Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബപ്രേഷകരെ വെട്ടിലാക്കി സ്റ്റാർ ഗ്രൂപ്പും ഏഷ്യാനെറ്റ് കേബിൾ കമ്പനിയും തമ്മിൽ യുദ്ധം; ലൈസൻസ് ഫീസ് അടയ്ക്കുന്നില്ലെന്നു പറഞ്ഞ് കേബിൾ കമ്പനിക്ക് സിഗ്നൽ നല്കുന്നത് സ്റ്റാർ നിർത്തി; കിട്ടാതായത് ഏഷ്യാനെറ്റ് പ്ലസും മൂവീസും അടക്കം മുപ്പതിലധികം ചാനലുകൾ; ബഹുരാഷ്ട്ര കമ്പനിയും കേരളാ കമ്പനിയും തമ്മിൽ പോരടിക്കുമ്പോൾ കാശുപോയി കുടുംബപ്രേഷകർ

കുടുംബപ്രേഷകരെ വെട്ടിലാക്കി സ്റ്റാർ ഗ്രൂപ്പും ഏഷ്യാനെറ്റ് കേബിൾ കമ്പനിയും തമ്മിൽ യുദ്ധം; ലൈസൻസ് ഫീസ് അടയ്ക്കുന്നില്ലെന്നു പറഞ്ഞ് കേബിൾ കമ്പനിക്ക് സിഗ്നൽ നല്കുന്നത് സ്റ്റാർ നിർത്തി; കിട്ടാതായത് ഏഷ്യാനെറ്റ് പ്ലസും മൂവീസും അടക്കം മുപ്പതിലധികം ചാനലുകൾ; ബഹുരാഷ്ട്ര കമ്പനിയും കേരളാ കമ്പനിയും തമ്മിൽ പോരടിക്കുമ്പോൾ കാശുപോയി കുടുംബപ്രേഷകർ

തിരുവനന്തപുരം: ലൈസൻസ് ഫീസ് അടയ്ക്കാതെയും വിതരണക്കരാർ പുതുക്കാതെയും നിസ്സഹരണം തുടരുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന് ചാനലുകൾ സംപ്രേഷണം ചെയ്യാനുള്ള അനുമതി നിർത്തലാക്കാൻ സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ തീരുമാനം. ഏഷ്യാനെറ്റ് കമ്യൂണിക്കേഷനു നല്കിവരുന്ന ചാനൽ സിഗ്നലുകൾ മൂന്നാഴ്ചയ്ക്കകം നിർത്താനാണ് സ്റ്റാർ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ജപ്രിയ ചാനലുകളായ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് തുടങ്ങി സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള മുപ്പതിലധികം ചാനലുകളാണ് ലഭ്യമല്ലാതാക്കുക. ഒരു വർഷത്തെ വരിസംഖ്യ മുൻകൂർ അടച്ചിട്ടുള്ള സംസ്ഥാനത്തെ കുടുംബപ്രേഷകരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. ഏഷ്യാനെറ്റ് കേബിൾ എടുത്തവർക്കാർക്കും ഇപ്പോൾ ഏഷ്യാനെറ്റ് ചാനലുകൾ ലഭ്യമല്ല.

ഏഷ്യാനെറ്റ് ചാനൽ ശൃഗലയും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷനും തമ്മിൽ ബന്ധമില്ല. കേബിളിലൂടെ കേരളത്തിലൂടനീളം ചാനലുകൾ ലഭ്യമാക്കുന്ന കമ്പനിയാണ് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ. എസിവി ലോക്കൽ ചാനലുകൾ, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ സേവനങ്ങളും കമ്പനി നല്കുന്നുണ്ട്. അതേസമയം ഏഷ്യാനെറ്റ് പ്ലസും മൂവീസും അടക്കമുള്ള ചാനലുകൾ റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥയിലുള്ള സ്റ്റാർ ഗ്രൂപ്പിനാണ് സ്വന്തം. സ്റ്റാർ ഗ്രൂപ്പിന്റെ ചാനലുകൾ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന് നല്കുന്നത് അവസാനിപ്പിക്കാനാണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്. ഏഷ്യാനെറ്റിന്റെ കേബിൾ കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ തന്നെ സ്റ്റാർ ഗ്രൂപ്പിന്റെ ചാനലുകൾ കേരളത്തിലുടനീളം ലഭ്യമാകുന്നില്ലെന്നാണ് വിവരം.

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ എന്ന കേബിൾ ഓപറേറ്റർക്ക് സിഗ്നൽ നല്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് സ്റ്റാർ ഗ്രൂപ്പിന്റെ ഇന്ത്യാ വിഭാഗമായ സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പത്രപരസ്യം നല്കിയിട്ടുണ്ട്. വിതരണക്കരാർ പുതുക്കുന്നില്ല, ലൈസസ് ഫീയിലെ കുടിശ്ശിക അടയ്ക്കുന്നില്ല, ഓഡിറ്റ് നടത്തിപ്പിൽ സഹകരിക്കുന്നില്ല, സബ്‌സ്‌ക്രൈബ് റിപ്പോർട്ട് സമർപ്പിക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി മൂന്നാഴ്ചയ്ക്കം സിഗ്നൽ നല്കുന്നത് അവസാനിപ്പിക്കുമെന്നാണ് സ്റ്റാർ ഗ്രൂപ്പ് നല്കിയ പരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏഷ്യാനെറ്റ് ചാനലുകൾക്കു പുറമേ, സ്റ്റാർ പ്ലസ്, സ്റ്റാർ ഗോൾഡ്, നാഷണൽ ജ്യോഗ്രഫി, ഫോക്‌സ് തുടങ്ങിയ പ്രമുഖ ചാനലുകളെല്ലാം ഇപ്പോൾ ഏഷ്യാനെറ്റ് കേബിൾ ശൃംഗലവഴി കേരളത്തിൽ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന കേബിൾ ശൃംഗലയാണ് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ. തിരുവനന്തപുരം മുതൽ കാസർഗോഡുവരെ ഇവർക്ക് കേബിൾ കണക്ഷനുണ്ട്. എന്നു മാത്രമല്ല കേരളത്തിൽ ഏറ്റവും കൂടുതൽ കണക്ഷൻ എടുക്കപ്പെട്ടിരിക്കുന്നതും ഇവരിൽനിന്നാണ്. മൂന്നൂറിലധികം ചാനലുകളാണ് ഏഷ്യാനെറ്റ് കേബിൾ നല്കിവരുന്നത്. ഇതിൽ നാല്പതിനടുത്ത് ചാനലുകൾ സ്റ്റാറിന്റേതാണ്. ഇവയെല്ലാമാണ് ഇപ്പോൾ ലഭ്യമാകാതിരിക്കുന്നത്. റിമോട്ട് അമർത്തി ഏതെങ്കിലും സ്റ്റാർ ചാനലിൽ എത്തിയാൽ 'ഞങ്ങൾ സ്റ്റാറിനെതിരേ നിയമനടപടി സ്വീകരിക്കാൻ പോകുന്നു' എന്ന സന്ദേശമാണ് ഉപഭോക്താവിനു ലഭിക്കുക.

കേരളത്തിലെ പല കുടുംബങ്ങളും ഒരു വർഷത്തെയും ആറു മാസത്തെയുമൊക്കെ സബ്‌സ്‌ക്രിപ്ഷൻ എടുത്തിട്ടുള്ളവരാണ്. മുടക്കിയ പണം നഷ്ടമാകുന്ന അനുഭവമാണ് ഉപഭോക്താവ് ഇപ്പോൾ നേരിടുന്നത്. ആഗോള കമ്പനിയും കേരള കമ്പനിയും തമ്മിലുള്ള നിയമയുദ്ധത്തിൽ തങ്ങളുടെ കാശു പോകുമ്പോൾ എന്തു ചെയ്യണമെന്നുപോലും കുടുംബപ്രേഷകർക്ക് അറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP