Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൂജപ്പുര ജില്ലാ ജയിലിന് മുമ്പിൽ അതിനാടകീയത! അഴിക്കുള്ളിൽ കിടക്കാതിരിക്കാൻ അവസാന അടവും പയറ്റി ശ്രീരാം വെങ്കിട്ടരാമൻ; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് ജയിലിലേക്ക് അയച്ചിട്ടും മണിക്കൂറുകളായി പ്രതിയെ അകത്തു പ്രവേശിപ്പിച്ചില്ല; അഴിക്കുള്ളിൽ കിടത്താതെ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടക്കുന്നു; സെൻട്രൽ ജയിലിലെ ഡോക്ടർ എത്തി പരിശോധിച്ച ശേഷം ജയിലിൽ പ്രവേശിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനം

പൂജപ്പുര ജില്ലാ ജയിലിന് മുമ്പിൽ അതിനാടകീയത! അഴിക്കുള്ളിൽ കിടക്കാതിരിക്കാൻ അവസാന അടവും പയറ്റി ശ്രീരാം വെങ്കിട്ടരാമൻ; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് ജയിലിലേക്ക് അയച്ചിട്ടും മണിക്കൂറുകളായി പ്രതിയെ അകത്തു പ്രവേശിപ്പിച്ചില്ല; അഴിക്കുള്ളിൽ കിടത്താതെ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ നടക്കുന്നു; സെൻട്രൽ ജയിലിലെ ഡോക്ടർ എത്തി പരിശോധിച്ച ശേഷം ജയിലിൽ പ്രവേശിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കിടക്കാതെ രക്ഷപെടാനുള്ള ശ്രീരാം വെങ്കിട്ടരാമന്റെ നാടകം തുടരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്നം മാറ്റി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയെങ്കിലും അകത്തു പ്രവേശിപ്പിക്കാതെ നാടകം തുടരുകയാണ്. മജിസ്‌ട്രേറ്റാണ് ശ്രീറാമിനെ ജയിലിലേക്ക് അയക്കാൻ ഉത്തരവിട്ടത്.

നേരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ധാരണ. എന്നാൽ ശ്രീറാമിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന മെഡിക്കൽ റിപ്പോർട്ടിനെത്തുടർന്നാണ് ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. സ്ട്രക്ചറിൽ കിടത്തി മുഖത്ത് മാസ്‌ക് വെച്ച് സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിലാണ് ശ്രീറാമിനെ മജിസ്ട്രേറ്റിന് മുന്നിലേക്ക് കൊണ്ടു പോയത്. മജിസ്‌ട്രേറ്റ് ആംബുലൻസിലെത്തിയാണ് ശ്രീറാമിനെ കണ്ടത്. കേസ് അന്വഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ശ്രീറാമിനൊപ്പം ഉണ്ടായിരുന്നു.

ജയിൽ സൂപ്രണ്ട് എത്താനായി ജയിലിന് മുന്നിൽ പൊലീസ് സംഘം ശ്രീറാമുമായി കാത്ത് നിൽക്കുകയാണ്. ശ്രീരാം തനിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതോടെ ജയിൽ ഡോക്ടർ എത്തി പരിശോധിച്ച ശേഷം മാത്രമേ പ്രതിയെ അകത്തു പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അഴിക്കുള്ളിൽ കിടത്താതെ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നക്.,

ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഇന്ന് സബ് ജയിലിലേക്ക് മാറ്റിയത്. കേസിൽ ശ്രീറാമിനെ റിമാൻഡ് ചെയ്തിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ ആശുപത്രിയിൽ തുടരുകയായിരുന്നു. അപകടമുണ്ടായതിനെ തുടർന്ന് ശ്രീറാമിനും ചെറിയ പരിക്കുകൾ പറ്റിയിരുന്നു. എന്നാൽ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നിർദ്ദേശം അവഗണിച്ച് സ്വകാര്യ ആശുപത്രിയിൽ ശ്രീറാം ചികിത്സ തേടുകയായിരുന്നു. കേസിൽ റിമാൻഡ് ചെയ്‌തെങ്കിലും ഒരു റിമാൻഡ് പ്രതിക്ക് ഒരിക്കലും ലഭിക്കാത്ത തരത്തിൽ എസിയും ടിവിയും ഉൾപ്പെടെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് ശ്രീറാം ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ഇത് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ഇപ്പോൾ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP