Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ മാറ്റി സംസ്ഥാന സർക്കാർ ; തീരുമാനം മന്ത്രി സഭായോഗത്തിന് ശേഷമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; മാറ്റിയ പരീക്ഷകൾ ജൂൺ മുതൽ; കേന്ദ്ര മാർഗ നിർദ്ദേശം ജൂൺ ആദ്യവാരം വരും; പിന്നീട് പരീക്ഷകളെന്ന് സർക്കാർ നിലപാട്; വിദ്യഭ്യാസ മന്ത്രിയുടെ തീരുമാനത്തിന് പിന്നാലെ മുഖ്യൻ മാധ്യമങ്ങളെ ്അറിയിച്ചിരുന്നത് പരീക്ഷകൾ നടത്തുമെന്ന്; കേന്ദ്രം മാനദണ്ഡം കണക്കിലെടുത്ത് നിലപാട് തിരുത്തി സർക്കാർ

മറുനാടൻ ഡെസ്‌ക്‌


തിരുവനന്തപുരം: എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ മാറ്റി. കേന്ദ്ര നിർദ്ദേശം കണക്കിലെടുത്ത് മന്ത്രി സഭായോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസാണ് പുതിയ ഉത്തരവിട്ടത്. കേന്ദ്ര മാർഗ നിർദ്ദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെ സംസ്ഥാനത്തു പ്രഖ്യാപിച്ച പരീക്ഷകൾ പൂർണമായും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാറ്റി വച്ച പരീക്ഷകൾ ജൂൺ ആദ്യ വാരം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

ലോക്ക്ഡൗൺ നീട്ടിയാലും ജൂൺ ആദ്യവാരം പരീക്ഷകൾ നടത്തുന്നതിന് ഇളവുകൾ നൽകാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് അറിയുന്നത്. ലോക്ക്ഡൗൺ കാലത്ത് പരീക്ഷകൾ നടത്തരുതെന്നാണ് കേന്ദ്ര മാർഗനിർദ്ദേശം. നാലാം ലോക്ക്ഡൗണിലും ഇക്കാര്യത്തിൽ ഇളവ് ഉണ്ടായിരുന്നില്ല.പ്രതിപക്ഷം ഉൾപ്പെടെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പാറപോലെ ഉറച്ചുനിന്ന മുഖ്യമന്ത്രി ഇന്ന് തീരുമാനം മാറ്റുകയായിരുന്നു. മുൻനിശ്ചയിച്ച പ്രകാരം പരീക്ഷ നടത്താൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിനു ശേഷമാണ് പിന്മാറ്റം. ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കി പരീക്ഷ നടത്തുമെന്നായിരുന്നു ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽപോലും മുഖ്യമന്ത്രി പറഞ്ഞത്.

മറ്റു ജില്ലകളിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കു പരീക്ഷയ്ക്ക് എത്താൻ ബസുകൾ ഉൾപ്പെടെ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് വിദ്യാർത്ഥികളിൽനിന്ന് ഓൺലൈൻ അപേക്ഷകളും സ്വീകരിച്ചിരുന്നു. എന്നാൽ പരീക്ഷ നടത്തരുതെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. സിബിഎസ്ഇ പരീക്ഷ ജൂലൈയിൽ മാത്രം നടത്തുന്ന പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി ഉൾപ്പെടെയുള്ള പരീക്ഷകൾ ഉടനടി നടത്തരുതെന്നു പ്രതിപക്ഷ നേതാക്കൾ ഇന്നലെ ആവശ്യപ്പെട്ടു.പരീക്ഷകൾ നേരത്തെ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. ഈമാസം 26 മുതൽ 30 വരെ മുൻ നിശ്ചയപ്രകാരം പരീക്ഷകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

കൃത്യമായ സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുമായിരിക്കും പരീക്ഷകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതിന് ഘടകവിരുദ്ധമായ നിലപാടായിരുന്നു വിദ്യാഭ്ാസ മന്ത്രിയും ആദ്യഘട്ടത്തിൽ മാധ്യമങ്ങളോട് പ്രതിരിച്ചത്.
ഉത്തതല യോഗത്തിന് ശേഷം പരീക്ഷകൾ മാറ്റി വച്ചതായി വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രതികരിച്ചിരുന്നെങ്കിൽ വൈകിട്ടോടെ മുഖ്യൻ വിളിച്ച വാർത്താ സമ്മേളനത്തിൽ പരീക്ഷ നിശ്ചയിച്ച തീയതി തന്നെ നടത്തുമെന്നും പ്രതകരിക്കുകയായിരുന്നു. എന്നാൽ ഈ പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് കൂടി തുടക്കമിട്ടിരിക്കുന്നത്.

കോളജുകൾ, സ്‌കൂളുകൾ അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 വരെ തുറക്കരുതെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ നാലാംഘട്ട ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ നിർദ്ദേശിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് മെയ് 31 വരെ പരീക്ഷകൾ ഒന്നും നടത്തേണ്ടെന്ന് തീരുമാനിച്ചത്. സർവകലാശാലകൾ 31 വരെയുള്ള പല തീയതികളിലായി നിശ്ചയിച്ച പരീക്ഷകളുംമാറ്റിവെച്ചിട്ടുണ്ട്. അതേ സമയം മദ്യശാലകൾ ശനിയാഴ്ച മുതൽ തുറക്കുന്നതിൽ നടപടി തുടങ്ങി.

ബിവറേജസ് കണസ്യൂമർ ഫെഡ് ഔട്ട് ലറ്റുകളിൽ മദ്യം വിൽക്കാം. ബാറുകളിൽ കൗണ്ടർ വഴി വിൽപനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാറിന്റെ മാർഗ്ഗ നിർദ്ദേശം പ്രകാരമാണ് മദ്യവിൽപ്പന അനുമതി നൽകുന്നത്. ക്ലബുകൾക്കും മദ്യവിൽപ്പനക്ക് അനുമതി നൽകിയേക്കുമെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് തിരക്ക് നിയന്ത്രിച്ച് മദ്യ വിൽപ്പന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ മാർഗ്ഗ നിർദ്ദേശം പൊലീസിന് കൈമാറും. എങ്ങനെ തീരുമാനം നടപ്പാക്കണമെന്ന കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയാണ്.അതേ സമയം സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് കെ.എസ്.ടി.എ രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP