Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എസ്എൽസി ഉത്തരക്കടലാസുകൾ റോഡിൽ വീഴ്‌ത്തിയ ജീവനക്കാരന് സസ്‌പെൻഷൻ തന്നെ; ചീഫ് സൂപ്രണ്ട് ഓഫ് എക്സാം..ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സാം എന്നിവരെ പരീക്ഷാ ചുമതലയിൽ നിന്ന് മാറ്റി; എസ്എസ്എൽസി ഉത്തരക്കടലാസുകൾ വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായിട്ടാണെന്നും ആരോപണം

എസ്എസ്എൽസി ഉത്തരക്കടലാസുകൾ റോഡിൽ വീഴ്‌ത്തിയ ജീവനക്കാരന് സസ്‌പെൻഷൻ തന്നെ;  ചീഫ് സൂപ്രണ്ട് ഓഫ് എക്സാം..ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സാം എന്നിവരെ പരീക്ഷാ ചുമതലയിൽ നിന്ന് മാറ്റി; എസ്എസ്എൽസി ഉത്തരക്കടലാസുകൾ വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായിട്ടാണെന്നും ആരോപണം

കെ.എം.സന്തോഷ്

കോഴിക്കോട്: എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡിൽ കണ്ടെത്തിയ സംഭവത്തിൽ കാരണക്കാരനായ ഓഫീസ് അറ്റന്റന്റ് സിബിക്ക് സസ്‌പെൻഷൻ തന്നെയെന്ന് വ്യക്തമാക്കി ജില്ലാ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർ ഇ.കെ സുരേഷ് കുമാർ. ചീഫ് സൂപ്രണ്ട് ഓഫ് എക്സാം, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സാം എന്നിവരെ പരീക്ഷാ ജോലികളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് പേരാമ്പ്രക്കടുത്ത കായണ്ണ കുറ്റിവയലിൽ ഇന്നലെ വൈകിട്ടോടെ റോഡിൽ കണ്ടെത്തിയത്.

തപാൽ വഴി അയക്കാനുള്ള ഉത്തരക്കടലാസുകൾ സിബി ബൈക്കിൽ അലക്ഷ്യമായ കൊണ്ടു പോകുകയായിരുന്നു. അയക്കാൻ കൊണ്ടുപോയ ഉത്തരക്കടലാസിലെ ചില കെട്ടുകൾ ബൈക്കിൽ നിന്ന് ഊർന്നു വീണു പോയകാര്യം ഇയാൽ അറിഞ്ഞിരുന്നില്ല. മലയാളം, സംസകൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് റോഡിൽ കിടന്നത്. ഇതുവഴിയേ പോയ നാട്ടുകാർ ഇത് കണ്ടെത്തുകയും സ്‌കൂൾ അധികൃതരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

കായണ്ണ ജിഎച്ച്എസ്എസിൽ ബുധനാഴ്ച നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡിൽ കണ്ടെത്തിയത്. ഇവിടുത്തെ ഓഫീസ് അറ്റന്റന്റ് ആണ് സിബി. ചോദ്യപേപ്പർ ചോർന്നതറിഞ്ഞ് നാട്ടുകാരും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇന്നലെ തന്നെ പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു. റോഡിൽ നിന്ന് കണ്ടെത്തിയ ഉത്തരക്കടലാസുകൾ പൊലീസ് കാവലിൽ സ്‌കൂളിൽ സൂക്ഷിച്ചിരിക്കയാണ് വ്യാഴാഴ്‌ച്ച ഉച്ചകഴിഞ്ഞ് ഇത് തപാൽ മാർഗ്ഗം അയക്കും. അതിനിടെ ഉത്തരക്കടലാസുകൾ നിരുത്തരവാദപരയായി കൈകാര്യം ചെയ്യുന്ന വിദ്യഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ബൈക്കിലും മറ്റും അലക്ഷ്യമായി കൊണ്ടു പോകുന്ന രീതിയാണ് സംസ്ഥാനത്തൊട്ടുക്കും നിലവിലുള്ളത്. പ്യൂൺമാരെയും ഓഫീസ് അറ്റന്റർമാരെയുമാണ് ഇതിനു ചുമതലപ്പെടുത്തുന്നത്. ഇവർ സ്വന്തം വാഹനത്തിലോ ബസിലോ കൊണ്ടു പോയാണ് തപാൽ ഓഫീസിൽ എത്തിച്ച് അയക്കുന്നത്. സുരക്ഷിതത്ത്വത്തോടെ വിദ്യഭ്യാസ വകുപ്പിന്റെയോ, സ്‌കൂളികളിലേയോ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക വാഹനത്തിൽ വേണം ഉത്തരക്കടലാസുകൾ അയക്കാൻ കൊണ്ടു പോകേണ്ടത്. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല പലപ്പോളും.

കായണ്ണയിലെ റോഡിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയവർ അതിന്റെ ഗൗരവം മനസിലാക്കുകയും ഉത്തരവാദിത്വത്തോടെ സ്‌കൂൾ അധികൃതരെ അറിയിച്ച് ഏൽപ്പിക്കുകയും ചെയ്തതു കൊണ്ടാണ് പ്രശ്നം ഗുരുതരമാകാതിരുന്നത്. അല്ലെങ്കിൽ നൂറു കണക്കിന് വിദ്യാർത്ഥികളെ ഇതു ബാധിക്കുമായിരുന്നു. ഉത്തരക്കടലാസുകൾ അലക്ഷ്യമായി കൈകാര്യം ചെയ്ത് റോഡിൽ വീഴ്‌ത്തിയ കായണ്ണ സ്‌കൂളിലെ ഓഫീസ് അറ്റന്റന്റ് സിബി താൻ രോഗിയാണെന്ന കാരണം പറഞ്ഞാണ് വീഴ്ചയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്.

താൻ രോഗിയാണെന്നും ഉത്തരക്കടലാസുകളുമായി പോകുമ്പോൾ തലചുറ്റി ബൈക്കിൽ നിന്ന് വീണെന്നും തുടർന്ന് സമീപത്തെ പീടികയിൽ കയറിയിരുന്ന സമയത്ത് നാട്ടുകാർ ഈ കെട്ടെടുത്ത് സ്‌കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്നുമാണ് സിബി പറയുന്നത്. എന്നാൽ ഇത് വീഴ്ചയിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് കോഴിക്കോട് ജില്ല വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP