Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വിധിയോട് പൊരുതി തോറ്റെങ്കിലും പരീക്ഷയിൽ തോൽക്കാതെ കൃതിക; കണ്ണിലെ ഇരുളിനെ ഉൾക്കണ്ണിന്റെ വെളിച്ചത്താൽ തോൽപ്പിച്ച് ഹാറൂൺ കരീം; വിജയം അറിയും മുന്നേ യാത്രയായ വിഘ്നേഷും നൊമ്പരമാകുന്നു; 150 കിലോമീറ്റർ താണ്ടി കാടിറങ്ങി വന്ന ശ്രീദേവിയും നേടിയത് പത്ത് എ പ്ലസ്; പത്തിൽ ഒട്ടും പതറാതെ പത്തനംതിട്ടയും നൂറുമേനി കൊയ്ത് കുട്ടനാടും; എസ്എസ്എൽസി പരീക്ഷാ ഫലത്തിലെ നിഴലും നിലാവും ഇങ്ങനെ..

വിധിയോട് പൊരുതി തോറ്റെങ്കിലും പരീക്ഷയിൽ തോൽക്കാതെ കൃതിക; കണ്ണിലെ ഇരുളിനെ ഉൾക്കണ്ണിന്റെ വെളിച്ചത്താൽ തോൽപ്പിച്ച് ഹാറൂൺ കരീം; വിജയം അറിയും മുന്നേ യാത്രയായ വിഘ്നേഷും നൊമ്പരമാകുന്നു; 150 കിലോമീറ്റർ താണ്ടി കാടിറങ്ങി വന്ന ശ്രീദേവിയും നേടിയത് പത്ത് എ പ്ലസ്; പത്തിൽ ഒട്ടും പതറാതെ പത്തനംതിട്ടയും നൂറുമേനി കൊയ്ത് കുട്ടനാടും; എസ്എസ്എൽസി പരീക്ഷാ ഫലത്തിലെ നിഴലും നിലാവും ഇങ്ങനെ..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാകുകയാണ് കോവിഡ് കാലത്തും കുറ്റമറ്റ രീതിയിൽ നടത്തിയ എസ്എസ്എൽഎസി പരീക്ഷയും കൃത്യതയോടെ നടത്തിയ മൂല്യ നിർണയവുംപരീക്ഷാഫലവും. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മികച്ച വിജയ ശതമാനം എന്നതിലുപരി, പരീക്ഷ നടന്ന കാലഘട്ടമാണ് ഈ വിജയത്തിന് കൂടുതൽ തിളക്കമേകുന്നത്. മഹാമാരിയുടെ നിഴലിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ പൂർത്തിയാക്കാനും സമയബന്ധിതമായി മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കാനും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.

ഇക്കുറി എസ്‌എസ്‌എൽസി പരീക്ഷ എഴുതിയ 98.82ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷയെഴുതിയ 4,22,092 വിദ്യാർത്ഥികളിൽ 4,17,101 പേർ ജയിച്ചു. ഇവരിൽ 10 ശതമാനത്തിലേറെപ്പേർക്ക് (41,906) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 98.11 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷം ലഭിച്ചവർ 37,334.

പ്രൈവറ്റായി എഴുതിയ 1770 വിദ്യാർത്ഥികളിൽ (പുതിയ സ്കീം) 1356 പേർ ജയിച്ചു– 76.61%. എസ്എസ്എൽസി–ഹിയറിങ് ഇംപയേഡിൽ 100, ടിഎച്ച്എസ്എൽസിയിൽ 99.13, എഎച്ച്എസ്എൽസിയിൽ 77.14 എന്നിങ്ങനെയാണു വിജയശതമാനം. സിബിഎസ്ഇ, ഐസിഎസ്ഇ ഫലങ്ങൾ കൂടി പ്രസിദ്ധീകരിച്ച ശേഷം പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

മുമ്പന്മാർ ഇങ്ങനെ

വിജയശതമാനത്തിൽ മുന്നിലുള്ള ജില്ല പത്തനംതിട്ടയാണ്. പരീക്ഷ എഴുതിയതിൽ 99.71ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർ​ഹത നേടി. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്.–ഇവിടെ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. അതായത് നൂറ് ശതമാനം വിജയം. ഏറ്റവും കൂടുതൽ എ പ്ലസ് ഉള്ള ജില്ല മലപ്പുറമാണ്– 6447 എപ്ലസുകളാണ് ജില്ലയിൽ. 1837 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. (കഴിഞ്ഞ വർഷം 1703). സർക്കാർ– 637, എയ്ഡഡ്– 796, അൺ എയ്ഡഡ്– 404 എന്നിങ്ങനെയാണ് കണക്ക്.

ശ്രീദേവി എ പ്ലസുകൾ വാരിക്കൂട്ടിയത് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി

പൊള്ളാച്ചിക്കടുത്ത് കാടിനകത്തെ ആദിവാസി ഊരിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ ശ്രീദേവിക്ക് ഫുൾ എ പ്ലസ്. കൂട്ടുകാരും അദ്ധ്യാപകരും തുള്ളിച്ചാടുമ്പോഴും കാടിനകത്ത് മൊബൈലിനു റേഞ്ച് ലഭിക്കാത്ത ആദിവാസിക്കുടിയിൽ ശ്രീദേവിയും അവളെ പരീക്ഷയെഴുതിക്കാൻ ബൈക്കിലിരുത്തി ഇത്രദൂരം സഞ്ചരിച്ച അച്ഛൻ ചെല്ലമുത്തുവും സന്തോഷവാർത്ത അറിഞ്ഞിട്ടുണ്ടാവില്ല. ഇരുപതു കിലോമീറ്റർ അകലെയുള്ള ബന്ധുവിന്റെ ഫോണിൽ അറിയിച്ച സന്ദേശം ഇന്നു മാത്രമേ കാടിറങ്ങി അവൾക്കരികിലെത്തൂ.

നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ശ്രീദേവി ലോക് ഡൗൺ കാരണം പരീക്ഷ നീട്ടിയതോടെയാണ് നാട്ടിലേക്കു മടങ്ങിയത്. വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത് അവളറിഞ്ഞത് പരീക്ഷയുടെ തലേന്നു മാത്രം. വനംവകുപ്പിന്റെയും മറ്റ് അധികൃതരുടെയും സഹായത്തോടെ കാടും മലയും താണ്ടിയെത്തിയ ശേഷം ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നു പരീക്ഷയെഴുതുകയും ദിവസങ്ങളോളും സ്കൂളിലെ മുറിയിൽ ഒറ്റയ്ക്ക് ക്വാറന്റീനിൽ കഴിയുകയും ചെയ്തിരുന്നു.

ഹാറൂൺ കരീം നേടിയത് ഇരുട്ടിനെ തോൽപ്പിച്ച വിജയം

പരിമിതിയുടെ ഇരുട്ടിനെ ആത്മധൈര്യത്തിന്റെ വെളിച്ചത്താലകറ്റി ഹാറൂൺ കരീം. സംസ്ഥാനത്ത് ആദ്യമായി സ്‌ക്രൈബിന്റെ സഹായമില്ലാതെ കംപ്യൂട്ടർ ഉപയോഗിച്ച്‌ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയ മങ്കട ഗവ. ഹൈസ്‌കൂളിലെ ഈ കാഴ്‌ചവൈകല്യമുള്ള വിദ്യാർത്ഥി നേടിയത്‌ മുഴുവൻ എ പ്ലസ്‌. ഇത്തരം വിദ്യാർത്ഥികൾ സഹായിയെ ഉപയോഗിച്ചാണ്‌ പരീക്ഷയെഴുതാറുള്ളത്‌. സ്വന്തമായി പരീക്ഷ എഴുതണമെന്ന ഹാറൂണിന്റെ ആവശ്യത്തെ തുടർന്ന്‌ വിദ്യാഭ്യാസ മന്ത്രി പ്രത്യേക ഉത്തരവിറക്കി. നിരീക്ഷകൻ വായിച്ചുനൽകിയ ചോദ്യങ്ങൾക്ക്‌ പരീക്ഷാഹാളിൽ ഒരുക്കിയ കംപ്യൂട്ടറിൽ ഉത്തരങ്ങൾ ടൈപ്പ്‌ ചെയ്തു. ഈസി റീഡർ, ഇൻഫിനിറ്റി എഡിറ്റർ, മൈക്രോസോഫ്‌റ്റ്‌ വേഡ്‌ എന്നീ സോഫ്‌റ്റ്‌വെയറുകളാണ്‌‌ ഉപയോഗിച്ചത്‌. ഉത്തരങ്ങൾ ടൈപ്പ്‌ ചെയ്തശേഷം‌ വിദ്യാഭ്യാസ വകുപ്പിൽനിന്ന്‌ നൽകുന്ന ഉത്തരക്കടലാസിൽ പ്രിന്റെടുത്തു. എട്ടാം ക്ലാസുമുതൽ കംപ്യൂട്ടർ ഉപയോഗിച്ചാണ്‌ ടി കെ ഹാറൂൺ കരീം പരീക്ഷ എഴുതുന്നത്‌‌. എഴുത്തും വായനയും പഠനവുമെല്ലാം പൂർണമായും കംപ്യൂട്ടറിൽത്തന്നെ.

ഉ​ത്ത​ര​ങ്ങ​ൾ ക​മ്പ്യൂ​ട്ട​റി​ൽ ടൈ​പ്പ് ചെ​യ്ത് പ്രി​ൻ​റ്​ എ​ടു​ക്കു​ന്ന രീ​തി​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. എ​ട്ടാം ക്ലാ​സ്​ മു​ത​ൽ ഇ​തേ രീ​തി​യി​ലാ​ണ്​ ഹാ​റൂ​ൺ പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ​ത്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ അ​തേ​രീ​തി​യി​ൽ എ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽകി​യെ​ങ്കി​ലും ആ​ദ്യം അ​നു​മ​തി ല​ഭി​ച്ചി​ല്ല. വീ​ണ്ടും അ​പേ​ക്ഷ ന​ൽകി​യ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മേ​ലാ​റ്റൂ​ർ തൊ​ടു​കു​ഴി കു​ന്നു​മ്മ​ൽ അ​ബ്​​ദു​ൽക​രീം-​സ​ബീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഹാ​റൂ​ൺ ക​രീം എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ ക​മ്പ്യൂ​ട്ട​റി​ൽ സ്വ​ന്തം സോ​ഫ്റ്റ്​​വെ​യ​ർ വി​ക​സി​പ്പി​ച്ച് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻജി​നീ​യ​റാ​കാ​നാ​ണ് ആ​ഗ്ര​ഹം. നേ​ട്ട​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾക്കൊ​പ്പം മ​ങ്ക​ട ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പ​ക​രും ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. വ​ള്ളി​ക്കാ​പ​റ്റ സ്‌​പെ​ഷ​ൽ സ്‌​കൂ​ളി​ലാ​ണ്​ ഹാ​റൂ​ൺ ക​രീം ഏ​ഴു​വ​രെ പ​ഠി​ച്ച​ത്.

വിധി കൊണ്ടുപോയെങ്കിലും കൃതിക നേടിയത് മുഴുവൻ എ പ്ലസ്

കൃതിക വി. പിള്ള (15) ആണ് കുടുംബത്തിനും കൂട്ടുകാർക്കും അദ്ധ്യാപകർക്കും സമ്മാനിച്ചത്കണ്ണീരുപ്പു കലർന്ന വിജയമധുരം. കരൾരോഗബാധിതയായി മരിച്ച കൊറ്റൻകുളങ്ങര ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും ചവറ കുളങ്ങരഭാഗം ശാന്താലയത്തിൽ വേലായുധൻ പിള്ള – ബിന്ദു ദമ്പതികളുടെ മകളുമായ കൃതിക പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു. പരീക്ഷകളെല്ലാം എഴുതി, ഫലം വരാൻ ഒരാഴ്ച ശേഷിക്കെയാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടിലെ പതിവു കളിചിരികൾക്കിടയിൽ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ കരൾ മാറ്റിവയ്ക്കലിന് ഒരുക്കം തുടങ്ങി.

പണം കണ്ടെത്താൻ നാട്ടുകാർ കൈകോർത്തു. കരൾ പകുത്തു നൽകാൻ അമ്മ ബിന്ദു ശസ്ത്രക്രിയാമുറിയിലേക്ക് പോകുന്നതിനു മണിക്കൂറുകൾ മുൻപാണ് അതേ ആശുപത്രിയിൽ കൃതിക വിധിക്കു കീഴടങ്ങിയത്. അച്ഛൻ 4 വർഷം മുൻപ് കാൻസർ മൂലം മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ ബിന്ദുവിന് മറ്റു 2 പെൺമക്കൾ കൂടിയുണ്ട്. പരീക്ഷാഫലം വന്നതിന്റെ തലേന്ന്, തിങ്കളാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകൾ.

ഫലമറിയാൻ വിഘ്നേഷ് ഇല്ല

എഴുതിയ ഏഴു പരീക്ഷകളിലും എപ്ലസ് നേടിയെങ്കിലും ഫലം വന്നപ്പോൾ അതുകാണാൻ വിഘ്നേഷ് ഇല്ല. വള്ളികുന്നം അമൃത ഹയർസെക്കൻ‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന താമരക്കുളം വേടരപ്ലാവ് വരദയിൽ അജയകുമാർ–ശ്രീദേവി ദമ്പതികളുടെ മകൻ വിഘ്നേഷ് ലോക്ഡൗൺ കാലത്ത് മാറ്റിവച്ച പരീക്ഷകൾ തുടങ്ങുന്നതിന് രണ്ടാഴ്ച മുൻപ് ആണ് മരിച്ചത്. മെയ്‌‌ ഒമ്പതിനാണ്‌‌ അജയകുമാർ -–- ശ്രീദേവി ദമ്പതികളുടെ മകനായ വിഘ്‌‌നേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മൂന്നു പരീക്ഷകൾ ബാക്കിവച്ചായിരുന്നു ജീവിതത്തിലെ അർധവിരാമം. ‌ 

കഥകളി സംഗീതം, പദ്യപാരായണം, ശാസ്ത്രീയ സംഗീതം എന്നിവയിൽ കഴിഞ്ഞ സ്‌കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. വിഘ്‌‌നേഷിന്റെ മരണം അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല‌. കോവിഡ്‌ മൂലം മാറ്റിവച്ച അവസാനത്തെ മൂന്നു പരീക്ഷകൾ കൂടി എഴുതിയിരുന്നെങ്കിൽ എല്ലാ വിഷയങ്ങൾക്കും അവന്‌ എ പ്ലസ്‌ ലഭിച്ചേനേയെന്ന്‌ വിതുമ്പലോടെ അദ്ധ്യാപകരും പറയുന്നു. മകന്റെ നേട്ടം ആഘോഷിക്കാനാവാതെ സങ്കടപ്പെടുന്ന കുടുംബം നാടിന്റെ വിങ്ങലാകുന്നു‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP