്. ബാങ്കിന് ഓർക്കാപ്പുറത്ത് വലിയ പ്രഹരമാണ് ജീവനക്കാരുടെ യൂണിയൻ ഏൽപ്പിച്ചത്. മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പെൻഷൻ ഫണ്ട് ഉണ്ടായിരുന്നു. ഈ ഫണ്ടിൽ നിന്നാണ് ജീവനക്കാർക്ക് പെൻഷൻ നൽകിയിരുന്നത്.

ഉഭയകക്ഷി കരാറിന്റെ ഭാഗമായി 2010 ഏപ്രിൽ 1 മുതൽ പങ്കാളിത്ത പെൻഷൻ പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യത്തിൽ പങ്കാളിത്ത പെൻഷൻ ബാധകമല്ല എന്ന് കരാറിൽ ഉണ്ടായിരുന്നു. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും മാനേജുമെന്റ് 2010 ഓഗസ്റ്റ് 1 മുതൽ ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കി. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ , കേരള സർക്കിൾ കേരള ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തത്. 2010 ഓഗസ്റ്റ് 1നു ശേഷം ബാങ്കിൽ ജോലിയിൽ പ്രവേശിച്ച എല്ലാ സ്ഥിരം ജീവനക്കാർക്കും പങ്കാളിത്ത പെൻഷൻ സ്‌കീം ബാങ്ക് നടപ്പിൽ വരുത്തി. ഇത് നിയമവിധേയമല്ല എന്നാണ് യൂണിയൻ വാദിച്ചത്. നിയമാനുസൃതമല്ലാതെ പെൻഷൻ റൂളുകളിൽ ഇത്തരമൊരു ഭേദഗതി വരുത്താൻ ബാങ്കിന്റെ കേന്ദ്ര ബോർഡിന് അനുവാദമില്ല എന്നാണ് യൂണിയൻ വാദിച്ചത്. 1.8.2010നു ശേഷം ജോലിയിൽ ചേർന്നവരെയും പഴയ പെൻഷൻ സ്‌കീമിൽ ചേർക്കാൻ ബാങ്കിനു നിർദ്ദേശം കൊടുക്കണമെന്നാണ് യൂണിയൻ കോടതിയോടാവശ്യപ്പെട്ടത്.

2011ൽ സമർപ്പിച്ച മറ്റൊരു റിട്ട് പെറ്റീഷൻ ഇതേ കോടതി തീർപ്പാക്കിയിരുന്നു.അതിലെ വിധികൾ കൂടി ഉദ്ധരിച്ചു കൊണ്ടാണ് പുതിയ വിധി ഹൈക്കോടതി പ്രസ്താവിച്ചത്. ബാങ്കിന്റെ കേന്ദ്ര ബോർഡിന് ഈ പരാതിക്കാരെ പഴയതോ പുതിയതോ ആയ പെൻഷൻ സ്‌കീമിൽ ചേർക്കാമെന്നാണ് അന്നത്തെ വിധി. ഇക്കാര്യത്തിലും നിയമാനുസൃതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട കാര്യങ്ങൾ ഉറപ്പു വരുത്തണമെന്നാണ് കോടതി നിർദ്ദേശിച്ചത്. സെക്ഷൻ 50 അനുസരിച്ച് റെഗുലേഷൻ ആക്കാത്തതിനാൽ ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള പുതുപ്പെൻഷൻ പദ്ധതിക്ക് യാതൊരു നിയമ പിൻബലവുമില്ല എന്നാണ് കോടതി കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP