Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുത്; സർക്കാറിന്റെ നയനിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല; പൗരാണിക കാലം മുതൽ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്, പാരമ്പര്യം കളങ്കപ്പെട്ടുകൂടാ; രാജ്യത്തിന്റെ ഐക്യത്തിൽ ഊന്നി എസ്.എസ്.എഫ് സംസ്ഥാന സമ്മേളനം

ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുത്; സർക്കാറിന്റെ നയനിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല; പൗരാണിക കാലം മുതൽ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്, പാരമ്പര്യം കളങ്കപ്പെട്ടുകൂടാ; രാജ്യത്തിന്റെ ഐക്യത്തിൽ ഊന്നി എസ്.എസ്.എഫ് സംസ്ഥാന സമ്മേളനം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രാജ്യത്തെ അവഹേളിക്കാൻ അനുവദിച്ചകരുതെന്ന് ഓർർമ്മിപ്പിച്ചു എസ്.എസ്.എഫ് സംസ്ഥാന സമ്മേളന പ്രമേയം. ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുതെന്ന് എസ്.എസ്.എഫ് വ്യക്തമാക്കി. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സർക്കാറിന്റെ നയനിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ലെന്നും കോഴിക്കോട് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. അബൂബക്കർ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

ഫാഷിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളോട് ഇസ്ലാമിന് യോജിക്കാനാവില്ല. ഭരണകൂടത്തോട് ശക്തമായ വിമർശങ്ങൾ ഉയർത്തിക്കൊണ്ട് തന്നെ രാഷ്ട്ര മൂല്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാർഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പുൽപ്പാദിപ്പിച്ചു കൊണ്ടല്ല. ഭരണകൂടമല്ല രാജ്യം. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാറിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്.

പൗരാണിക കാലം മുതൽ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങൾക്കൊപ്പം പൗരസമൂഹവും ഇക്കാര്യത്തിൽ ജാഗരൂകരാവണം -പ്രമേയത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് എസ് എസ് എഫ് സമ്മേളനത്തിൽ സമസ്ത എ പി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ വ്യക്തമാക്കിയിരുന്നു.

സൗദി ഉൾപ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഈ സ്വാതന്ത്ര്യമില്ല. യുഎഇയിൽ പത്ത് വർഷം മുൻപ് തന്നെ തടഞ്ഞിരുന്നുവെന്നും അബ്ദുൽ ഖാദർ മുസ്ല്യാർ പറഞ്ഞു. ഇതേ നിലപാടുമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും രംഗത്തുവന്നു. മുസ്ലിംകൾക്കെതിരെ ഇന്ത്യക്കകത്തും പുറത്തും തെറ്റിദ്ധാരണയുണ്ട്. സമുദായം വിവേക പൂർവ്വം പ്രവർത്തിക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണം. സർക്കാറിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മുഹമ്മദ് ഫൈസി പറഞ്ഞു. സമുദായം തിരുത്തേണ്ടത് തിരുത്തണം. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുകയും വേണം. ഈ നിലവാരത്തിലേക്ക് യുവാക്കളും പണ്ഡിതന്മാരും ഉയരണം എങ്കിൽ മാത്രമേ തെറ്റിദ്ധാരണ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസലിയാർ രംഗത്തെത്തി. രാജ്യത്തിന്റെ സംസ്‌കാരം മാറ്റിമറിക്കാൻ ആരെയും അനുവദിക്കരുത്. ഭീകരവാദം വിജയിക്കരുതെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

എസ്.എസ്.എഫിന് പുതിയ നേതൃത്വം

പ്രസിഡന്റ്: ടി.കെ. ഫിർദൗസ് സുറൈജി സഖാഫി. ജന സെക്രട്ടറി: കെ മുഹമ്മദ് സി ആർ. ഫിനാൻസ് സെക്രട്ടറി: സയ്യിദ് അഹ്മദ് മുനീർ അഹ്ദൽ അഹ്സനി. സെക്രട്ടറിമാർ: മുഹമ്മദ് നിയാസ്, സയ്യിദ് ആശിഖ് മുസ്തഫ, ഡോ.അബൂബക്കർ, ജാബിർ പി, ശബീർ അലി, പി വി ശുഐബ്, മുഹമ്മദ് ഇല്യാസ് സഖാഫി, സി എം സ്വാബർ സഖാഫി, ഡോ. എം എസ് മുഹമ്മദ്, സ്വാദിഖ് അലി ബുഖാരി, അനസ് അമാനി കാമിൽ സഖാഫി. സെക്രട്ടേറിയറ്റ് അംഗങ്ങൾ: മുഹമ്മദ് ത്വാഹ മള്ഹരി, മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി, കെ തജ്മൽ ഹുസൈൻ, സി എൻ ജാഫർ സ്വാദിഖ്.

കോഴിക്കോട് സ്വപ്ന നഗരിയിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കൈ വൈ നിസാമുദ്ദീൻ ഫാളിലി പുതിയ ഭാരവാഹികൾക്ക് പതാക കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP